വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിമര്‍ശനങ്ങള്‍ക്കിടയിലും താരമായി ഹര്‍മന്‍പ്രീത്.. ലോക ഇലവന്‍ ക്യാപ്റ്റന്‍!! അമ്പരന്ന് മിതാലി ഫാന്‍സ്

മിതാലിയെ സെമിയില്‍ ഒഴിവാക്കിയതില്‍ ഹര്‍മന്‍പ്രീത് ക്രൂശിക്കപ്പെട്ടിരുന്നു

By Manu
ഹര്‍മന്‍പ്രീത് കൗർ ലോക ഇലവന്‍ ടീം ക്യാപ്റ്റൻ

ദുബായ്: വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച വനിതാ ലോക ടി20യില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യയിറങ്ങിയത്. കഴിഞ്ഞ അഞ്ചു ടൂര്‍ണമെന്റിലും കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിക്കാതിരുന്ന ഇന്ത്യ ഇത്തവണയെങ്കിലും ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയില്‍ കിരീടമുയര്‍ത്തുന്നത് ആരാധകര്‍ സ്വപ്‌നം കണ്ടു. ഗ്രൂപ്പു ഘട്ടത്തില്‍ എല്ലാ മല്‍സരങ്ങളിലും ജയിച്ച് മുന്നേറിയ ഇന്ത്യക്കു പക്ഷെ സെമി ഫൈനലില്‍ കാലിടറുകയായിരുന്നു.

'അവരെ സന്തോഷിപ്പിക്കേണ്ടത് എന്റെ കടമ'; മാന്‍ ഓഫ് ദി സീരീസ് ധവാന്‍ പറയുന്നു'അവരെ സന്തോഷിപ്പിക്കേണ്ടത് എന്റെ കടമ'; മാന്‍ ഓഫ് ദി സീരീസ് ധവാന്‍ പറയുന്നു

ഓസ്‌ട്രേലിയയെക്കാള്‍ മികച്ചവര്‍ തങ്ങളാണെന്ന് വിരാട് കോലി; ജയത്തിന് പിന്നില്‍ ഇവര്‍ ഓസ്‌ട്രേലിയയെക്കാള്‍ മികച്ചവര്‍ തങ്ങളാണെന്ന് വിരാട് കോലി; ജയത്തിന് പിന്നില്‍ ഇവര്‍

ഇംഗ്ലണ്ടിനെതിരായ സെമിയില്‍ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജിനെ ഒഴിവാക്കിയതിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് ഹര്‍മന്‍പ്രീതിന് നേരിട്ടത്. വിവാദങ്ങള്‍ക്കിടെ ഹര്‍മന്‍പ്രീതിന് അഭിമാനിക്കാന്‍ ഒരു നേട്ടം കൈവന്നിരിക്കുകയാണ്.

ലോക ഇലവന്‍ ക്യാപ്റ്റന്‍

ലോക ഇലവന്‍ ക്യാപ്റ്റന്‍

വനിതാ ലോക ടി20യില്‍ കളിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത ലോക ഇലവന്റെ ക്യാപ്റ്റനെന്ന നേട്ടമാണ് ഹര്‍മന്‍പ്രീതിനെ തേടിയെത്തിയത്. മിതാലിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിക്കൂട്ടിലായ ഹര്‍മന്‍പ്രീതിന് ആആശ്വാസമാവും ഇത്.
ഹര്‍മന്‍പ്രീതിനെകൂടാതെ ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ദാന, ലെഗ് സ്പിന്നര്‍ പൂനം യാദവ് എന്നിവര്‍ കൂടി ഇന്ത്യന്‍ ടീമില്‍ നിന്നും ലോക ഇലവനിലെത്തിയിട്ടുണ്ട്.

ടീമിനെ തിരഞ്ഞെടുത്തത്

ടീമിനെ തിരഞ്ഞെടുത്തത്

മുന്‍ താരങ്ങളും കമന്റേററ്റര്‍മാരുമടങ്ങുന്ന പാനലാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്. ഇയാന്‍ ബിഷപ്പ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഞ്ജും ചോപ്ര, എബോണി റെയ്ന്‍ഫോര്‍ഡ് ബ്രെന്റ്, മാധ്യമപ്രവര്‍ത്തക മെലിന്‍ഡ ഫറെല്‍, ഐസിസി ജനറല്‍ മാനേജര്‍ ജെഫ് അലര്‍ഡൈസ് എന്നിവരാണ് പാനലിലുണ്ടായിരുന്നത്.
ചാംപ്യന്‍മാരായ ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും രണ്ടും റണ്ണറപ്പായ ഇംഗ്ലണ്ട് ടീമില്‍ നിന്നും മൂന്നും പാകിസ്താന്‍, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളില്‍ നിന്നും ഓരോ കളിക്കാരും ലോക ഇലവനിലെത്തി.

ലോക ഇലവന്‍ ടീം

ലോക ഇലവന്‍ ടീം

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍, ഇന്ത്യ), അലെയ്‌സ ഹീലി (ഓസ്‌ട്രേലിയ), സ്മൃതി മന്ദാന (ഇന്ത്യ), ആമി ജോണ്‍സ് (ഇംഗ്ലണ്ട്), ദിയാന്‍ഡ്ര ഡോട്ടിന്‍ (വെസ്റ്റ് ഇന്‍ഡീസ്), ജാവേരിയ ഖാന്‍ (പാകിസ്താന്‍), എലീസ് പെറി (ഓസ്ട്രലിയ), ലെയ് കാസ്‌പെറക്ക് (ന്യൂസിലാന്‍ഡ്), അന്യ ഷ്‌റബ്‌സോള്‍ (ഇംഗ്ലണ്ട്), കേസ്റ്റി ഗോര്‍ഡന്‍ (ഇംഗ്ലണ്ട്), പൂനം യാദവ് (ഇന്ത്യ). 12ാം താരമായി ജഹാനാറ ആലം (ബംഗ്ലാദേശ്)

Story first published: Monday, November 26, 2018, 11:28 [IST]
Other articles published on Nov 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X