Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദിക് പാണ്ഡ്യ യുവരാജിനെ പോലെ.... ഇംഗ്ലണ്ടില്‍ തീപ്പൊരിയാകുമെന്ന് മഗ്രാത്ത്

ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ താരം ഹര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനം നടത്തുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. ഇന്ത്യന്‍ നിരയില്‍ ഏറ്റവും ശ്രദ്ധയോടെ നോക്കുന്ന താരം പാണ്ഡ്യയാണ്. യുവരാജ് സിംഗ് 2011ലെ ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഗെയിം ചേഞ്ചിംഗ് ഇന്നിംഗ്‌സുകള്‍ കാഴ്ച്ചവെച്ചിരുന്നു. അതുപോലുള്ള പ്രകടനങ്ങള്‍ പാണ്ഡ്യയില്‍ നിന്നുണ്ടാവുമെന്ന് മഗ്രാത്ത് പറഞ്ഞു.

1

പന്തുകൊണ്ടും ബാറ്റ് കൊണ്ടും അദ്ഭുതം കാണിക്കാന്‍ സാധിക്കുന്ന താരമാണ് പാണ്ഡ്യ. 2011ല്‍ യുവരാജ് ഇന്ത്യയെ ഈ തരത്തിലാണ് മുന്നില്‍ നിന്ന് നയിച്ചത്. ഇത്തവണയും ഇന്ത്യക്ക് അതുപോലുള്ള താരമുണ്ട്. മികച്ച ഫിനിഷറുടെ റോളില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിക്കും. ഇന്ത്യന്‍ നിരയില്‍ ദിനേഷ് കാര്‍ത്തിക്കും മികച്ച ഫിനിഷറാണ്. കടുത്ത പോരാട്ടങ്ങള്‍ വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും മഗ്രാത്ത് പറഞ്ഞു. ഇന്ത്യന്‍ ടീം മികച്ച രീതിയിലാണ് ഒരുങ്ങിയിട്ടുണ്ട്. അവര്‍ക്ക് ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കുമെന്നും മഗ്രാത്ത് വ്യക്തമാക്കി.

ഇന്ത്യയുടെ ബൗളിംഗ് നിരയും ശക്തമാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത ബുംറ ഇന്ത്യന്‍ ടീമിലാണ്. ബുംറയ്ക്ക് മികച്ച ലൈനില്‍ പന്തെറിയാന്‍ സാധിക്കുന്നുണ്ട്. യോര്‍ക്കറുകളിലും അദ്ദേഹം മികവ് പുലര്‍ത്തുന്നു. ഡെത്ത് ഓവറുകളില്‍ ബുംറയ്ക്ക് അസാധ്യമായ മികവുണ്ട്. ഇവരൊക്കെ ലോകകപ്പില്‍ ഇന്ത്യക്ക് ഗുണകരമാകും. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണെന്നും മഗ്രാത്ത് പറഞ്ഞു.

ഇന്ത്യന്‍ നിരയില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ശ്രദ്ധിക്കേണ്ട താരമാണ്. വലിയ ടൂര്‍ണമെന്റാകുമ്പോള്‍ ഇന്ത്യക്ക് മേല്‍ എപ്പോഴും സമ്മര്‍ദം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തരം ടൂര്‍ണമെന്റുകളില്‍ ഇന്ത്യ മികച്ച പ്രകടനം നടത്താറുമുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അത് നോക്കി കാണേണ്ടതാണ്. ധോണിയുടെ സാന്നിധ്യം ഇന്ത്യക്ക് ഗുണംചെയ്യും. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരകളില്‍ ധോണിയുടെ ഫിനിഷിംഗ് അപാരമായിരുന്നെന്നും മഗ്രാത്ത് പറഞ്ഞു. അതേസമയം ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ ഇംഗ്ലണ്ടാണെന്നും മഗ്രാത്ത് പറഞ്ഞു.

Story first published: Tuesday, June 4, 2019, 19:46 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+