Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ അംല പറഞ്ഞു... തുണിയുടുത്ത് വരാന്‍ താന്‍ പറഞ്ഞിട്ടില്ല

കേപ്ടൗണ്‍: ദക്ഷിണാഫ്രിയ്ക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ ആയിരുന്നു ആ സംഭവം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അഭിമുഖം എടുക്കാന്‍ വന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ ഹാഷിം അംല തിരിച്ചയച്ചു എന്നതായിരുന്നു വാര്‍ത്ത.

അല്‍പ വസ്ത്രം ധരിച്ചെത്തിയതാണ് അംലയെ ചൊടിപ്പിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. തുടര്‍ന്ന് നന്നായി വസ്ത്രം ചെയ്ത് വന്നാലേ അഭിമുഖത്തിന് അനുവദിയ്ക്കുകയുള്ളൂ എന്നും ഹാഷിം അംല പറഞ്ഞു എന്നായിരുന്നു പ്രചരിച്ചിരുന്നത്.

Hashim Amla

എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് ഹാഷിം അംല ഇപ്പോള്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചത്.

ഒരു ദക്ഷിണാഫ്രിയ്ക്കക്കാരന്‍ എന്ന നിലയില്‍ തനിയ്ക്ക് മറ്റുള്ള സംസ്‌കാരങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനമാണ് ഉള്ളത്. തന്റെ വിശ്വാസങ്ങള്‍ ഒരിയ്ക്കലും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിയ്ക്കില്ലെന്നും അംല ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇന്റര്‍നെറ്റില്‍ വരുന്ന 95 ശതമാനം വാര്‍ത്തകളും തെറ്റാണ്. താന്‍ ഒരിയ്ക്കലും ഒരു ജേര്‍ണലിസ്റ്റിനോടും തന്റെ താത്പര്യപ്രകാരം വസ്ത്രം ധരിയ്ക്കാന്‍ പറഞ്ഞിട്ടില്ലെന്നും അംല വിശദീകരിയ്ക്കുന്നു.

വാര്‍ത്തയുടെ പേരില്‍ ഹാഷിം അംലയെ ഇന്ത്യന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

Story first published: Sunday, February 7, 2016, 17:42 [IST]
Other articles published on Feb 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+