വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എപ്പോള്‍ വീണ്ടും ബൗള്‍ ചെയ്യാനാവും? തുറന്ന് പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ഇന്ത്യയുടെ ടീം ബാലന്‍സ് വലിയ ചര്‍ച്ചയാവുന്നുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ് ഇന്ത്യന്‍ നിരയില്‍ നിഴലിച്ച് നില്‍ക്കുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ രവീന്ദ്ര ജഡേജയെ മാത്രമാണ് നിലവില്‍ ഇന്ത്യക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറാണെങ്കിലും നിലവില്‍ പന്തെറിയാത്തതിനാല്‍ ബാറ്റ്‌സ്മാനായി മാത്രമെ പരിഗണിക്കാനാവൂ. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും പന്തെറിയുന്നവരല്ല എന്നതാണ് വലിയ തിരിച്ചടി. ഹര്‍ദിക് ബൗള്‍ ചെയ്യാന്‍ ആരംഭിച്ചെങ്കില്‍ മാത്രമെ ഇന്ത്യയുടെ ടീം കരുത്തിന് സംതുലിതാവസ്ഥ കൈവരിക്കാനാവൂ. ഇപ്പോഴിതാ തനിക്ക് എപ്പോള്‍ പന്തെറിയാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ.

Hardik Pandya Reveals Whether He Will Bowl Again Or Not | Oneindia Malayalam

'പന്തെറിയുന്നതിനായുള്ള കാര്യങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദീര്‍ഘകാല ലക്ഷ്യങ്ങളെ മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തനം. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും ടി20 ലോകകപ്പും വരാനുണ്ട്. അതിനാല്‍ ബൗള്‍ ചെയ്യാനുള്ള ഫിറ്റ്‌നസ് 100 ശതമാനം വീണ്ടെടുക്കേണ്ടതുണ്ട്. അതിനായുള്ള ദീര്‍ഘകാല പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. എപ്പോഴാണ് പന്തെറിയാന്‍ സാധിക്കുകയെന്നത് സംബന്ധിച്ച് കൃത്യമായി നിങ്ങളോട് പറയാനാവില്ല. ഇതൊരു വലിയ പ്രവര്‍ത്തനമാണ്. നെറ്റ്‌സില്‍ ഞാന്‍ പന്തെറിയാറുണ്ട്. എന്നാല്‍ മത്സരത്തില്‍ പന്തെറിയാറിയിട്ടില്ല. ആത്മവിശ്വാസം പ്രധാനമാണ്'-ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

hardikpandya-

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും അദ്ദേഹം പന്തെറിഞ്ഞിരുന്നില്ല. പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷമാണ് അദ്ദേഹം പന്തെറിയുന്നത് നിര്‍ത്തിയത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ ഇംഗ്ലണ്ട് പരമ്പരയും പിന്നീട് ഐപിഎല്ലും ഒക്ടോബറില്‍ ടി20 ലോകകപ്പും നടക്കാനുണ്ട്. അതിനാല്‍ത്തന്നെ ഹര്‍ദിക് ബൗളിങ് വീണ്ടും ആരംഭിക്കേണ്ടത് ടീമിന് അത്യാവശ്യമാണ്. ഒന്നാം ഏകദിനത്തില്‍ മനീഷ് പാണ്ഡെയ്ക്ക് പകരം ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫീല്‍ഡിങ് പിഴവുകള്‍ വരുത്തിയതും ഹര്‍ദികിനെതിരേ വിമര്‍ശനം ഉയരാന്‍ കാരണമായി. എന്നാല്‍ ബാറ്റിങ്ങില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദിക്കിന് സാധിച്ചു. 76പന്തില്‍ 7 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 90 റണ്‍സാണ് ഹര്‍ദിക് നേടിയത്. ആദം സാംബയെ സിക്‌സര്‍ പറത്താനുള്ള ശ്രമം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം മത്സരത്തിലും ഹര്‍ദിക് ടീമിലുണ്ടാകുമെന്നുറപ്പാണ്. എന്നാല്‍ ബൗളിങ് നിരയില്‍ മാറ്റങ്ങള്‍ വന്നേക്കും. ആദ്യ ഏകദിനത്തില്‍ ബൗളര്‍മാരുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു.

Story first published: Saturday, November 28, 2020, 10:53 [IST]
Other articles published on Nov 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X