വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കെകെആര്‍ കപ്പടിക്കും!! ഒരാള്‍ മനസ്സ് വയ്ക്കണം... തുറുപ്പുചീട്ടിനെ ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

രണ്ടു തവണ ഐപിഎല്ലില്‍ ചാംപ്യന്മാരായ ടീമാണ് കെകെആര്‍

IPL 2020: Eoin Morgan Will Be The Impact Player For KKR | Oneindia Malayalam
bhogle

മുംബൈ: ഐപിഎല്ലില്‍ രണ്ടു തവണ ജേതാക്കളായിട്ടുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ നായകത്വത്തിലായിരുന്നു കെകെആറിന്റെ രണ്ടു കിരീടവിജയങ്ങളും. ഗംഭീറിനു ശേഷം ഐപിഎല്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യം ലഭിക്കുന്ന കൊല്‍ക്കത്ത നായകന്‍ ആരാവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കാണ് വരാനിരിക്കുന്ന സീസണില്‍ കെകെആറിനെ നയിക്കുന്നത്. കഴിഞ്ഞ സീസണിലും കാര്‍ത്തിക് തന്നെയായിരുന്നു ക്യാപ്റ്റന്‍.

ഐപിഎല്‍ 2020: ലേറ്റായാലും ലേറ്റസ്റ്റാവുമോ? ഓസീസ്, ഇംഗ്ലണ്ട്, കിവീസ് താരങ്ങള്‍ എന്നെത്തുമെന്ന് അറിയാംഐപിഎല്‍ 2020: ലേറ്റായാലും ലേറ്റസ്റ്റാവുമോ? ഓസീസ്, ഇംഗ്ലണ്ട്, കിവീസ് താരങ്ങള്‍ എന്നെത്തുമെന്ന് അറിയാം

പുതിയ സീസണിലെ ചില മിന്നും താരങ്ങളെ ടീമിലേക്കു കൊണ്ടു വന്ന കെകെആര്‍ ഐപിഎല്‍ കിരീടം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. വരാനിരിക്കുന്ന സീസണില്‍ കെകെആറിന്റെ തുറുപ്പുചീട്ട് ആരായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ.

മോര്‍ഗനാണ് തുറുപ്പുചീട്ട്

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും മധ്യനിര ബാറ്റ്‌സ്മാനുമായ ഇയോന്‍ മോര്‍ഗനായിരിക്കും കെകെആറിന്റെ തുറുപ്പുചീട്ടെന്നു ഭോഗ്‌ലെ അഭിപ്രായപ്പെട്ടു. 2014ല്‍ ഒഴികെ ഏഴു സീസണുകളില്‍ മോര്‍ഗന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 52 മല്‍സരങ്ങളില്‍ നിന്നും 854 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
5.25 കോടി രൂപയ്ക്കാണ് മോര്‍ഗന്‍ ഇത്തവണത്തെ ലേലത്തില്‍ കെകെആറിലെത്തിയത്. പഴയ തട്ടകത്തിലേക്കുള്ള മോര്‍ഗന്റെ മടങ്ങിവരവ് കൂടിയാണിത്.

തുടക്കം ആര്‍സിബിക്കൊപ്പം

2010ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കഴിച്ചാണ് മോര്‍ഗന്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. തൊട്ടുത്ത സീസണില്‍ അദ്ദേഹം കെകെആറിലേക്കു ചേക്കറി. 2013 വരെ മോര്‍ഗന്‍ കെകെആറിലുണ്ടായിരുന്നു.
2014 ലെ ഐപിഎല്‍ നഷ്ടമായ അദ്ദേഹം 2015ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ മടങ്ങിയെത്തി. രണ്ടു സീസണുകളില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. 2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു മോര്‍ഗന്‍.

ആരും വാങ്ങിയില്ല

തുടര്‍ന്നുള്ള രണ്ടു ലേലങ്ങളിലും മോര്‍ഗനെ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയില്ല. ഇംഗ്ലണ്ടിനൊപ്പമുള്ള മികച്ച പ്രകടനങ്ങള്‍ മോര്‍ഗന് ഇത്തവണ കെകെആറിലേക്കു വീണ്ടും വഴി തുറക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കിയ മോര്‍ഗന്‍ ബാറ്റിങില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത്തവണ കസറും

ഇംഗ്ലണ്ടിനു വേണ്ടി കളിച്ചതുപോലെയുള്ള മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ഐപിഎല്ലില്‍ മോര്‍ഗന് ഇതുവരെ കാഴ്ചവയ്ക്കാനായിട്ടില്ലെന്നു അറിയാം. എന്നാല്‍ ഇത്തവണ കെകെആറിനൊപ്പം മോര്‍ഗന്‍ കസറിയില്ലെങ്കില്‍ അതാവും തന്നെ അമ്പരിപ്പിക്കുകയെന്നായിരുന്നു ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചത്.
ഐപിഎല്ലില്‍ 121ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റോടെയാണ് മോര്‍ഗന്‍ ഇതുവരെ 854 റണ്‍സ് നേടിയിട്ടുള്ളത്. നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 66 റണ്‍സാണ് മോര്‍ഗന്റെ ഉയര്‍ന്ന സ്‌കോര്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഹീറോ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടു ദിവസം മുമ്പ് നടന്ന മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനു ത്രസിപ്പിക്കുന്ന ജയവും പരമ്പരയും സമ്മാനിച്ചത് മോര്‍ഗനായിരുന്നു. ദക്ഷിണാഫ്രിക്ക നല്‍കിയ 223 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് മോര്‍ഗന്റെ വെടിക്കെട്ടായിരുന്നു. വെറും 22 പന്തില്‍ ഏഴു സിക്‌സറുകളടക്കം പുറത്താവാതെ 57 റണ്‍സാണ് മോര്‍ഗന്‍ അടിച്ചെടുത്തത്. ഇംഗ്ലണ്ട് 2-1ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

Story first published: Tuesday, February 18, 2020, 10:56 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X