വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ കമന്ററിയില്‍ നിന്നും ഒഴിവാക്കി.. വിശ്വസിക്കാനാവാതെ ഹര്‍ഷ ഭോഗ്ലെയും ആരാധകരും!

By Muralidharan

മുംബൈ: സീനിയര്‍ കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെയെ ഐ പി എല്‍ കമന്ററി ടീമില്‍ നിന്നും ഒഴിവാക്കി. അവസാന നിമിഷമാണ് ഭോഗ്ലെയെ ഒഴിവാക്കിയതായി ബി സി സി ഐ തീരുമാനം വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് കമന്റേറ്റര്‍മാരില്‍ ഒരാളാണ് ഭോഗ്ലെ. 54 കാരനായ ഹര്‍ഷ ഭോഗ്ലെ ഐ പി എല്ലിന്റെ തുടക്കം മുതല്‍ കമന്ററി ടീമിലുണ്ട്.

<strong> കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് വിടുന്നു, ഇനി കളി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി?</strong> കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് വിടുന്നു, ഇനി കളി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി?

എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നാണ് ഭോഗ്ലെ പ്രതികരിച്ചത്. എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല. ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് എന്നെ അറിയിച്ചിട്ടില്ല. ബി സി സി ഐ മാനേജ്‌മെന്റിന്റെ തീരുമാനമാണ് എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍, ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവര്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

harsh-bhogle

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ക്രിക്കറ്റ് കമന്ററി ശബ്ദങ്ങളില്‍ ഒന്നാണ് ഭോഗ്ലെയുടേത്. മറ്റ് ജനപ്രിയ കമന്റേറ്റര്‍മാരായ രവി ശാസ്ത്രിയെയും സുനില്‍ ഗാവസ്‌കറിനെയും മറ്റും പോലെ ക്രിക്കറ്റ് കളിച്ചിട്ടല്ല ഭോഗ്ലെ കമന്ററി പറയാനെത്തിയത്. പക്ഷേ ക്രിക്കറ്റില്‍ ഹര്‍ഷ ഭോഗ്ലെയും പാണ്ഡിത്യം ആരെയും അമ്പരപ്പിക്കുന്നതാണ്. കൃത്യമായ കണക്കുകളോടെ കളി വിശകലനം ചെയ്യുന്ന ഭോഗ്ലെയുടെ ശൈലിക്ക് ഒരുപാട് ആരാധകരുണ്ട്.

ഐ പി എല്‍ ഒമ്പതാം സീസണിലേക്കുള്ള ഡ്രാഫ്റ്റ് ലേലം അവതരിപ്പിച്ചത് ഭോഗ്ലെയായിരുന്നു. ഐ പി എല്ലിന്റെ ഒരുപാട് പ്രൊമോഷണല്‍ വീഡിയോകളിലും ഭോഗ്ലെ പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടും ഐ പി എല്ലിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഭോഗ്ലെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം കഴിഞ്ഞ ശേഷം ഭോഗ്ലെയെ ഒഴിവാക്കിയത് വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് ആരാധകര്‍.

Story first published: Monday, April 11, 2016, 12:04 [IST]
Other articles published on Apr 11, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X