വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാഷിം അംല ഇന്ത്യക്കെതിരെ കളിക്കും... ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം

By Vaisakhan MK

ലണ്ടന്‍: ലോകകപ്പിലെ ആദ്യ രണ്ട് കളിയും തോറ്റ് കടുത്ത സമ്മര്‍ദത്തിലാണ് ദക്ഷിണാഫ്രിക്ക. തുടര്‍ വിജയം കൊണ്ട് മാത്രമേ അവര്‍ക്ക് മുന്നോട്ട് പോകാനാവൂ. ദക്ഷിണാഫ്രിക്കയ്ക്ക്് പ്രതീക്ഷ നല്‍കി മുന്‍നിര താരം ഹാഷിം അംല ഇന്ത്യക്കെതിരെയുള്ള മത്സരം കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അംല പരിക്കില്‍ നിന്ന് മുക്തനായെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ അഞ്ചിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ പോരാടുന്നത്.

1

ഇംഗ്ലണ്ടിനെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിലാണ് അംലയ്ക്ക് പരിക്കേറ്റത്. ഹെല്‍മെറ്റില്‍ പന്ത് ഇടിക്കുകയായിരുന്നു. സതാംപ്ടണിലാണ് ടീമിന്റെ മൂന്നാം മത്സരം നടക്കുന്നത്. പരിക്കിനെ തുടര്‍ന്ന് അംല ബംഗ്ലാദേശിനെതിരെ മത്സരിച്ചിരുന്നില്ല. അംല ഫിറ്റ്‌നെസ് വീണ്ടെടുത്തതായി ടീം റിപ്പോര്‍ട്ട് പറയുന്നു. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര ശക്തമാകും. അംല മികച്ച ഫോമിലാണ് കളിക്കുന്നത്.

ഇന്ത്യക്കെതിരെ വലിയൊരു റെക്കോര്‍ഡും അംലയെ കാത്തിരിക്കുന്നുണ്ട്. ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് ഏകദിന ക്രിക്കറ്റില്‍ തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് അംലയെ കാത്തിരിക്കുന്നത്. നിലവില്‍ ഇത് വിരാട് കോലിക്കൊപ്പമാണ്. നാല് ഇന്നിംഗ്‌സിനുള്ളില്‍ 77 റണ്‍സ് നേടിയാല്‍ അംലയ്ക്ക് നേട്ടം കൈവരിക്കാം. അതിലുപരി തോല്‍വിയില്‍ വലയുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ജയമാണ് പ്രധാനം.

ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ കൊണ്ടാണ് അംലയ്ക്ക് പരിക്കേറ്റത്. മത്സരത്തിനിടെ അദ്ദേഹത്തിന് ഗ്രൗണ്ട് വിടേണ്ടിയും വന്നു. അതേസമയം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ മുന്‍കരുതലെന്നോണമാണ് അംലയ്ക്ക് വിശ്രമം അനുവദിച്ചതെന്ന് ടീം മാനേജര്‍ മുഹമ്മദ് മൂസാജി പറഞ്ഞു. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് താരം പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നത്.

Story first published: Monday, June 3, 2019, 0:21 [IST]
Other articles published on Jun 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X