Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കഴുത്തറക്കല്‍ ആംഗ്യത്തോടെ വിക്കറ്റാഘോഷം, പാക് പേസര്‍ വിവാദത്തില്‍

കറാച്ചി: ബിഗ്ബാഷ് ലീഗിലെ പാക് താരത്തിന്റെ വിക്കറ്റാഘോഷം വിവാദത്തില്‍. പേസ് ബൗളര്‍ ഹാരിസ് റൗഫിന്റെ കഴുത്തറക്കല്‍ വിക്കറ്റാഘോഷമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. വിക്കറ്റ് നേടിയ ശേഷം എതിര്‍ താരങ്ങളുടെ കഴുത്തറക്കുന്ന ആംഗ്യം കാണിച്ചാണ് ഹാരിസ് ആഘോഷം പ്രകടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് താരത്തിനെതിരേ ഉയരുന്നത്.

മെല്‍ബണ്‍ സ്റ്റാര്‍സും സിഡ്‌നി തണ്ടറും തമ്മില്‍ നടന്ന മത്സരത്തിനിടെയിലാണ് വിവാദപരമായ സംഭവം. മെല്‍ബണ്‍ സ്റ്റാര്‍സ് താരമായ റാഫ് മൂന്ന് വിക്കറ്റ് നേടിയതോടെ താരത്തിന്റെ കഴുത്തറപ്പന്‍ ആഘോഷത്തിന്റെ ചിത്രവും വീഡിയോയും മെല്‍ബണ്‍ സ്റ്റാര്‍സ് ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ ആഘോഷത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. മാന്യന്മാരുടെ മത്സരമായ ക്രിക്കറ്റിന്റെ അന്തസിന് നിരക്കാത്തതാണ് റൗഫിന്റെ ആഘോഷമെന്നാണ് പലരും പ്രതികരിച്ചത്.

harisrauf-

ആരെങ്കിലും അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കൂ, പാകിസ്താനിലല്ല ഓസ്‌ട്രേലിയയിലാണ് കളിക്കുന്നത് തുടങ്ങിയവയാണ് മറ്റ് കമന്റുകള്‍.മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ആരാധകര്‍ തന്നെയാണ് താരത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. ബിഗ്ബാഷ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന റൗഫ് ആദ്യ മൂന്ന് മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് സ്വന്തമാക്കിയത്. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ പാകിസ്താന് മുതല്‍ക്കൂട്ടാവുന്ന പേസര്‍ എന്നാണ് റൗഫിനെ വിലയിരുത്തപ്പെടുന്നത്. യോര്‍ക്കറുകള്‍ അനായാസമായി എറിയാന്‍ കഴിയുന്നതാണ് റൗഫിനെ വ്യത്യസ്തനാക്കുന്നത്. 26കാരനായ താരം ലീഗ് ക്രിക്കറ്റില്‍ സജീവമാണ്.

Story first published: Saturday, January 4, 2020, 17:51 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+