ഐപിഎല്ലില്‍ നിന്നും ഒഴിവാക്കിയത് എന്തിന്? ഹര്‍ഷ ഭോഗ്ലെ പറയുന്നു
ദില്ലി: ഐപിഎല്‍ സീസണ്‍ 9 കമന്റേറ്ററി ടീമില്‍ നിന്നും ഹര്‍ഷ ഭോഗ്ലെയെ ഒഴിവാക്കയത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ കമന്റേറ്ററി വിഭാഗത്തില്‍ സജീവമായിരുന്നു ഹര്‍ഷ ഭോഗ്ലെ. എന്നാല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നത് തൊട്ടുപിന്നാലെ ഹര്‍ഷയെ കാരണമൊന്നും ബോധിപ്പിക്കാതെ പുറത്താക്കുകയായിരുന്നു.
സംഭവത്തില്‍ ഹര്‍ഷ ഭോഗ്ലെയും ഞെട്ടലിലാണ്. അപ്രതീക്ഷിതമായി തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. തന്റെ കമന്റേറ്ററി ക്രിക്കറ്റ് ആരാധകര്‍ക്ക് ഇഷ്ടപ്പെടാത്തതാകും കാരണമെന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ തനിക്കെതിരെ കളിക്കാര്‍ പരാതി പറയുമെന്ന് കരുതുന്നില്ലെന്ന് ഹര്‍ഷ പറയുന്നു.

ഹര്‍ഷ ഭോഗ്ലെയെ ഒഴിവാക്കിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഉള്‍പ്പെടെയുള്ളവര്‍ പരാതി പറഞ്ഞതുകൊണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യ ബംഗ്ലാദേശ് ടി20 ലോകകപ്പ് മത്സരത്തിന്റെ ഒടുവില്‍ ഇന്ത്യന്‍ കളിക്കാരെക്കാള്‍ ബംഗ്ലാദേശ് കളിക്കാരെ പുകഴ്ത്തിയതാണ് പരാതിക്കിടയാക്കിയത്.
സംഭവത്തില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ ഹര്‍ഷ ഭോഗ്ലെയുടെ കമന്റേറ്ററിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും ധോണി അത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ബിസിസിഐ ഹര്‍ഷ ഭോഗ്ലെയെ ഐപിഎല്ലില്‍ നിന്നും ഒഴിവാക്കയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications