Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ അപമാനിച്ച അഫ്രീദിക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പാണ്ഡ്യയും ദിനേഷ് കാര്‍ത്തിക്കും

ദില്ലി: കാശീമീര്‍ വിഷയത്തിന്റെ പേരില്‍ ഇന്ത്യയെ അപമാനിച്ച മുന്‍ പാക് താരം ഷാഹിദ് അഫ്രീദിക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തിക്കും ഒരുങ്ങുന്നു. മെയ് 31ന് ലോര്‍ഡിസില്‍ നടക്കുന്ന ഐസിസി ലോക ഇലവനും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുക.

ലോക ഇലവന്‍ ടീമില്‍ പാക് താരം ഷാഹിദ് അഫ്രീദിക്കൊപ്പമായിരിക്കും ദിനേഷ് കാര്‍ത്തിക്കും ഹാര്‍ദിക് പാണ്ഡ്യയും കളക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ടീമില്‍ ഉള്‍പ്പെട്ട കാര്യം ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി അറിയിച്ചു. അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന്‍, ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍, തമിം ഇഖ്ബാല്‍ തുടങ്ങിയവര്‍ ലോക ഇലവനിലുണ്ട്.

shahidafridi

വെസ്റ്റിന്‍ഡീസിലുണ്ടായ കൊടുങ്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള ചാരിറ്റി മത്സരമാണ് ലോര്‍ഡിസില്‍ അരങ്ങേറുക. മത്സരത്തിലെ മുഴുവന്‍ വരുമാനവും ചാരിറ്റിയിലേക്ക് നല്‍കും. ഷാഹിദ് അഫ്രീദിക്ക് പുറമെ പാക് താരം ഷൊയബ് മാലിക്, ശ്രീലങ്കന്‍താരം തിസാര പെരേര എന്നിവര്‍ കളിക്കാനായി ക്രിക്കറ്റിന്റെ മെക്കയില്‍ എത്തിച്ചേരും. വെസ്റ്റിന്‍ഡീസിലെ അഞ്ച് പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് കൊടുങ്കാറ്റില്‍ കേടുപാട് പറ്റിയിരുന്നു. ഇവ പുതുക്കുന്നതിനും മത്സരത്തിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാശ്മീര്‍ ഇന്ത്യയുടേതല്ലെന്ന രീതിയില്‍ പരാമര്‍ശം നടത്തിയ അഫ്രീദിക്കെതിരെ അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മോശം ബന്ധത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകളും നടക്കാറില്ല. ഇതിനിടയിലാണ് ഇന്ത്യാ പാക് കളിക്കാര്‍ ഉള്‍പ്പെട്ട ലോക ഇലവന്‍ എന്നത് ശ്രദ്ധേയമാണ്.

Story first published: Thursday, April 26, 2018, 16:57 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+