വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയുടെ വിജയരഹസ്യം രണ്ടു കാര്യങ്ങള്‍! എന്തൊക്കെയാണെന്നു നെഹ്‌റ പറയുന്നു

ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തിരുന്നു

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനമായിരുന്നു ബുംറയുടേത്. ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തത് അദ്ദഹമായിരുന്നു. മാത്രമല്ല പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ബുംറ രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്തിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും ഒരു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 18 വിക്കറ്റുകളാണ് സ്റ്റാര്‍ പേസര്‍ക്കു ലഭിച്ചത്. മൂന്നു വിക്കറ്റുകള്‍ മുന്നിലായി ഇംഗ്ലണ്ടിന്റെ ഓലി റോബിന്‍സണ്‍ മാത്രമേ ബുംറയ്ക്കു മുന്നില്‍ ഉണ്ടായിരുന്നുള്ളൂ

രണ്ടു കാര്യങ്ങളാണ് ബുംറയെ മറ്റുള്ള ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കാന്‍ കാരണവും ഇതു തന്നെയാണെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ നെഹ്‌റ അഭിപ്രായപ്പെട്ടു.

 തെറ്റ് ആവര്‍ത്തിക്കാറില്ല

തെറ്റ് ആവര്‍ത്തിക്കാറില്ല

ബുംറയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹം തെറ്റ് ആവര്‍ത്തിക്കാറില്ലെന്നതാണ്. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് നോക്കിയാല്‍ നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റടക്കം 7-8 വിക്കറ്റുകള്‍ വീഴ്ത്തി. അതിനു ശേഷം അതേ മികവ് അടുത്ത ടെസ്റ്റില്‍ ബുംറയ്ക്കു പുറത്തെടുക്കാനായില്ല. ഒരു വിക്കറ്റ് മാത്രമേ ലോര്‍ഡ്‌സില്‍ ലഭിച്ചുള്ളൂ. പക്ഷെ മൂന്നും നാലും ടെസ്റ്റില്‍ ബുംറ ശക്തമായി തിരിച്ചുവന്നു. എവിടെയാണ് പിഴവ് പറ്റിയതെന്നു മനസ്സിലാക്കി അതു പരിഹരിച്ചതാണ് ഇതിനു സഹായിച്ചതെന്നും നെഹ്‌റ നിരീക്ഷിച്ചു.

 ബാറ്റ്‌സ്മാന്‍മാരുടെ മനസ്സ് കൊണ്ട് കളിക്കുന്നു

ബാറ്റ്‌സ്മാന്‍മാരുടെ മനസ്സ് കൊണ്ട് കളിക്കുന്നു

ബാറ്റ്‌സ്മാന്‍മാരുടെ മനസ്സ് കണ്ട് കളിക്കുന്നുവെന്നതാണ് ബുംറയുടെ മറ്റൊരു പ്ലസ് പോയിന്റെന്നു നെഹ്‌റ വിലയിരുത്തി. ഓവലിസലെ നാലാം ടെസ്റ്റില്‍ ബൗളിങില്‍ വേരിയേഷനുകള്‍ വരുത്തിയാണ് അദ്ദേഹം വിക്കറ്റുകള്‍ പിഴുതത്. രണ്ടു വിക്കറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും ഇംഗ്ലണ്ട് റണ്‍ചേസില്‍ മുന്നേറവെയായിരുന്നു ഇത്. ബുംറ ആ സ്‌പെല്‍ എറിഞ്ഞു കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിനു മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ ഒരു അവസരവും ഇല്ലായിരുന്നു. ബാറ്റിങിനു യോജിച്ചതാണ് പിച്ചെന്നു പലപ്പോഴും കേള്‍ക്കാറുണ്ട്. ഞാനും അങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷെ പിച്ചിന്റെ സ്വഭാവം തന്നെ മാറ്റിമറിച്ചാണ് ടെസ്റ്റ് മല്‍സരങ്ങളില്‍ ബുംറ യോര്‍ക്കറുകള്‍ എറിയുന്നത്.
ഓവല്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ സ്‌പെല്ലില്‍ ബുംറയുടെ യോര്‍ക്കറുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ബൗണ്‍സറുകളും അദ്ദേഹം വളരെ നന്നായി പ്രയോജനപ്പെടുത്തി. ബാറ്റ്‌സ്മാന്‍മാരുടെ മനസ്സ് കൊണ്ട് കളിക്കുന്നതിനാലാണ് ടെസ്റ്റില്‍ ഇത്തരം പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ ബുംറയ്ക്കു സാധിക്കുന്നതെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

 ബുംറയും ആന്‍ഡേഴ്‌സനും

ബുംറയും ആന്‍ഡേഴ്‌സനും

ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനെയും ബുംറയും താരതമ്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നു നെഹ്‌റ വ്യക്തമാക്കി. ആന്‍ഡേഴ്‌സന്‍ പരമ്പരയില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ജിമ്മി ആന്‍ഡേഴ്‌സനു ഒരുപാട് അനുഭവസമ്പത്തുണ്ട്. ഇതിനകം 100 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ഒരു താരമല്ല ബുംറ. പക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത് വളരെ വേഗത്തില്‍ മറുള്ളവരില്‍ നിന്നും കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുവെന്നതാണ്. മറ്റു ബൗളര്‍മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന ഒരു എക്‌സ് ഫാക്ടറും ബുംറയ്ക്കുണ്ടെന്നും നെഹ്‌റ വിശദമാക്കി.

ബുംറ ഇനി ഐപിഎല്ലില്‍

ബുംറ ഇനി ഐപിഎല്ലില്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് റദ്ദാക്കപ്പെട്ടതോടെ ബുംറയെ ഇനി ഐപിഎല്ലിലായിരിക്കും അടുത്തതായി കാണാന്‍ സാധിക്കുക. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനൊപ്പം ഹാട്രിക് കിരീടമുയര്‍ത്താനുറച്ച് ബുംറ യുഎഇയിലെത്തിക്കഴിഞ്ഞു. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം ലസിത് മലിങ്കയുടെ വിടവാങ്ങലിനു ശേഷം മുംബൈ പേസ് ബൗളിങിലെ കുന്തമുന കൂടിയാണ് അദ്ദേഹം. ബുംറയും ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നു നയിക്കുന്ന മുംബൈ പേസാക്രമണം ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നാണ്.

Story first published: Sunday, September 12, 2021, 13:14 [IST]
Other articles published on Sep 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X