ഇന്ത്യന്‍ വംശജര്‍, എന്നാല്‍ ക്രിക്കറ്റ് കളിച്ചത് മറ്റ് രാജ്യങ്ങള്‍ക്കായി; അഞ്ച് സൂപ്പര്‍ താരങ്ങളിവര്‍

ഇന്ത്യയില്‍ ജനിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി ആ രാജ്യത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച താരങ്ങളുടെ നീളന്‍ പട്ടിക തന്നെ ഉണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുക വളരെ കഠിനമായതിനാല്‍ത്തന്നെ പല താരങ്ങളുടെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തിട്ടുമുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ വംശജനായി ജനിച്ചിട്ട് പിന്നീട് മറ്റൊരു രാജ്യത്തിലേക്ക് കുടിയേറുകയും അവര്‍ക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയും ചെയ്ത ചില സൂപ്പര്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹാഷിം അംല

ഹാഷിം അംല

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരമാണ് ഹാഷിം അംല. ഒരു കാലത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിന് വരെ ഭീഷണി ഉയര്‍ത്താന്‍ അദ്ദേഹത്തിനായിരുന്നു. അംലയുടെ കുടുംബ പാരമ്പര്യം ശരിക്കും ഇന്ത്യയിലാണ്. ഗുജറാത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പിന്നീട് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലേക്ക് ഇവര്‍ കുടിയേറുകയായിരുന്നു. ഇവിടെ വെച്ചാണ് അംല ജനിച്ചത്. സമീപകാലത്തായി പരിക്കും ഫോമില്ലായ്മയും മൂലം ഇന്ത്യന്‍ ടീമില്‍ അദ്ദേഹം സജീവമല്ല.

നാസര്‍ ഹുസൈന്‍

നാസര്‍ ഹുസൈന്‍

മുന്‍ ഇംഗ്ലണ്ട് ടീം നായകന്‍ നാസര്‍ ഹുസൈന്‍ ഇന്ത്യയില്‍ ജനിച്ച വ്യക്തിയാണ്. തമിഴ്‌നാട്ടിലെ മദ്രാസിലായിരുന്നു (ചെന്നൈ) അദ്ദേഹത്തിന്റെ ജനനം. നാസറിന് ഏഴ് വയസുള്ളപ്പോഴാണ് കുടുംബം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. 1989ല്‍ ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റം കുറിച്ച നാസര്‍ 15 വര്‍ഷത്തോളം ഇംഗ്ലണ്ട് ടീമില്‍ സജീവമായിരുന്നു. ഇപ്പോള്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അദ്ദേഹം ഇന്ത്യയിലാണ് ജനിച്ചതെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.

ശിവനരെയ്ന്‍ ചന്ദ്രപോള്‍

ശിവനരെയ്ന്‍ ചന്ദ്രപോള്‍

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ താരമായിരുന്ന ശിവനരെയ്ന്‍ ചന്ദ്രപോളിന്റെ കുടുംബവേര് ഇന്ത്യയിലാണ്. ഗുയാനയിലാണ് ചന്ദ്രപോള്‍ ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. തന്റെ ബാറ്റിങ് ശൈലികൊണ്ട് വലിയ ആരാധകരെ സൃഷ്ടിക്കാന്‍ ചന്ദ്രപോളിന് സാധിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം രാംനരേഷ് സര്‍വര്‍,നിലവിലെ താരമായ സുനില്‍ നരെയ്ന്‍ എന്നിവരുടെയും കുടുംബം ഇന്ത്യയില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസിലെത്തിയവരാണ്.

രവി ബൊപാര

രവി ബൊപാര

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ രവി ബൊപാര ഇന്ത്യയില്‍ കുടുംബവേരുള്ള താരമാണ്. സിഖ് കുടുംബത്തിലെ അംഗമാണ് അദ്ദേഹം. രവിയുടെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരാണ്. എന്നാല്‍ രവി ജനിച്ചതും വളര്‍ന്നതും ഇംഗ്ലണ്ടിലാണ്. ഒരു കാലത്ത് ഇംഗ്ലണ്ട് ടീമില്‍ സജീവമായിരുന്ന രവി നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലാണ് കൂടുതല്‍ തിളങ്ങുന്നത്.

മുത്തയ്യ മുരളീധരന്‍

മുത്തയ്യ മുരളീധരന്‍

ശ്രീലങ്കയുടെ ഇതിഹാസ താരമാണ് മുത്തയ്യ മുരളീധരന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരമാണ് അദ്ദേഹം. മുരളീധരന്റെ കുടുംബം 1920ല്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിയവരാണ്. മുത്തയ്യ മുരളീധരന്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബവേരുകള്‍ ഇന്ത്യയിലുണ്ട്. ടെസ്റ്റില്‍ 800 വിക്കറ്റുകളുള്ള ഏക താരമാണ് മുരളീധരന്‍.


For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 16, 2021, 12:13 [IST]
Other articles published on Jun 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X