Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുലര്‍ച്ചെ അപ്രതീക്ഷിതമായി വീട്ടിലെത്തി അച്ഛനെ ഞെട്ടിച്ച് പാണ്ഡ്യ; വീഡിയോ വൈറല്‍

മുംബൈ: ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കുടുംബസ്‌നേഹത്തെക്കുറിച്ച് നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തില്‍ നിന്നും ലോകമറിയുന്ന ക്രിക്കറ്റ് താരമായി തന്നെ വലുതാക്കിയ അച്ഛനെയും കുടുംബത്തേയും കുറിച്ച് പല അഭിമുഖങ്ങളിലും പാണ്ഡ്യ ഓര്‍മിച്ചു. ഇപ്പോഴിതാ, പ്രിയപ്പെട്ട അച്ഛനെ അറിയിക്കാതെ അതിരാവിലെ വീട്ടിലെത്തി വിളിച്ചുണര്‍ത്തി സര്‍പ്രൈസ് നല്‍കുന്ന പാണ്ഡ്യയുടെ വീഡിയോ വൈറലാവുകയാണ്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം കഴിഞ്ഞദിവസമാണ് പാണ്ഡ്യ നാട്ടില്‍ തിരിച്ചെത്തിയത്. മൂന്നുമാസത്തിനുശേഷം നാട്ടിലെത്തിയ താരം പിതാവിനെ ഇക്കാര്യം അറിയാക്കതെ സര്‍പ്രൈസ് നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. അതിരാവിലെ പിതാവിനെ കിടക്കിയില്‍നിന്നും ഉണര്‍ത്തുന്നതും അദ്ദേഹം മകനെ കണ്ട് അത്ഭുതപ്പെടുന്നതുമെല്ലാം വീഡിയോയിലുണ്ട്.

hardik

ഇംഗ്ലണ്ടിലെ മൂന്നുമാസത്തെ പര്യടനത്തിനുശേഷമാണ് താരം മടങ്ങിയെത്തിയത്. ശനിയാഴ്ച മുതല്‍ യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പിനായി ഉടന്‍ തിരിക്കുകയും ചെയ്യും. ചെറിയ ഇടവേളയില്‍ കുടുംബത്തിന്റെ സ്‌നേഹത്തിലലിയാനെത്തിയ പാണ്ഡ്യയുടെ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയിലെങ്ങും കൈയ്യടിയാണ്. ഇംഗ്ലണ്ടില്‍ നന്നായി കളിച്ചെന്ന പാണ്ഡ്യയുടെ കഴിഞ്ഞദിവസത്തെ അവകാശവാദത്തിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമായിരുന്നെങ്കില്‍ അച്ഛനോടുള്ള സ്‌നേഹപ്രകടനം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ശരാശരി പ്രകടനമാണ് നടത്തിയതെങ്കിലും നോട്ടിങ്ഹാമിലെ അഞ്ചുവിക്കറ്റ് നേട്ടം താരത്തിന് ടീമില്‍ സ്ഥിരത നല്‍കുന്നതാണ്.

Story first published: Saturday, September 15, 2018, 12:40 [IST]
Other articles published on Sep 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+