Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന് ബാറ്റിങ് കിട്ടിയില്ല; കാമുകിക്ക് നിരാശ

ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും യുവരാജ് സിങ്ങിന് ബാറ്റിങ് ലഭിക്കാത്തതില്‍ യുവരാജ് സിങ്ങിന്റെ പ്രതിശ്രുതവധു ഹസല്‍ കീച്ചിന് നിരാശ. ആദ്യ ഇലവനില്‍ സ്ഥാനം നേടിയിട്ടും യുവരാജിന് ബാറ്റിങ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹസല്‍ കീച്ച് തന്റെ ട്വിറ്ററിലൂടെയാണ് ചോദിച്ചത്. ചില ഫോളോവേഴ്‌സ് ഇതിനെ കളിയാക്കിയതിനെ തുടര്‍ന്ന് ഹസല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

യുവരാജ് സിങ്ങിന്റെ പിതാവിനെപ്പോലെ പരാതിക്കാരിയാണ് ഹസല്‍ കീച്ചുമെന്നായിരുന്നു ചിലരുടെ കളിയാക്കല്‍. യുവരാജിന് ലോകകപ്പ് ടീമില്‍ ഇടം നല്‍കാത്തിനെ തുടര്‍ന്ന് പിതാവ് യോഗ്‌രാജ് സിങ് ധോണിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ധോണിയാണ് മകന്‍ പുറത്താകാന്‍ കാരണമെന്നായിരുന്നു ആരോപണം. ഇതിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ചിലര്‍ ഹസലിനെ കളിയാക്കിയത്. കളിയാക്കല്‍ അസഹ്യമായപ്പോഴാണ് അവര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

yuvaraj-hazal

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20യില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം നടത്തിയതുകൊണ്ടാണ് യുവരാജിന് ബാറ്റിങ് ലഭിക്കാതെ പോയത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്തിരുന്നു. ബാറ്റിങ് ലഭിച്ചില്ലെങ്കിലും മത്സത്തില്‍ മികച്ച ബൗളിങ് പ്രകടനമാണ് യുവരാജ് സിങ്ങിന്റെത്.

രണ്ട് ഓവറില്‍ കേവലം 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത യുവരാജ് സിങ് ഏറ്റവും നിര്‍ണായകമായ സമയത്ത് ഗ്ലെന്‍ മാക്‌സ്‌വെലിന്റെ വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേടിയതോടെ മൂന്നാം മത്സരത്തില്‍ യുവരാജ് സിങ്ങിന്റെ ബാറ്റിങ് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Sunday, January 31, 2016, 9:24 [IST]
Other articles published on Jan 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+