Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് ക്യാപ്റ്റന്‍

ദില്ലി: വെസ്റ്റിന്റീസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനും സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനുമായിരിക്കും. മിതാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ, ജമീമ റോഡ്രിഗസ്, അനുജ പാട്ടീല്‍, ഏക്ത ബിഷ്ത്, പൂനം യാദവ് തുടങ്ങിയവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ നടന്ന മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിന്റെ സെലക്ഷന്‍.

തന്യ ഭട്ടിയ, രാധ യാദവ്, ഡി ഹേമലത, മാന്‍സി ജോഷി, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി തുടങ്ങിയവരാണ് ടീമിലെ മറ്റുള്ളവര്‍. നവംബര്‍ 9 മുതല്‍ 24 വരെയാണ് ടൂര്‍ണമെന്റ്. നവംബര്‍ 9ന് ന്യൂസിലന്‍ഡ്, നവംബര്‍ 11ന് പാക്കിസ്ഥാന്‍, നവംബര്‍ 15ന് അയര്‍ലന്‍ഡ്, നവംബര്‍ 17ന് ഓസ്‌ട്രേലിയ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ എതിരാളികള്‍.

har7

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും, സ്മൃതി മന്ദാനയും സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ താരങ്ങളാണ്. കിയ സൂപ്പര്‍ ലീഗില്‍ 387 റണ്‍സ് നേടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയുണ്ട് മന്ദാന. 60 പന്തിലെ 100 റണ്‍സും 18 പന്തിലെ 50 റണ്‍സും മന്ദാനയുടെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. ഈ പ്രകടനത്തോടെ വനിതാ ക്രിക്കറ്റിലെ വേഗതയാര്‍ന്ന അര്‍ധസെഞ്ച്വറി മന്ദാനയുടെ പേരിലായി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര 4-0 എന്ന നിലയില്‍ ജയിച്ച ഇന്ത്യ ലോകകപ്പിലും മികവാര്‍ന്ന പ്രകടനമാണ് ലക്ഷ്യമിടുന്നത്.

Story first published: Friday, September 28, 2018, 17:43 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+