വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അംല വേറെ ലെവല്‍! കോലിക്കു മൂന്നാംസ്ഥാനം- അതിവേഗ 5000 റണ്‍സുകാരെ അറിയാം

ഹാഷിം അംലയാണ് ഒന്നാമത്

ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്ന ഏതൊരു ബാറ്റ്‌സ്മാന്റെയും സ്വപ്‌നങ്ങളാണ് വ്യത്യസ്ത റണ്‍സ് ക്ലബ്ബുകളില്‍ അംഗങ്ങളാവുകയെന്നത്. അക്കൂട്ടത്തില്‍ തന്നെ 5000, 10,000 റണ്‍സ് ക്ലബ്ബുകളിലെത്തുന്നവരെ മികച്ച ബാറ്റ്‌സ്മാന്‍മാരായാണ് വിശേഷിപ്പിക്കാറുള്ളത്. 10,000ത്തിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നവര്‍ എലൈറ്റ് ലിസ്റ്റില്‍പ്പെടുന്നവരാണ്.

ഇവിടെ നമുക്ക് ഏകദിന ഫോര്‍മാറ്റില്‍ അതിവേഗം 5000 റണ്‍സെടുത്തിട്ടുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. ആദ്യത്തെ അഞ്ചു താരങ്ങളെയെടുത്താല്‍ എല്ലാവരും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നു കാണാം. ലിസ്റ്റില്‍ ആരൊക്കെയുള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാം.

 ജോ റൂട്ട് (116 ഇന്നിങ്‌സ്, ഇംഗ്ലണ്ട്)

ജോ റൂട്ട് (116 ഇന്നിങ്‌സ്, ഇംഗ്ലണ്ട്)

അഞ്ചാംസ്ഥാനത്തുള്ളത് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടാണ്. 116 ഇന്നിങ്‌സുകളാണ് 5000 റണ്‍സിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നത്. നിലവില്‍ 140 ഇന്നിങ്‌സുകളില്‍ നിന്നും 50.10 ശരാശരിയില്‍ 5962 റണ്‍സ് റൂട്ട് നേടിയിട്ടുണ്ട്. 16 സെഞ്ച്വറികളും 33 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതതിരായ ഏകദിനത്തിലായിരുന്നു അദ്ദേഹം 5000 റണ്‍സ് തികച്ചത്. 2013ലായിരുന്നു റൂട്ടിന്റെ ഏകദിന അരങ്ങേറ്റം.

ഡേവിഡ് വാര്‍ണര്‍ (115 ഇന്നിങ്‌സ്, ഓസ്‌ട്രേലിയ)

ഡേവിഡ് വാര്‍ണര്‍ (115 ഇന്നിങ്‌സ്, ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനാണ് നാലാംസ്ഥാനം. 115 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം 5000ത്തിലെത്തിയത്. 2020ല്‍ ഇന്ത്യക്കെതിരായ മല്‍സരത്തിലായിരുന്നു വാര്‍ണര്‍ നാഴികക്കല്ല് പിന്നിട്ടത്.
ഏകദിന കരിയറില്‍ 126 ഇന്നിങ്‌സുകളില്‍ നിന്നും 45.45 ശരശരിയില്‍ 95.53 സ്‌ട്രൈക്ക് റേറ്റോടെ 5455 റണ്‍സ് വാര്‍ണര്‍ നേടിക്കഴിഞ്ഞു. 18 സെഞ്ച്വറികളും 23 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

 വിരാട് കോലി (114 ഇന്നിങ്‌സ്, ഇന്ത്യ)

വിരാട് കോലി (114 ഇന്നിങ്‌സ്, ഇന്ത്യ)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാമന്‍. 114 ഇന്നിങ്‌സുകളിലാണ് അദ്ദേഹം 5000 തൊട്ടത്. 2013ലായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ കോലി ഈ ക്ലബ്ബില്‍ അംഗമായത്. ഉജ്ജ്വല കരിയറില്‍ 245 ഇന്നിങ്‌സുകളില്‍ നിന്നും 12,169 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.
59.07 ശരാശരിയും 93.17 സ്‌ട്രൈക്ക് റേറ്റും ഇന്ത്യന്‍ ക്യാപ്റ്റനുണ്ട്. 43 സെഞ്ച്വറികളും 62 ഫിഫ്റ്റികളും ഏകദിനത്തില്‍ കോലി നേടിക്കഴിഞ്ഞു.

 വിവിയന്‍ റിച്ചാര്‍ഡ്‌സ് (114 ഇന്നിങ്‌സ്, വെസ്റ്റ് ഇന്‍ഡീസ്)

വിവിയന്‍ റിച്ചാര്‍ഡ്‌സ് (114 ഇന്നിങ്‌സ്, വെസ്റ്റ് ഇന്‍ഡീസ്)

വിരാട് കോലിയുടെ അത്ര തന്നെ ഇന്നിങ്‌സുകളില്‍ നിന്നും 5000 റണ്‍സ് തികച്ച വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ലിസ്റ്റിലെ രണ്ടാമന്‍. 25 വര്‍ഷത്തോളം റിച്ചാര്‍ഡ്‌സിന്റെ പേരിലായിരുന്നു ലോക റെക്കോര്‍ഡ്. പിന്നീടായിരുന്നു അദ്ദേഹത്തിനു രണ്ടാംസ്ഥാനത്തേക്കു ഇറങ്ങേണ്ടി വന്നത്.
ഏകദിന കരിയറില്‍ 47 ശരാശരിയില്‍ 90.20 സ്‌ട്രൈക്ക് റേറ്റോടെ 6721 റണ്‍സ് റിച്ചാര്‍ഡ്‌സ് നേടിയിട്ടുണ്ട്. 11 സെഞ്ച്വറികളും 45 ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു.

 ഹാഷിം അംല (101 ഇന്നിങ്‌സ്, ദക്ഷിണാഫ്രിക്ക)

ഹാഷിം അംല (101 ഇന്നിങ്‌സ്, ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ പേരിലാണ് ലോക റെക്കോര്‍ഡ്. വെറും 101 ഇന്നിങ്‌സുകള്‍ മാത്രമേ 5000 റണ്‍സിലെത്താന്‍ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ.
മാത്രമല്ല ഏകദിനത്തില്‍ അതിവേഗം 2000, 3000, 4000, 6000, 7000 റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡും അംലയ്ക്കു അവകാശപ്പെട്ടതാണ്. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ കളിയിലായിരുന്നു അംല 5000 റണ്‍സ് തികച്ചത്. 2008ല്‍ അരങ്ങേറിയ അദ്ദേഹം 49.64 ശരാശരിയില്‍ 88.39 സ്‌ട്രൈക്ക് റേറ്റോടെ 8113 റണ്‍സെടുത്താണ് വിരമിച്ചത്.

Story first published: Friday, May 28, 2021, 14:02 [IST]
Other articles published on May 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X