വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ക്രീസിലെത്തിയാല്‍ എന്തു ചെയ്യണമെന്നു പോലുമറിയില്ല! കോലിയുടെ കുഴപ്പം ഹുസൈന്‍ പറയുന്നു

പരമ്പരയില്‍ മോശം പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്

1

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റണ്ണെടുക്കാന്‍ പാടുപെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു പിഴയ്ക്കുന്നത് എവിടെയൊക്കെയാണെന്നു വിശദകരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. 2018ലെ കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തിലെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ടോപ്‌സ്‌കോററായിരുന്നു കോലി. 500ന് മുകളില്‍ റണ്‍സായിരുന്നു അദ്ദേഹം വാരിക്കൂട്ടിയത്.

ഇതേ ഫോം ആവര്‍ത്തിക്കാനുറച്ച് ഇംഗ്ലണ്ടിലെത്തിയ കോലിക്കു പക്ഷെ ആദ്യ മൂന്നു ടെസ്റ്റുകളിലും ഈ മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. ഒരേയൊരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹം ഇതിനകം നേടിയത്. അഞ്ചു ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത കോലി 24.80 ശരാശരിയില്‍ നേടിയത് 124 റണ്‍സ് മാത്രമാണ് ലീഡ്‌സിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നേടിയ 55 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

 ന്യൂ ബോളാണ് പ്രശ്‌നം

ന്യൂ ബോളാണ് പ്രശ്‌നം

ഇംഗ്ലീഷ് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും ഓലി റോബിന്‍സണുമാണ് പരമ്പരയില്‍ കോലിക്കു ഏറ്റവുമധികം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നു ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഓള്‍ഡ് ബോള്‍ കളിക്കുമ്പോള്‍ പ്രശ്‌നമില്ലെങ്കിലും ന്യൂബോളിനെതിരേ കോലി പതറുന്നതായും അദ്ദേഹം നിരീക്ഷിച്ചു.
ലീഡ്‌സ് ടെസ്റ്റിന്റെ മൂന്നാംദിനം ഇംഗ്ലീഷ് ബൗളിങിനെ അതിജീവിക്കാന്‍ കോലിക്കായിരുന്നു. ബോള്‍ പഴയത് ആയതിനാല്‍ തന്നെ കൂടുതലെണ്ണം അദ്ദേഹം കളിക്കാതെ ഒഴിവാക്കിയിരുന്നു. പക്ഷെ ന്യൂബോള്‍ അത്തരത്തില്‍ ലീവ് ചെയ്യുന്നത് കടുപ്പമാണ്. കാരണം വൈകിയാവും ഇതു സ്വിങ് ചെയ്യുന്നത്. രണ്ടാമിന്നിങ്‌സിലും മുമ്പത്തേതിനു സമാനമായ രീതിയിലാണ് കോലി പുറത്തായതെന്നും ഹുസൈന്‍ തന്റെ കോളത്തില്‍ വിലയിരുത്തി.

 ലൈന്‍ പിക്ക് ചെയ്യാനാവുന്നില്ല

ലൈന്‍ പിക്ക് ചെയ്യാനാവുന്നില്ല

സാധാരണയായി ഷോട്ട് കളിക്കാതെ ലീവ് ചെയ്യുന്ന ബോളുകളാണ് ഇപ്പോള്‍ കോലി ഈ പരമ്പരയില്‍ കളിക്കുന്നത്. ഇത് പുറത്താവലിനു വഴിയൊരുക്കുകയും ചെയ്യുനന്നു. ചെറിയ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ബാറ്റിങില്‍ കാണുന്നുണ്ട്. ബാക്ക് ഫൂട്ടിന്റെ പൊസിഷനാണ് ഇതില്‍ പ്രധാനപ്പെട്ടത്. ജെയിംസ് ആന്‍ഡേഴ്‌സന്‍ ഓലി റോബിന്‍സണ്‍ എന്നിവരുടെ ബോളുകളുടെ ലൈന്‍ ശരിയായി പിക്ക് ചെയ്യാന്‍ കോലിക്കു കഴിയുന്നില്ലെന്നും ഹുസൈന്‍ നിരീക്ഷിച്ചു.

 എന്തു ചെയ്യണമെന്നറിയില്ല

എന്തു ചെയ്യണമെന്നറിയില്ല

വളരെയധികം ആശയക്കുഴപ്പത്തോടെയാണ് കോലി ബാറ്റ് ചെയ്യുന്നത്. എന്തു ചെയ്യണമെന്ന് കൃത്യമായ ഒരു ധാരണ അദ്ദേഹത്തിന്റെ മനസ്സില്‍ ഇല്ലെന്നതാണ് എടുത്തു പറയേണ്ടത്. ഒരു ബോള്‍ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍ അത് കളിക്കണോ, ലീവ് ചെയ്യണോയെന്ന കാര്യത്തില്‍ കോലിക്കു വ്യക്തതയില്ല. ഇന്‍സ്വിങറിനെ നേരിടുമ്പോഴും അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഇങ്ങനെ തന്നെ. എന്തു ചെയ്യണമെന്നു പോലും യഥാര്‍ഥത്തില്‍ കോലിക്ക് അറിയില്ല. ഇംഗ്ലണ്ടിന്റേത് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ബൗളിങ് ആക്രമണമാണ്. അതുകൊണ്ടു തന്നെ തുടര്‍ന്നും കോലിക്കു ബാറ്റിങ് കടുപ്പമാവുമെന്ന് ഹുസൈന്‍ വിശദമാക്കി.

 സെഞ്ച്വറി ക്ഷാമം തുടരുകയാണ്

സെഞ്ച്വറി ക്ഷാമം തുടരുകയാണ്

കരിയറിന്റെ ഒരു ഘട്ടത്തില്‍ സെഞ്ച്വറികള്‍ നേടുന്നത് ശീലമാക്കിയിരുന്ന ബാറ്റ്‌സ്മാനാണ് കോലി. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന് സെഞ്ച്വറിയെന്നത് കിട്ടാക്കനിയായിരിക്കുകയാണ്. രണ്ടു വര്‍ഷത്തോളമായി ടെസ്റ്റില്‍ മാത്രമല്ല ഒരു ഫോര്‍മാറ്റിലും കോലി സെഞ്ച്വറി നേടിയിട്ടില്ല. ടെസ്റ്റുള്‍പ്പെടെ ക്രിക്കറ്റിന്റെ മൂന്നു ഫോമാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഒരു ബാറ്റ്‌സ്മാനാണ് ഇങ്ങനെരൊയു കഷ്ടകാലം.
കോലി മാത്രമല്ല ഇന്ത്യന്‍ ടെസ്റ്റ് ടീം മധ്യനിരയില ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരും കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. മൂന്നു ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇപ്പോള്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്. നാലാം ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ കെന്നിങ്ടണ്‍ ഓവലില്‍ നടക്കും.

Story first published: Monday, August 30, 2021, 15:01 [IST]
Other articles published on Aug 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X