വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

152, 126*, 145*- ദേവ്ദത്ത് ഷോ തുടരുന്നു, ഹാട്രിക്ക് സെഞ്ച്വറിയുമായി മലയാളി താരം

വിജയ് ഹസാരെ ട്രോഫിയിലാണ് താരത്തിന്റെ മിന്നുന്ന പ്രകടനം

ബെംഗളൂരു: ഐപിഎല്ലിന്റെ 14ാം സീസണ്‍ വരാനിരിക്കെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കല്‍ കാഴ്‌വച്ചു കൊണ്ടിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കര്‍ണാടകയ്ക്കു വേണ്ടി തുടര്‍ച്ചായയി മൂന്നാമത്തെ കളിയിലും ദേവ്ദത്ത് സെഞ്ച്വറിയുമായി കസറി. ഇന്നു നടന്ന എലൈറ്റ് ഗ്രൂപ്പ് സിയിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ റെയില്‍വേസിനെതിരേയായിരുന്നു താരം വീണ്ടും മിന്നിച്ചത്.

1

ദേവ്ദത്ത് അപരാജിത സെഞ്ച്വറിയോടെ ടീമിനെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ കര്‍ണാടക 10 വിക്കറ്റിനു റെയില്‍വേസിനെ കശാപ്പ് ചെയ്തു. പുറത്താവാതെ 145 റണ്‍സാണ് താരം നേടിയത്. 125 ബോളുകള്‍ നേരിട്ട ദേവ്ദത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 284 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ പ്രതം സിങിന്റെ (129) സെഞ്ച്വറിയാണ് അവര്‍ക്കു കരുത്തായത്. എന്നാല്‍ 285 റണ്‍സിന്റെ വിജയലക്ഷ്യം കര്‍ണാടകയ്ക്കു ഒട്ടും തന്നെ വെല്ലുവിളിയുയര്‍ത്തിയില്ല. 40.3 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ കര്‍ണാടക വിജയത്തിലേക്കു കുതിച്ചെത്തി.

ദേവ്ദത്തിനെക്കൂടാതെ നായകനും ഓപ്പണിങ് പങ്കാളിയായ രവികുമാര്‍ സമര്‍ഥും (130*) കര്‍ണാടകയ്ക്കു വേണ്ടി സെഞ്ച്വറി നേടി. ഫിഫ്റ്റി തികയ്ക്കാന്‍ 60 ബോളുകളായിരുന്നു ദേവ്ദത്ത് നേരിട്ടത്. അതിനു ശേഷം താരം 'ഗിയര്‍' മാറ്റി. അടുത്ത ഫിഫ്റ്റി തികയ്ക്കാന്‍ വെറും 34 ബോളുകള്‍ മാത്രമേ ദേവ്ദത്തിനു വേണ്ടിവന്നുള്ളൂ. ഈ വിജയത്തോടെ കര്‍ണാടക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയും ചെയ്തു.

2

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിക്കായി അരങ്ങേറി മികച്ച പ്രകടനം നടത്തി എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം നേടിയ താരം കൂടിയാണ് ദേവ്ദത്ത്. വരാനിരിക്കുന്ന സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പായിരിക്കും തന്റെ ലക്ഷ്യമെന്ന സൂചനയാണ് യുവതാരം വിജയ് ഹസാരെ ട്രോഫിയില്‍ നല്‍കുന്നത്.

ഒഡീഷയ്‌ക്കെതിരായ മല്‍സരത്തില്‍ 152 റണ്‍സെടുത്താണ് ദേവ്ദത്ത് ടൂര്‍ണമെന്റിലെ സെഞ്ച്വറി വേട്ടയ്ക്കു തുടക്കമിട്ടത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയാണിത്. കേരളത്തിനെതിരായ അടുത്ത കളിയില്‍ പുറത്താവാതെ 126 റണ്‍സ് നേടി ദേവ്ദത്ത് വീണ്ടും കര്‍ണാടകയുടെ വിജയശില്‍പ്പിയായി മാറി. റെയില്‍വേസിനെതിരായ ഇന്നത്തെ കളിയില്‍ താരം വീണ്ടുമൊരു സെഞ്ച്വറി കൂടി നേടി ഹാട്രിക്കും തികയ്ക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ 500 റണ്‍സും ദേവ്ദത്ത് തികച്ചിരിക്കുകയാണ്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. 52, 97 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു കളികളില്‍ താരത്തിന്റെ സ്‌കോറുകള്‍.

Story first published: Sunday, February 28, 2021, 20:25 [IST]
Other articles published on Feb 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X