വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും ടീമില്‍ ഇടമില്ല'; ഒടുവില്‍ നിരാശയോടെ പ്രതികരിച്ച് കരുണ്‍ നായര്‍

സെലക്ടർമാരുടെ വിവേചനമോ? | Oneindia Malayalam

ദില്ലി: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് പ്രതികരിച്ച് കരുണ്‍ നായര്‍. 2016 നവംബറില്‍ ഇംഗ്ലണ്ടിനെതിരെ 303 റണ്‍സ് നേടിയ കരുണിന് പിന്നീട് നല്‍കിയത് ആകെ മൂന്ന് അവസരങ്ങള്‍ മാത്രമണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ നടന്ന മൂന്നു മത്സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്നതോടെ കരുണിനെ ഇതിനുശേഷം കളിപ്പിച്ചില്ല.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലുണ്ടായിട്ടും കരുണിനെ കളിപ്പിക്കാത്തത് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് കരുണ്‍. എന്നാല്‍, കരുണിനെ വീണ്ടും കളിപ്പിക്കാതെ ബെഞ്ചിലിരുത്താനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. അവസരം നല്‍കാതെ ഒടുവില്‍ പുറത്താക്കുകയും ചെയ്തു.

karun

ഇന്ത്യയുടെ ഫിറ്റ്‌നസ് ട്രെയനര്‍ ശങ്കര്‍ ബാസുവിന് കരുണിനെക്കുറിച്ച് നല്ല അഭിപ്രായമാണ്. ടീമിലെ ഏറ്റവും ഫിറ്റ്‌നസുള്ള കളിക്കാരനാണ് താനെന്നും അതില്‍ അഭിമാനമുണ്ടെന്നും കരുണ്‍ പറഞ്ഞു. ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും പിന്നീട് ടീമില്‍ ഇടം കിട്ടിയില്ല. കൂടുതല്‍ അവസരങ്ങള്‍ കിട്ടിയില്ല എന്നത് സങ്കടകരമാണെന്നും കരുണ്‍ പറയുന്നുണ്ട്.

ചാംപ്യന്‍സ് ലീഗ്: റയലിന് തിരിച്ചടി; സിഎസ്‌കെഎയ്‌ക്കെതിരേ ബേല്‍ കളിക്കില്ല... റാമോസും പുറത്ത് ചാംപ്യന്‍സ് ലീഗ്: റയലിന് തിരിച്ചടി; സിഎസ്‌കെഎയ്‌ക്കെതിരേ ബേല്‍ കളിക്കില്ല... റാമോസും പുറത്ത്

അതേസമയം, ടീമില്‍ ഇടംകിട്ടിയില്ലെന്നുവെച്ച് ടീം മാനേജ്‌മെന്റിനെ കൂടുതല്‍ വിമര്‍ശിക്കാന്‍ താരം തയ്യാറല്ല. ഒരു കളിക്കാരനെന്ന നിലയില്‍ തീരുമാനങ്ങളെ ബഹുമാനിക്കുന്നുവെന്ന് കരുണ്‍ പറഞ്ഞു. ടീമിലില്ലാത്തപ്പോള്‍ അതിനെ അഭിമുഖീരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍, ഒരു കളിക്കാരനെന്ന നിലയില്‍ അത് അംഗീകരിച്ചേ മതിയാകൂ. അവസരം കിട്ടിയാല്‍ ബാറ്റുകൊണ്ട് മറുപടി നല്‍കാനാണ് താത്പര്യം. മറ്റു കാര്യങ്ങള്‍ സംസാരിക്കാന്‍ ഇഷ്ടമല്ലെന്നും കരുണ്‍ വ്യക്തമാക്കി.

Story first published: Monday, October 1, 2018, 11:12 [IST]
Other articles published on Oct 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X