2023ലെ ഇന്ത്യന്‍ ടി20 ടീം- ഹാര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു അഞ്ചാമന്‍! ഒപ്പം റിഷഭും ഇഷാനും

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മാറ്റത്തിനുള്ള തുടക്കമായിരിക്കും. ടൂര്‍ണമെന്റിനു ശേഷം ഈ ഫോര്‍മാറ്റില്‍ വലിയൊരു അഴിച്ചുപണി തന്നെ ടീമില്‍ പ്രതീക്ഷിക്കാം. നിലവില്‍ ടീമിലെ അവിഭാജ്യഘടകങ്ങളായ പലര്‍ക്കും ലോകകപ്പിനു ശേഷം മറ്റു കളിക്കാര്‍ക്കായി വഴി മാറിക്കൊടുക്കേണ്ടതായി വരും.

Also Read: ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ലAlso Read: ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ല

2024ലെ ലോകകപ്പ്

2024ലെ ലോകകപ്പ്

ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കഴിഞ്ഞാല്‍ അടുത്ത എഡിഷന്‍ 2024ലായിരിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ 2023ല്‍ തന്നെ ഇന്ത്യക്കും ആരംഭിക്കേണ്ടതുണ്ട്. 2024ലെ ലോകകപ്പ് മുന്നില്‍ കണ്ട് പുതിയൊരു ശക്തമായ പ്ലെയിങ് ഇലവനെയാണ് ഇന്ത്യക്കു വേണ്ടത്. അതിനാല്‍ തന്നെ സീനിയര്‍ താരങ്ങള്‍ക്കു പകരം കൂടുതല്‍ യുവതാരങ്ങള്‍ ടീമിലേക്കു വരുമെന്നുറപ്പാണ്. 2023 മുതലുള്ള ഇന്ത്യയുടെ സ്ഥിരം ടി20 ഇലവന്‍ എങ്ങനെയായിരിക്കുമെന്നു പരിശോധിക്കാം.

രാഹുല്‍ & ഇഷാന്‍ (ഓപ്പണര്‍മാര്‍)

രാഹുല്‍ & ഇഷാന്‍ (ഓപ്പണര്‍മാര്‍)

നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ടീമില്‍ നിന്നും പുറത്തു പോവേണ്ടതായി വരും. അദ്ദേഹത്തിനു പകരം ഇടംകൈയന്‍ യുവതാരം ഇഷാന്‍ കിഷനായിരിക്കും ടീമിലേക്കു വരിക. കെഎല്‍ രാഹുലും ഇഷാനുമായിരിക്കും ടി20യില്‍ ഇന്ത്യയുടെ അടുത്ത ഓപ്പണിങ് ജോടികള്‍.

Also Read: വെടിക്കെട്ട് ഫിഫ്റ്റി, എലൈറ്റ് ക്ലബ്ബില്‍ ബാബര്‍ അസം, കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം

ഇഷാന്‍ അഗ്രസീവ് ബാറ്റര്‍

ഇഷാന്‍ അഗ്രസീവ് ബാറ്റര്‍

സ്‌ട്രൈക്ക് റേറ്റ് ടി20 ഫോര്‍മാറ്റില്‍ രാഹുലിനു ഇപ്പോഴുമൊരു പ്രശ്‌നം തന്നെയാണ്. അതു അദ്ദേഹത്തിനു മെച്ചപ്പെടുത്തിയേ തീരൂ. ഇല്ലെങ്കില്‍ രാഹുലിനു സ്ഥാനം നഷ്ടമായേക്കും. പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരെപ്പോലെയുള്ള മികച്ച കളിക്കാര്‍ ഓപ്പണിങ് റോളിലേക്കു അവസരം കാത്ത് പുറത്തുനില്‍ക്കുകയാണ്. ഇഷാന്‍ നിലവില്‍ ഇന്ത്യയുടെ പ്ലാനുകളുടെ ഭാഗമല്ലെങ്കിലും തീര്‍ച്ചയായും ഭാവിയിലേക്കു ഉയര്‍ത്തിക്കൊണ്ടുവരാവുന്ന താരം തന്നെയാണ്. അറ്റാക്കിങ് ശൈലിയുള്ള ഓപ്പണിങ് ബാറ്ററെയാണ് ഓപ്പണിങില്‍ ഇന്ത്യക്കു ആവശ്യം. ഇഷാന്‍ ഈ തരത്തിലുള്ള ബാറ്ററുമാണ്.

സൂര്യ, റിഷഭ് (വിക്കറ്റ് കീപ്പര്‍), സഞ്ജു

സൂര്യ, റിഷഭ് (വിക്കറ്റ് കീപ്പര്‍), സഞ്ജു

ഇന്ത്യന്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരായിരിക്കും ഉണ്ടാവുക. ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത് റിഷഭായിരിക്കും. മുന്‍ നായകനും സൂപ്പര്‍ താരവുമായ വിലാട് കോലിക്കു പകരമായിരിക്കും അദ്ദേഹത്തിന്റെ പൊസിഷനായ മൂന്നാം നമ്പറില്‍ സൂര്യ കളിക്കുക.

സഞ്ജുവിനെ ഇനിയും തഴയാനാവില്ല

സഞ്ജുവിനെ ഇനിയും തഴയാനാവില്ല

നാലാം നമ്പറില്‍ റിഷഭായിരിക്കും. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിനു തന്റെ പ്രതിഭയോടു ഇനിയും നീതി പുലര്‍ത്താനായിട്ടില്ല. എങ്കിലും താരത്തിന്റെ കഴിവിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ടീം മാനേജ്‌മെന്റിനുള്ളത്. മലയാളി താരം സഞ്ജുവിന്റെ ടീമിലെ സാന്നിധ്യം ഇനിയും ഒഴിവാക്കാന്‍ ഇന്ത്യക്കാവില്ല. മുന്‍നിരയില്‍ സ്ഥാനമില്ലാത്തതിനാല്‍ ഫിനിഷറുടെ റോളായിരിക്കും സഞ്ജുവിന് ലഭിച്ചേക്കുക.

Also Read: രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

ഹാര്‍ദിക് (ക്യാപ്റ്റന്‍), അക്ഷര്‍

ഹാര്‍ദിക് (ക്യാപ്റ്റന്‍), അക്ഷര്‍

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും അടുത്ത രണ്ടു പേര്‍. ടി20യില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനും ഹാര്‍ദിക്കായിരിക്കും. താരത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം നമ്മള്‍ കണ്ടതാണ്. ടൈറ്റന്‍സിനെ കന്നി സീസണില്‍ തന്നെ ചാംപ്യന്‍മാരാക്കാന്‍ ഹാര്‍ദിക്കിനായിരുന്നു.

അക്ഷര്‍ മാച്ച് വിന്നര്‍

അക്ഷര്‍ മാച്ച് വിന്നര്‍

അക്ഷറാവട്ടെ ഇന്ത്യയുടെ വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്. ബൗളിങില്‍ വിക്കറ്റുകളുമായി തിളങ്ങുന്നതിനൊപ്പം ബാറ്റിങിലും താരം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. രവീന്ദ്ര ജഡേജയ്ക്കു പകരം അക്ഷര്‍ ടി20യില്‍ തന്റെ സ്ഥാനമുറപ്പിച്ചേക്കും.

 ചാഹര്‍, ബുംറ, അര്‍ഷ്ദീപ്, ബിഷ്‌നോയ് (ബൗളര്‍മാര്‍)

ചാഹര്‍, ബുംറ, അര്‍ഷ്ദീപ്, ബിഷ്‌നോയ് (ബൗളര്‍മാര്‍)

ഹര്‍ഷല്‍ പട്ടേല്‍ സ്ഥിരത പുലര്‍ത്താത്തതിനാല്‍ പകരം ദീപക് ചാഹര്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു വന്നേക്കും. ബാറ്റിങിലും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നത് താരത്തിനു പ്ലസ് പോയിന്റാണ്. ഇതു ഭുവനേശ്വര്‍ കുമാറിനു മേല്‍ ചാഹറിനു മുന്‍തൂക്കവും നല്‍കും.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുമ്പോള്‍ ഒപ്പം ചാഹറും ഇടംകൈയന്‍ അര്‍ഷ്ദീപ് സിങുമുണ്ടായിരിക്കും.

അര്‍ഷ്ദീപ് അടുത്ത സൂപ്പര്‍ താരം

അര്‍ഷ്ദീപ് അടുത്ത സൂപ്പര്‍ താരം

യുവതാരം രവി ബിഷ്‌നോയിയായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. യുസ്വേന്ദ്ര ചാഹലിനു പകരമായിരിക്കും ബിഷ്‌നോയ് ടീമിലെത്തുക. വളരെ ചുരുങ്ങിയ കാലം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംപാക്ടുണ്ടാക്കിയ അര്‍ഷ്ദീപ് ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരം കൂടിയാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, October 2, 2022, 8:57 [IST]
Other articles published on Oct 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X