ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുമായി പാണ്ഡ്യ ഐപിഎല്ലിന്; വീഡിയോ പുറത്തുവിട്ടു
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പ്രസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ട് ക്രിക്കറ്റില്‍ അധികമാരും പരീക്ഷിക്കാത്തതാണ്. യോര്‍ക്കര്‍ ലെങ്തിലെത്തുന്ന പന്തിനെ ഹെലികോപ്റ്റര്‍ പങ്കപോലെ ബാറ്റുകൊണ്ട് അടിച്ച് സിക്‌സറിലേക്ക് പറത്തുന്ന ധോണിയുടെ ബാറ്റിങ് പാടവം മറ്റാരിലും കണ്ടിട്ടുമില്ല. പല താരങ്ങളും ഈ ഷോട്ടുകള്‍ അത്യപൂര്‍വമായി പരീക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ധോണിയുടെയത്ര മികവ് ആരിലുമില്ല.

ഇന്ത്യന്‍ ഓള്‍ റൗണ്ടില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഏറ്റവുമൊടുവിലായി ധോണിയുടെ ഷോട്ട് പരിശീലിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ടീമിന്റെ കളിക്കാരനായ പാണ്ഡ്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ പരിക്കുമൂലം കളിച്ചിരുന്നില്ല. ഐപിഎല്ലിന് ഒരുങ്ങുന്നതിനിടെ താരം ഹെലികോപ്റ്റര്‍ ഷോട്ട് പരീക്ഷിക്കുന്നതിന്റെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.
മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലിനായി പ്രമുഖ ടീമുകളെല്ലാം പരിശീലനം തുടങ്ങിക്കഴിഞ്ഞു. മുംബൈ ടീമിലെ പകുതിയോളം കളിക്കാര്‍ പരിശീലനത്തിനെത്തിട്ടുണ്ട്. പരിക്ക് ഭേദമായ പാണ്ഡ്യ ഐപിഎല്ലില്‍ ഫോം വീണ്ടെടുത്തശേഷം ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഇറങ്ങും. പാണ്ഡ്യയുടെ അഭാവം ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയെ ബാധിച്ചിരുന്നു. താരം തിരിച്ചെത്തുന്നതോടെ ടീമിന് കൂടുതല്‍ സമതുലത കൈവരുമെന്നാണ് കരുതുന്നത്.
Guess my inspiration behind this shot? 🚁 😍 pic.twitter.com/9mwQ6uNg3g
— hardik pandya (@hardikpandya7) March 14, 2019
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications