Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദിക് പാണ്ഡ്യ അച്ഛന് നല്‍കിയ സര്‍പ്രൈസ് സമ്മാനം; അച്ഛന്റെ പ്രതികരണം കണ്ണുനനയിക്കുന്നത്

ബറോഡ: വെടിക്കെട്ട് ബാറ്റിങ്ങും ഫാസ്റ്റ് ബൗളിങ്ങുമായി ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തന്റെ പിതാവിന് നല്‍കിയ സമ്മാനത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചിട്ടു. കൊളംബൊയില്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് പാണ്ഡ്യ പിതാവിന് സര്‍പ്രൈസ് ആയി സമ്മാനം നല്‍കിയത്.

പിതാവിന് സമ്മാനം നല്‍കാനായി സഹോദരന്‍ ക്രുനാല്‍ പാണ്ഡെയെയാണ് ഏല്‍പ്പിച്ചിരുന്നത്. പിതാവിനെയും കൂട്ടി കാര്‍ ഷോറൂമിലെത്തി കാര്‍ വാങ്ങി നല്‍കിയപ്പോഴാണ് പാണ്ഡെയുടെ പിതാവ് ഹിമാന്‍ഷു പാണ്ഡ്യ സമ്മാനത്തെക്കുറിച്ചറിയുന്നത്. ഇതിന്റെ ലൈവ് വീഡിയോ സഹോദരന്‍ ഹര്‍ദിക് പാണ്ഡെയെ കാണിക്കുകയും ചെയ്തു.

hardik-pandya600-20-1476986088-18-1503031862.jpg -Properties

മകന്റെ സമ്മാനം കണ്ട് പിതാവിന് കണ്ണുനനയുകയും വാക്കുകള്‍ മുറിയുകയും ചെയ്തു. ഒരിക്കല്‍ ഭക്ഷണത്തിനും, പരിശീലനത്തിനും പോലും വകയില്ലാതിരുന്ന തന്റെ അവസ്ഥയെക്കുറിച്ച് ഹര്‍ദിക് പറഞ്ഞിരുന്നു. കടുത്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയ പാണ്ഡെയുടെ കഠിനാധ്വാനത്തിന്റെ നേര്‍ചിത്രം കൂടിയായി പിതാവിന്റെ വികാരഭരിതമായ രംഗങ്ങള്‍.

പിതാവ് തങ്ങളുടെ ക്രിക്കറ്റ് ജീവിതത്തിനായി എല്ലാം മാറ്റിവെച്ചയാളാണെന്ന് പാണ്ഡ്യ പറഞ്ഞു. തങ്ങളെ ഈ നിലയിലെത്തിച്ചത് അച്ഛനാണ്. കുടുംബത്തോടൊപ്പമുള്ള ഇത്തരം സന്തോഷമാണ് തനിക്ക് വലുത്. രണ്ട് തവണ ഹൃദയാഘാതം വന്നയാളാണ് പിതാവ്. ചികിത്സിക്കാന്‍ പണംപോലും ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നെന്നും ഹര്‍ദിക് പറഞ്ഞു. ഹര്‍ദിക്കും സഹോദരന്‍ ക്രുനാലും ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍ ടീം താരങ്ങള്‍ കൂടിയാണ്.

Story first published: Friday, August 18, 2017, 10:22 [IST]
Other articles published on Aug 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+