Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാദങ്ങള്‍ക്കൊടുവില്‍ പാണ്ഡ്യ വീട്ടില്‍നിന്നും പുറത്തിറങ്ങി, സഹോദരനോടൊപ്പം വിഷാദഭാവത്തില്‍

മുംബൈ: ടെലിവിഷന്‍ ഷോയിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഒടുവില്‍ വീട്ടില്‍നിന്നും പുറത്തിറങ്ങി. സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയ്‌ക്കൊപ്പം മുംബൈ എയര്‍പോര്‍ട്ടിലാണ് പാണ്ഡ്യയെ കണ്ടെത്തിയത്. സദാ സന്തോഷവാനായി കാണപ്പെടുന്ന പാണ്ഡ്യ ഇത്തവണ വിഷാദഭാവത്തിലാണ്.

ടീമില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തശേഷം ഓസ്‌ട്രേലിയയില്‍നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ പാണ്ഡ്യ പിന്നീട് വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല. മകന്‍ വീട്ടില്‍നിന്നുമാണ് ഇന്ത്യ ഓസ്‌ട്രേലിയ കളി കണ്ടതെന്ന് പാണ്ഡ്യയുടെ പിതാവ് പറഞ്ഞിരുന്നു. ബിസിസിഐ നടപടിയില്‍ ഏറെ നിരാശനായ താരത്തോട് വിവാദത്തെക്കുറിച്ച് വീട്ടിലുള്ളവര്‍ ചോദിച്ചുമില്ല.

pandya

ഇന്ത്യന്‍ താരം കൂടിയായ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയാണ് അടുത്ത കൂട്ടുകാരന്‍. ക്രുനാലും വിവാദത്തെക്കുറിച്ച് പാണ്ഡ്യയുമായി സംസാരിച്ചിരുന്നില്ലെന്നാണ് പിതാവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനുമെതിരായ വിവാദം ഇപ്പോള്‍ ബിസിസിഐ അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിനുശേഷം മാത്രമേ ഇവരെ ടീമിലേക്ക് തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഓസ്‌ട്രേലിയന്‍ പരമ്പര നഷ്ടമായ ഇവര്‍ക്ക് ന്യൂസിലന്‍ഡ് പര്യടനവും നഷ്ടമാകും.

ലോകകപ്പിന് മുന്‍പ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലേക്ക് ഇവരെ തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചന. ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് കാര്യമായ ഗുണം ചെയ്യുമെന്നതിനാല്‍ കളിക്കാരെ കൂടുതല്‍ മാനസികമായി തളര്‍ത്തുന്ന തീരുമാനം ബിസിസിഐ കൈക്കൊള്ളുകയില്ല. കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയിലായിരുന്നു പാണ്ഡ്യയും രാഹുലും അശ്ലീല പരാമര്‍ശം നടത്തിയതും സ്ത്രീകളെ അധിക്ഷേപിച്ചതും.

Story first published: Saturday, January 19, 2019, 14:40 [IST]
Other articles published on Jan 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+