ലോര്‍ഡ്‌സില്‍ ലോകകപ്പ് ഉയര്‍ത്തണം... ആഗ്രഹം തുറന്ന് പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യ ലോകകപ്പില്‍ ഏറെ പ്രതീക്ഷ വെക്കുന്ന താരമാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പ്രമുഖ താരങ്ങള്‍ പലരും പാണ്ഡ്യ ഇംഗ്ലണ്ടില്‍ തരംഗമാകുമെന്ന് പ്രവചിച്ച് കഴിഞ്ഞു. അതേസമയം ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് പാണ്ഡ്യ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. എല്ലാ മത്സരത്തെയും കുറിച്ചാണ് താന്‍ ചിന്തിക്കുന്നത്. ലോകകപ്പ് ലോര്‍ഡ്‌സില്‍ ഉയര്‍ത്തുന്നതിനെ കുറിച്ച് വരെ ഞാന്‍ ചിന്തിച്ച് കഴിഞ്ഞെന്നും പാണ്ഡ്യ പറഞ്ഞു.

ഇന്ത്യ ഫൈനലില്‍ എത്തി കിരീടം നേടുമെന്ന് ഉറപ്പിക്കാന്‍ എനിക്ക് സാധിക്കണം. അതേ കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നതെന്നും താരം പറഞ്ഞു. ഇന്ത്യക്ക് സമ്മര്‍ദങ്ങളില്ല. 100 കോടി ജനങ്ങള്‍ ഇന്ത്യ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാണ്ഡ്യ വ്യക്തമാക്കി. അതേസമയം ഇന്ത്യന്‍ ടീമിലെ ഓരോ താരവും പൂര്‍ണതയോടെയാണ് കളിക്കുന്നത്. അതുകൊണ്ട് ടീമിന് ആത്മവിശ്വാസം ഉണ്ടെന്നും നായകന്‍ വിരാട് കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം നേടി കഴിഞ്ഞു. മത്സരത്തില്‍ അവസാന നിമിഷം എത്തി രണ്ട് ബൗണ്ടറികള്‍ നേടി കളി പെട്ടെന്ന് തീര്‍ക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു. 7 പന്തില്‍ 15 റണ്‍സാണ് പാണ്ഡ്യ നേടിയത്. അതേസമയം ഇതിനെ സോഷ്യല്‍ മീഡിയ പുകഴ്ത്തുന്നുണ്ട്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ബാറ്റിംഗ് എളുപ്പമാണെന്ന് പാണ്ഡ്യ തെളിയിച്ചെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അഞ്ച് മിനുട്ട് കൊണ്ട് കളി മാറ്റിയെഴുതിയെന്നായിരുന്നു മറ്റൊരു കമന്റ്. മഹേന്ദ്ര സിംഗ് ധോണി പുറത്തായത് തന്നെ പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുടെ മത്സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യ നിര്‍ണായകമാകുമെന്നാണ് വ്യക്തമാകുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications