ലോകകപ്പ്: ആരാവും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്? അവനാണെങ്കില്‍ ഞെട്ടേണ്ട!! റെയ്‌ന പറയുന്നത്...
മുംബൈ: ടീം ഇന്ത്യ ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്താനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്കു കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ലോകകപ്പ് കൂടിയാണിത്. മൂന്നാം കിരീടവുമായി നാട്ടിലേക്കു മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് കോലിപ്പട.
ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് പറയുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇന്ത്യക്കൊപ്പം റെയ്‌നയുണ്ടായിരുന്നു. ഈ ലോകകപ്പിലും താരം അവസരം പ്രതീക്ഷിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ തഴയുകയായിരുന്നു.

പാണ്ഡ്യ ഗെയിം ചെയ്ഞ്ചര്‍
ലോകകപ്പില്‍ ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചര്‍ യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരിക്കുമെന്ന് റെയ്‌ന അഭിപ്രായപ്പെട്ടു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനും ഫീല്‍ഡ് ചെയ്യാനും പാണ്ഡ്യക്ക് കഴിയും. ആറോ ഏഴോ നിര്‍ണായക ഓവറുകളും ബൗള്‍ ചെയ്യും. ബാറ്റിങില്‍ ഏതു പൊസിഷനിലും കൡപ്പിക്കാവുന്ന താരമാണ് പാണ്ഡ്യ. സ്വതസിദ്ധമായ പ്രകടനം നടത്താനുള്ള ആത്മവിശ്വാസം ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന് നല്‍കുകയാണ് വേണ്ടത്.
ഐപിഎല്ലിലെ മികച്ച പ്രകടനം നല്‍കിയ ആത്മവിശ്വാസത്തോടെ കളിച്ചാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറായിരിക്കും ഇന്ത്യ. ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായിക്കും പാണ്ഡ്യ. ഇന്ത്യ സെമിയിലെത്തുകയാണെങ്കില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി പാണ്ഡ്യയെ തിരഞ്ഞെടുത്താലും തനിക്ക് അദ്ഭുതമില്ലെന്നു റെയ്‌ന വിശദമാക്കി.

സെമി ഉറപ്പിക്കാം
ലോകകപ്പില്‍ ഇന്ത്യ തീര്‍ച്ചയായും സെമി ഫൈനലില്‍ ഉണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് റെയ്‌ന. ലീഗില്‍ ഇന്ത്യക്കു ഒമ്പത് മല്‍സരങ്ങളുണ്ട്. അതുകൊണ്ടു തന്നെ ടീം കോമ്പിനേഷനുകളെക്കുറിച്ച് ചിന്തിക്കാനും ആസൂത്രണം ചെയ്യാനും ഏറെ സമയവുമുണ്ട്.
മികച്ച പ്രകടനത്തോടെ ലോകകപ്പില്‍ തുടങ്ങുകയെന്നത് വളരെ പ്രധാനം തന്നെയാണ്. എങ്കില്‍ ഇന്ത്യയെ തടയാന്‍ മറ്റൊരു ടീമിനും സാധിക്കില്ല. എല്ലാവരും നിങ്ങള്‍ കിരീട ഫേവറിറ്റുകളാണെന്ന് പറയുമ്പോള്‍ അതിനൊത്ത പ്രകടനം നടത്തുകയെന്നത് വളരെ പ്രധാനമാണെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ സാന്നിധ്യം
മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ സാന്നിധ്യം ലോകകപ്പില്‍ ഇന്ത്യക്ക് ഏറെ മുതല്‍ക്കൂട്ടാവുമെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ധോണിക്കു കീഴില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്ന താരം കൂടിയാണ് അദ്ദേഹം.
കടലാസില്‍ ധോണി ക്യാപ്റ്റനല്ലായിരിക്കാം. എന്നാല്‍ കളിക്കളത്തില്‍ കോലിയുടെ ക്യാപ്റ്റന്‍ അദ്ദേഹമായിരിക്കും. പഴയ അതേ റോള്‍ തന്നെയാണ് ധോണിക്കുള്ളത്. വിക്കറ്റിനു പിന്നില്‍ അദ്ദേഹം ബൗളര്‍മാരുമായി തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കും. വിക്കറ്റിന് പിന്നില്‍ ധോണിയാവുമ്പോള്‍ കോലിയുടെ ആത്മവിശ്വാസം വര്‍ധിക്കുമെന്നും റെയ്‌ന പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications