Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: വമ്പൻ ട്രേഡിംഗിന് മുംബൈ ഒരുങ്ങുന്നു, ആരും ഞെട്ടരുത്! സ്റ്റാർ പേസർ പോലും റഡാറിൽ, സൂചന നൽകി ഹർഷ ഭോഗ്‌ല

മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചെടുത്തോളം അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നായിരുന്നു 2026 സീസണിൽ അവർ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ആരാധകർക്കിടയിലും മാനേജ്മെന്റിലും നിരവധി മുറുമുറുപ്പുകൾ പുകയുന്നുണ്ട്. ഐപിഎൽ സീസൺ അവസാനിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമിൽ വൻ അഴിച്ചുപണിയും കളിക്കാരുടെ ട്രേഡുകളും നടന്നേക്കുമെന്ന വലിയ സൂചനയുമായി പ്രമുഖ ക്രിക്കറ്റ് നിരീക്ഷകൻ ഹർഷ ഭോഗ്‌ലെ രംഗത്ത്. വരും സീസണിൽ മുംബൈ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടായാൽ താൻ ഒട്ടും അത്ഭുതപ്പെടില്ലെന്ന് ഭോഗ്‌ലെ വ്യക്തമാക്കുന്നു. ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ മാറ്റങ്ങൾക്ക് മുംബൈയ്ക്ക് മറ്റ് വഴികളില്ല

മുംബൈ ഇന്ത്യൻസ് അടുത്ത വലിയ ലേലത്തിന് മുൻപ് ചില കളിക്കാരെ ട്രേഡ് ചെയ്തേക്കുമെന്നാണ് ഭോഗ്‌ലെ പറയുന്നത്. "വരാനിരിക്കുന്ന ചില വലിയ ട്രേഡിംഗുകൾക്കായി നിങ്ങൾ ഇപ്പോൾ തന്നെ തയാറെടുക്കുക. മുംബൈയിൽ അത് സംഭവിച്ചാൽ ഞാൻ ഒട്ടും അത്ഭുതപ്പെടില്ല. കാരണം ടീമിനെ ശരിയായ വഴിക്ക് കൊണ്ടുവരാൻ മാനേജ്‌മെന്റിന് മുന്നിൽ ഇപ്പോൾ മറ്റ് വഴികളൊന്നുമില്ല. എല്ലാ മികച്ച ചേരുവകളും തെറ്റായ പാത്രത്തിൽ ഇട്ടതുപോലെയാണ് ഇപ്പോൾ മുംബൈയുടെ അവസ്ഥ. പേപ്പറിൽ നോക്കിയാൽ എതിർ ടീമുകളെ ഭയപ്പെടുത്തുന്ന നിരയാണ് മുംബൈയുടേത്. ഇന്ത്യൻ ടീമും മുംബൈ ഇന്ത്യൻസും തമ്മിലുള്ള സാമ്യം നോക്കൂ. എന്നിട്ടും അവർക്ക് തിളങ്ങാൻ കഴിയുന്നില്ല." ഭോഗ്‌ലെ പറഞ്ഞു.

mumbaiindians-1

രോഹിതും സൂര്യയും ഫോമിലേക്ക് ഉയരണം

ടീമിലെ സീനിയർ ബാറ്റർമാരുടെ പ്രകടനത്തെക്കുറിച്ചും ഭോഗ്‌ലെ സംസാരിച്ചു. രോഹിത് ശർമ്മ കഴിഞ്ഞ സീസണുകളിൽ ചില മത്സരങ്ങൾ മാത്രമാണ് കളിച്ചത്. രോഹിത് 400 റൺസ് നേടുന്നതിലല്ല, മറിച്ച് 550-ലധികം റൺസ് അടിച്ചു കൂട്ടുന്ന ഫോമിലേക്ക് ഉയരുകയാണ് വേണ്ടത്. കഴിഞ്ഞ സീസണിൽ സൂര്യകുമാർ യാദവ് മാത്രമാണ് മുംബൈക്കായി മികച്ച രീതിയിൽ റൺസ് കണ്ടെത്തിയത്. എന്നാൽ, ഈ സീസണിൽ സൂര്യയടക്കം ആർക്കും ആ സ്ഥിരത നിലനിർത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബുംറ പൂർണ്ണമായി തളർന്നു കഴിഞ്ഞു

സ്റ്റാർ പേസർ ജസ്പ്രീത് ബുംറ നേരിടുന്ന കടുത്ത സമ്മർദ്ദത്തെക്കുറിച്ചും ഭോഗ്‌ലെ ആശങ്ക പങ്കുവെച്ചു. "ബുംറയെ എപ്പോഴും ബുംറയുമായിത്തന്നെ താരതമ്യം ചെയ്യേണ്ടി വരുന്നത് ലോകത്തിലെ ഏറ്റവും കഠിനമായ കാര്യമാണ്. ഡെത്ത് ഓവറുകളിൽ മികച്ച ഇക്കോണമി ഉള്ള രണ്ടാമത്തെ ബൗളർ അവനായിരുന്നു. എന്നാൽ നമ്മൾ ബുംറയിൽ നിന്നും ആഗ്രഹിക്കുന്നത് മത്സരങ്ങൾ ഒറ്റയ്ക്ക് തിരിച്ചുപിടിക്കുന്ന പ്രകടനങ്ങളാണ്. മുൻപ് ലോകകപ്പുകളിൽ ഇന്ത്യക്കായി അവൻ അത് ചെയ്തിട്ടുണ്ട്. എന്നാൽ ഈ സീസണിൽ ബുംറ പൂർണ്ണമായും തളർന്നതുപോലെയാണ് തോന്നിയത്." ഭോഗ്‌ലെ കൂട്ടിച്ചേർത്തു. വരും സീസണിൽ ടീമിന്റെ മനോഭാവം മാറ്റാൻ മുംബൈ ഇന്ത്യൻസ് വലിയ തീരുമാനങ്ങൾ എടുക്കുമെന്നാണ് ഭോഗ്‌ലെയുടെ വാക്കുകൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ വൻ അഴിച്ചുപണികൾ ടീമിൽ നടന്നേക്കും.

Story first published: Tuesday, May 26, 2026, 9:43 [IST]
Other articles published on May 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+