വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരേസമയം രണ്ടു ദേശീയ ടീമുകളെ ഇറക്കണം, പുതിയ നിര്‍ദ്ദേശവുമായി ഭോഗ്‌ലെ

കൊറോണക്കാലം കഴിഞ്ഞാല്‍ ക്രിക്കറ്റ് ലോകം ചൂടുപിടിക്കും. കളിച്ചുതീര്‍ക്കാന്‍ ഒരുപാടു മത്സരങ്ങളുണ്ട് ടീമുകള്‍ക്ക്. ഈ അവസരത്തില്‍ പുതിയ ആശയവുമായി രംഗത്തുവന്നിരിക്കുകയാണ് വിഖ്യാത ക്രിക്കറ്റ് വിദഗ്ധനും കമ്മന്റേറ്ററുമായ ഹര്‍ഷാ ഭോഗ്‌ലെ. ഒരേസമയം രണ്ടു ദേശീയ ടീമുകളെ കളിപ്പിക്കണം, ഭോഗ്‌ല പറയുന്നു. ഒരേസമയം രണ്ടു ഫോര്‍മാറ്റുകളില്‍ മത്സരങ്ങള്‍ നടക്കണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഇതിനായി രണ്ടു ദേശീയ ടീമുകളെയും ബിസിസിഐ സജ്ജമാക്കണം.

പ്രചാരം കൂട്ടാൻ

വരാനിരിക്കുന്ന കാലത്ത് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടാന്‍ ഈ മാര്‍ഗം സഹായിക്കുമെന്നാണ് ഹര്‍ഷാ ഭോഗ്‌ലെയുടെ നിരീക്ഷണം. നിലവില്‍ ടീമില്‍ ആരൊക്കെ കളിക്കുന്നുണ്ടെന്നതിനെ ആശ്രയിച്ചാണ് പലരും കളി കാണാനെത്താറ്. വിരാട് കോലിയോ രോഹിത് ശര്‍മയോ രവീന്ദ്ര ജഡേജയോ ജസ്പ്രീത് ബുംറയോ ഇല്ലെങ്കില്‍ കാഴ്ച്ചക്കാര്‍ കുറയുമെന്ന സ്ഥിതിവിശേഷം. ഈ പ്രതിസന്ധി മറികടക്കേണ്ടതുണ്ട്, ഭോഗ്‌ലെ ചൂണ്ടിക്കാട്ടി.

ഉടനെ കളിക്കില്ല

ഇതേസമയം, രണ്ടു ടീമുകളെ കളിപ്പിക്കാന്‍ ബിസിസിഐക്ക് ഒരുപാടു കടമ്പകള്‍ കടക്കേണ്ടതായി വരും. പ്രധാനമായും ടിവി ബ്രോഡ്കാസ്റ്റര്‍മാരെയും സ്പോണ്‍സര്‍മാരെയും പറഞ്ഞുധരിപ്പിക്കേണ്ടതുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പുതിയ ആശയം ഹര്‍ഷാ ഭോഗ്‌ലെ പങ്കുവെച്ചത്. ഇതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാലും ടീമിനെ ഉടനെ കളിക്കാന്‍ പറഞ്ഞയക്കില്ലെന്ന നിലപാട് ബിസിസിഐ ട്രഷര്‍ അരുണ്‍ ധുമാല്‍ അറിയിച്ചുകഴിഞ്ഞു.

Most Read: ബസ് ഡ്രൈവറെന്ന് പരിഹസിച്ച നാസര്‍ ഹുസൈന് കൊടുത്ത മറക്കാനാവാത്ത തിരിച്ചടി; ഓര്‍മ പങ്കുവെച്ച് കൈഫ്

ലോക്ക് ഡൌണിന് ശേഷം

താരങ്ങളുടെയും പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും കളി കാണാനെത്തുന്ന ജനങ്ങളുടെയും ആരോഗ്യത്തിനാണ് ബിസിസിഐ പ്രാധാന്യം കല്‍പ്പിക്കുന്നത്. അതുകൊണ്ട് ടീം എടുത്തുചാടി പരമ്പരകള്‍ക്ക് ഇറങ്ങില്ല, ധുമാല്‍ വ്യക്തമാക്കി. നിലവില്‍ മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ വിമാനയാത്രയ്ക്ക് ബുദ്ധിമുട്ടുണ്ട്. മെയ് 31 -ന് ശേഷം മാത്രമായിരിക്കും കേന്ദ്ര കരാറുള്ള താരങ്ങള്‍ക്കായി ബിസിസിഐ പരിശീലന സെഷന്‍ സംഘടിപ്പിക്കുക.

നിർദ്ദേശം

Most Read: അഫ്രീദി അതിരുകടക്കുന്നു; ഇന്ത്യയേയും പ്രധാനമന്ത്രിയേയും വിമര്‍ശിച്ചതിനെതിരേ പ്രതികരിച്ച് ഹര്‍ഭജന്‍

മറുഭാഗത്ത് സംസ്ഥാന തലങ്ങളിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിലയിരുത്തി പ്രാദേശിക തലത്തില്‍ പരിശീലന സെഷന്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയിട്ടുണ്ട്.

Story first published: Monday, May 18, 2020, 23:26 [IST]
Other articles published on May 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X