വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയതോ?; ദക്ഷിണാഫ്രിക്കയില്‍ വന്‍ പരാജയം

By അന്‍വര്‍ സാദത്ത്

ദില്ലി: അടുത്തകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ താരമാണ് ഹര്‍ദിക് പാണ്ഡ്യ. തികഞ്ഞ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമില്‍ അവിഭാജ്യ ഘടകമാകുമെന്ന് കരുതപ്പെട്ടിരുന്ന ഹര്‍ദിക് പാണ്ഡ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരാജയമാണെന്നാണ് ക്രിക്കറ്റി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കേപ് ടൗണില്‍ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 90 റണ്‍സ് കടന്നുവെന്നത് ഒഴിച്ചാല്‍ പാണ്ഡ്യയ്ക്ക് പിന്നീട് ഇന്ത്യന്‍ ടീമിന് വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരുവേള കപില്‍ദേവുമായിപോലും താരതമ്യം ചെയ്യപ്പെട്ട പാണ്ഡ്യയ്ക്ക് ബൗളിങ്ങില്‍ ശരാശരി പ്രകടനം നടത്താന്‍ കഴിഞ്ഞെങ്കിലും ബാറ്റിങ്ങില്‍ മികവു പുലര്‍ത്താനായില്ല.

hardik

ഏകദിനത്തിലും ടി20യിലും അവസാന ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താന്‍ ശേഷിയുള്ള പാണ്ഡ്യയ്ക്ക് പക്ഷെ അതിനും കഴിഞ്ഞില്ലെന്നുകാണാം. ഏകദിനത്തില്‍ മൂന്നു മത്സരങ്ങളില്‍ ഇന്ത്യയുടെ സ്‌കോര്‍ 320 കടക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ പാണ്ഡ്യയുള്‍പ്പെടെയുള്ള കളിക്കാര്‍ മങ്ങിയതോടെ പ്രതീക്ഷിച്ച സ്‌കോര്‍ ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞില്ല.

ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര 20 മത്സരത്തില്‍ പാണ്ഡ്യയെ പുറത്തിരുത്തിയത് ഇപ്പോള്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. പാണ്ഡ്യയ്ക്കു പകരം മറ്റൊരു ഓള്‍ റൗണ്ടറായ വിജയ് ശങ്കറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്‍ ടൂര്‍ണമെന്റ് പാണ്ഡ്യയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും. ടൂര്‍ണമെന്റില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ 2019ലെ ലോകകപ്പില്‍ യുവ ഓള്‍റൗണ്ടറെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ മാറി ചിന്തിച്ചേക്കും.

ദക്ഷിണാഫ്രിക്കന്‍ താരം മോണി മോര്‍ക്കല്‍ കളി മതിയാക്കുന്നു; കാരണം ഇതാണ്ദക്ഷിണാഫ്രിക്കന്‍ താരം മോണി മോര്‍ക്കല്‍ കളി മതിയാക്കുന്നു; കാരണം ഇതാണ്

ഐ ലീഗ്: ചാംപ്യന്‍മാരെ മിനര്‍വ തകര്‍ത്തു, പോയിന്റ് പട്ടികയില്‍ തലപ്പത്ത്... ഐ ലീഗ്: ചാംപ്യന്‍മാരെ മിനര്‍വ തകര്‍ത്തു, പോയിന്റ് പട്ടികയില്‍ തലപ്പത്ത്...

ബൂട്ടിയക്കു മടുത്തു... രാഷ്ട്രീയത്തിന് ചുവപ്പ് കാര്‍ഡ് നല്‍കി ഇതിഹാസം, തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുബൂട്ടിയക്കു മടുത്തു... രാഷ്ട്രീയത്തിന് ചുവപ്പ് കാര്‍ഡ് നല്‍കി ഇതിഹാസം, തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

Story first published: Tuesday, February 27, 2018, 8:34 [IST]
Other articles published on Feb 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X