വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമിലെ 10 ബാറ്റ്‌സ്മാന്‍മാരും പുറത്തായത് പൂജ്യം റണ്‍സിന്

മുംബൈ: ഇതിലും വലിയൊരു നാണക്കേട് മുംബൈയിലെ ചില്‍ഡ്രന്‍സ് വെല്‍ഫയര്‍ സെന്റര്‍ സ്‌കൂളിന് സംഭവിക്കാനില്ല. ഹാരിസ് ഷീല്‍ഡ് മത്സരത്തില്‍ ടീമിലെ താരങ്ങളെല്ലാം പുറത്തായത് റണ്ണൊന്നുമെടുക്കാതെ. ഭീമാകരമായ 762 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചില്‍ഡ്രന്‍സ് സ്‌കൂളിനെ സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടീം അക്കൗണ്ട് തുറക്കും മുന്‍പേ കൂടാരം കയറ്റി. 126 വര്‍ഷം പഴക്കമുള്ള ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ഏഴുനൂറു റണ്‍സിലേറെ മാര്‍ജിനില്‍ ഒരു ടീം ജയം കുറിക്കുന്നത്.

പ്രതീകാത്മക ചിത്രം

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ ഇന്നിങ്‌സില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ മീറ്റ് മെയേക്കര്‍ വിവേകാനന്ദ സ്‌കൂളിനായി 338 റണ്‍സ് കുറിക്കുകയുണ്ടായി. 56 ബൗണ്ടറികളും ഏഴു സിക്‌സുകളും ഈ താരത്തിന്റെ പ്രകടനത്തില്‍പ്പെടും. എതിര്‍ ടീമിന് കയ്യയച്ച് റണ്‍സ് വിട്ടുകൊടുക്കാന്‍ ചില്‍ഡ്രന്‍സ് സ്‌കൂളും മടി കാണിച്ചില്ല. 57 എക്‌സ്ട്രാ റണ്‍സുകളാണ് ഇവര്‍ നല്‍കിയത്. ഒപ്പം നിശ്ചിത സമയംകൊണ്ട്് 45 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതോടെ 145 റണ്‍സിന്റെ പെനാല്‍റ്റിയും കൂനിന്‍മേല്‍ കുരു എന്ന കണക്കെ ടീമിനേ തേടിയെത്തി.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റു നഷ്ടത്തില്‍ 761 റണ്‍സാണ് വിവേകാനന്ദ സ്‌കൂള്‍ സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. ശേഷം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴും കഷ്ടകാലം ചില്‍ഡ്രന്‍സ് സ്‌കൂളിനെ വിടാതെ പിന്തുടര്‍ന്നു. ആകെ ആറ് ഓവറുകള്‍ ബാറ്റു ചെയ്യാനേ ടീമിന്് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും പത്തു ബാറ്റ്‌സ്മാനമാരും ക്രീസില്‍ പുറത്തായി തിരിച്ചുകയറി. ഇതേസമയം, ഏഴു റണ്‍സുകള്‍ എക്‌സ്ട്രാ ഇനത്തില്‍ ചില്‍ഡ്രന്‍സ് സ്‌കൂളിന്റെ അക്കൗണ്ടില്‍ കയറുകയും ചെയ്തു. വിവേകാന്ദ സ്‌കൂളിനായി അലോക് പാല്‍ എന്ന താരമാണ് ഹാട്രിക്കടക്കം ആറു വിക്കറ്റുകള്‍ നേടിയത്.

Story first published: Thursday, November 21, 2019, 15:24 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X