Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയുടെ റെക്കോര്‍ഡ് വീണ്ടും ആംല തകര്‍ത്തു

ഡര്‍ബന്‍: സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പം വിരാട് കോലി ആ റെക്കോര്‍ഡ് ആസ്വദിച്ചു തുടങ്ങിയിട്ട് അധികമൊന്നും ആയിട്ടില്ല. പക്ഷേ അപ്പോഴേക്കും ദക്ഷിണാഫ്രിക്കക്കാരനായ ഹാഷിം ആംല പണി തന്നു. ഏകദനിത്തില്‍ ഏറ്റവും വേഗം 5000 തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് കോലിയെയും റിച്ചാര്‍ഡ്‌സിനെയും പിന്തള്ളി ഹാഷിം ആംല സ്വന്തമാക്കിയത്.

വെറും 101 ഇന്നിംഗ്‌സിലാണ് ഹാഷിം ആംല 5000 ത്തിലെത്തിയത്. വിരാട് കോലിക്കും വിവിയന്‍ റിച്ചാര്‍ഡ്‌സിനും ഇത്രയും റണ്‍സെടുക്കാന്‍ 114 ഇന്നിംഗ്‌സുകള്‍ കളിക്കേണ്ടി വന്നു. കിംഗ്‌സ്മീഡിലെ അവസാന ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 66 റണ്‍സടിച്ചാണ് ആംല കോലിയുടെ പേരിലുള്ള റെക്കോര്‍ഡ് മാറ്റിയെഴുതിയത്. കളി ദക്ഷിണാഫ്രിക്ക ജയിച്ചു.

hashimamla

31 കാരനായ ആംല ഇതാദ്യമായല്ല വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നും 17 സെഞ്ചുറി എന്ന റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ കോലിയുടെ കയ്യില്‍ നിന്നും ഇതിന് മുമ്പ് പിടിച്ചുവാങ്ങിയത്. ഹഷിം ആംല, കോലി, റിച്ചാര്‍ഡ്‌സ് എന്നിവര്‍ക്ക് പുറമേ ബ്രയാന്‍ ലാറയും ഏറ്റവുംവേഗം 5000 തികച്ചവരുടെ പട്ടികയിലുണ്ട്.

ഹാഷിം ആംല റെക്കോര്‍ഡ് തിരുത്തിയ കളിയില്‍ 61 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ലോക ഏകദിന റാങ്കിംഗില്‍ കോലിക്ക് മുകളിലുള്ള ആംല 66 പന്തില്‍ 10 ബൗണ്ടറികളോടെയാണ് 66 റണ്‍സെടുത്തത്. ആദ്യ രണ്ട് കളികളും ജയിച്ച് വെസ്റ്റ് ഇന്‍ഡീസ് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

Story first published: Saturday, January 17, 2015, 12:39 [IST]
Other articles published on Jan 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+