വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൗളര്‍ ആര്, വേഗമെന്ത് ? ഒന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല, ഇന്ത്യന്‍ ഇതിഹാസത്തെക്കുറിച്ച് ബ്രെറ്റ് ലീ

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ലീ

lee

സിഡ്‌നി: ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിവിഎസ് ലക്ഷ്മണിനെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് തന്നെയായിരുന്നു ലക്ഷ്മണ്‍. നിരവധി തവണയാണ് നാട്ടിലും വിദേശത്തും ടെസ്റ്റില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ച് അദ്ദേഹം ടീമിനെ രക്ഷിച്ചിട്ടുള്ളത്. ടെസ്റ്റില്‍ കരുത്തരായ ഓസ്‌ട്രേലിയയായിരുന്നു ലക്ഷ്മണിന്റെ പ്രിയപ്പെട്ട എതിരാളി. കംഗാരുക്കള്‍ക്കെതിരേ കളിക്കുമ്പോള്‍ ലക്ഷ്മണ്‍ വേറെ ലെവലാണ്.

ഒരൊറ്റ മണിക്കൂര്‍, എല്ലാം 'ശരിയാക്കാം'! പാക് പടയെ വേട്ടയാടിയ ദ്രാവിഡിന്റെ വാക്കുകള്‍ഒരൊറ്റ മണിക്കൂര്‍, എല്ലാം 'ശരിയാക്കാം'! പാക് പടയെ വേട്ടയാടിയ ദ്രാവിഡിന്റെ വാക്കുകള്‍

ഗാംഗുലി ഉപദേശിച്ചു, നേരത്തേ പോണ്ടിങും പറഞ്ഞത് അതു തന്നെ... വെളിപ്പെടുത്തി റിഷഭ് പന്ത്ഗാംഗുലി ഉപദേശിച്ചു, നേരത്തേ പോണ്ടിങും പറഞ്ഞത് അതു തന്നെ... വെളിപ്പെടുത്തി റിഷഭ് പന്ത്

ലക്ഷ്മണിനെതിരേ ടെസ്റ്റില്‍ നിരവധി തവണ കൊമ്പുകോര്‍ത്തിട്ടുള്ള താരമാണ് ലീ. കൂടുതല്‍ തവണയും ലക്ഷ്മണ്‍ തന്നെയായിരുന്നു മികച്ചുനിന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റെന്ന ഷോയിലാണ് ലക്ഷ്മണിനെ ലീ പ്രശംസിച്ചത്.

മികച്ച ടെക്‌നിക്ക്

വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കായിരുന്നു ലക്ഷ്മണിന്റേതെന്നു ലീ ചൂണ്ടിക്കാട്ടി. വളരെ കടുപ്പവും, അതോടൊപ്പം മനോഹരവുമായ ബാറ്റിങ് ടെക്‌നിക്കായിരുന്നു ലക്ഷ്മണിന്റേത്. പന്തിനെ ഒരിക്കലും അദ്ദേഹം പേടിച്ചിരുന്നില്ല. കുറച്ചധികം സമയമെടുത്ത്, മനോഹരമായ ഫൂട്ട് മൂവ്‌മെന്റോടെയാണ് ലക്ഷമണ്‍ ഷോട്ടുകള്‍ കളിച്ചിരുന്നതെന്നും ലീ അഭിപ്രായപ്പെട്ടു.
ഓസീസിനെതിരേ 29 ടെസ്റ്റുകള്‍ കളിച്ച ലക്ഷ്മണ്‍ 49.61 ശരാശരിയില്‍ 2434 റണ്‍സ് നേടിയിട്ടുണ്ട്. ആറു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 2001ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ നേടിയ 281 റണ്‍സ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റാണ്. അന്നു ഫോളോഓണ്‍ നേരിട്ട ശേഷം ജയം നേടി ഇന്ത്യ ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.

ഒന്നും ശ്രദ്ധിക്കാറില്ല

വളരെ പ്രത്യേകതയുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു ലക്ഷ്മണ്‍. സ്വതസിദ്ധമായ താളത്തില്‍ കളിക്കുമ്പോള്‍ അദ്ദേഹം ഒന്നും ശ്രദ്ധിക്കില്ല. എതിര്‍ ടീമിന്റെ ബൗളര്‍ ആരാണെന്നോ, എത്ര വേഗത്തിലാണ് അയാള്‍ ബൗള്‍ ചെയ്യുന്നതെന്നോ ലക്ഷ്മണ്‍ മുഖവിലയ്‌ക്കെടുക്കാറില്ല. എതിര്‍ ബൗളറെ പ്രവഹിക്കുന്നതില്‍ മാത്രമായിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധ. വളരെ ആസ്വദിച്ചാണ് ലക്ഷ്മണിനെതിരേ താന്‍ ബൗള്‍ ചെയ്തിട്ടുള്ളതെന്നും ലീ വിശദമാക്കി.
ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും ഓസീസിനെതിരേ ലക്ഷ്മണ്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്. 21 ഏകദിനങ്ങളില്‍ നിന്നും 46.18 ശരാശരിയില്‍ 733 റണ്‍സാണ് അദ്ദേഹം നേടിയത്.

മറ്റൊരു ഗംഭീര ഇന്നിങ്‌സ്

കൊല്‍ക്കത്ത ടെസ്റ്റിലെ ഗംഭീര ഇന്നിങ്്‌സ് കൂടാതെ ഓസ്‌ട്രേലിയക്കെതിരേ എക്കാലവും ഓര്‍മിക്കപ്പെടുന്ന മറ്റൊരു മികച്ച ഇന്നിങ്‌സ് കൂടി ലക്ഷ്മണ്‍ കളിച്ചിട്ടുണ്ട്. 2003ല്‍ അഡ്‌ലെയ്ഡില്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റിലായിരുന്നു ഇത്.
ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സിലെ കൂറ്റന്‍ സ്‌കോറായ 556നു മറുപടിയില്‍ ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റിന് 85 റണ്‍സെന്ന നിലയില്‍ പതറവെയാണ് ലക്ഷ്മണ്‍ ക്രീസിലെത്തിയത്. രാഹുല്‍ ദ്രാവിഡിനെ കൂട്ടുപിടിച്ച് ലക്ഷ്മണ്‍ ടീമിനെ കരകയറ്റി. ദ്രാവിഡ് 233 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്മണ്‍ 143 റണ്‍സും നേടിയിരുന്നു. ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു.

Story first published: Saturday, May 2, 2020, 13:37 [IST]
Other articles published on May 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X