വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 10/10 ഒരാള്‍ക്കു മാത്രം, ഏറ്റവും കുറവ് സെയ്‌നിക്ക്- ഇന്ത്യന്‍ താരങ്ങളും റേറ്റിങും

ഏകദിന പരമ്പര ഇന്ത്യ 1-2നു കൈവിട്ടിരുന്നു

ഓസ്‌ട്രേലിയക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 1-2നു കൈവിട്ടെങ്കിലും മൂന്നാം ഏകദിനത്തില്‍ നേടിയ വിജയം വിരാട് കോലിക്കും സംഘത്തിനും ആശ്വാസം നല്‍കുന്നു. കാന്‍ബെറയില്‍ നടന്ന അപ്രസക്തമായ അവസാന മല്‍സരത്തില്‍ 13 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ ഒരുപോലെ മികവ് പുലര്‍ത്തിയ മല്‍സരമായിരുന്നു ഇത്.

ഡ്രസിങ് റൂമില്‍ നിന്ന് രഹസ്യ സന്ദേശം, 'കുലുങ്ങാതെ' ഇംഗ്ലണ്ട് - നാണക്കേടെന്ന് വോഗന്‍ഡ്രസിങ് റൂമില്‍ നിന്ന് രഹസ്യ സന്ദേശം, 'കുലുങ്ങാതെ' ഇംഗ്ലണ്ട് - നാണക്കേടെന്ന് വോഗന്‍

IND vs AUS: ഏറ്റവും വലിയ നേട്ടം അവന്‍ തന്നെ- ഏകദിനത്തില്‍ ഇന്ത്യയുടെ പോസിറ്റീവുകള്‍ ചോപ്ര പറയുന്നുIND vs AUS: ഏറ്റവും വലിയ നേട്ടം അവന്‍ തന്നെ- ഏകദിനത്തില്‍ ഇന്ത്യയുടെ പോസിറ്റീവുകള്‍ ചോപ്ര പറയുന്നു

തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ മാത്രമായിരുന്നു ഇന്ത്യ മികച്ചുനിന്നത്. തോറ്റെങ്കിലും ഈ രണ്ടു കളികളിലും ഇന്ത്യ 300ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്ര ലഭിക്കുമെന്നു പരിശോധിക്കാം.

 മായങ്ക് അഗര്‍വാള്‍- 3 (ഇന്നിങ്‌സ് 2, റണ്‍സ് 50, ഫിഫ്റ്റി 0, സെഞ്ച്വറി 0)

മായങ്ക് അഗര്‍വാള്‍- 3 (ഇന്നിങ്‌സ് 2, റണ്‍സ് 50, ഫിഫ്റ്റി 0, സെഞ്ച്വറി 0)

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാനുള്ള അവസരമായിരുന്നു മായങ്ക് അഗര്‍വാളിനു ലഭിച്ചത്. ആദ്യ രണ്ടു ഏകദിനങ്ങളിലും മികച്ച തുടക്കം താരത്തിനു ലഭിച്ചെങ്കിലും ഇവ വലിയ ഇന്നിങ്‌സുകളിലേക്കു മാറ്റാനായില്ല. ഇതേ തുടര്‍ന്ന് അവസാന ഏകദിനത്തില്‍ മായങ്ക് ഒഴിവാക്കപ്പെടുകയും ചെയ്തു.

ശിഖര്‍ ധവാന്‍ 7 (ഇന്നിങ്‌സ് 3, റണ്‍സ് 120, ഫിഫ്റ്റി 1, സെഞ്ച്വറി 0)
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ശേഷമാണ് ശിഖര്‍ ധവാന്‍ ഈ പരമ്പരയ്‌ക്കെത്തിയത്. ആദ്യ മല്‍സരത്തില്‍ 74 റണ്‍സുമായി തിളങ്ങിയ അദ്ദേഹം കളിയുടെ നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് പാഴാകക്കി. തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളിലും ആക്രമണോത്സുക ഷോട്ടുകള്‍ക്കു ശ്രമിച്ചാണ് ധവാന്‍ പുറത്തായത്.

വിരാട് കോലി 8 (ഇന്നിങ്‌സ് 3, റണ്‍സ് 173, ഫിഫ്റ്റി 2, സെഞ്ച്വറി 0)
ക്യാപ്റ്റന്‍സിയുടെ പേരില്‍ പഴി കേട്ടെങ്കിലും ബാറ്റിങില്‍ വിരാട് കോലിയുടെ പ്രകടനം മികച്ചതായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു തന്നെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നു അദ്ദേഹം പരമ്പരയില്‍ വീണ്ടും തെളിയിച്ചു. ആദ്യ കളിയില്‍ ചെറിയ സ്‌കോറനു പുറത്തായെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കോലി ഫിഫ്റ്റി നേടി.

ശ്രേയസ് അയ്യര്‍ 3 (ഇന്നിങ്‌സ് 3, റണ്‍സ് 59, ഫിഫ്റ്റി 0, സെഞ്ച്വറി 0)

ശ്രേയസ് അയ്യര്‍ 3 (ഇന്നിങ്‌സ് 3, റണ്‍സ് 59, ഫിഫ്റ്റി 0, സെഞ്ച്വറി 0)

ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. അപൂര്‍വ്വമായി മാത്രമേ ശ്രേയസ് ഈ തരത്തില്‍ ഫ്‌ളോപ്പാവാറുള്ളൂ. ഓസീസ് ഒരുക്കിയ ഷോര്‍ട്ട് ബോള്‍ കെണിയില്‍ താരം വീഴുകയായിരുന്നു. മധ്യനിരയില്‍ ശ്രേയസില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനമുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു മല്‍സരം കൂടി ജയിച്ച് ഇന്ത്യ 2-1ന് പരമ്പര നേടുമായിരുന്നു.

കെഎല്‍ രാഹുല്‍ 5 (ഇന്നിങ്‌സ് 3, റണ്‍സ് 93, ഫിഫ്റ്റി 0, സെഞ്ച്വറി)
ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. രാഹുല്‍ വിക്കറ്റ് കീപ്പറായതോടെ ഒരു അധിക ബാറ്റ്‌സ്മാനെക്കൂടി കളിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചത്. വിക്കറ്റ് കീപ്പിങില്‍ തന്റെ സ്ഥാനം ഈ പരമ്പരയില്‍ അദ്ദേഹം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.

ഹാര്‍ദിക് പാണ്ഡ്യ 10 (ഇന്നിങ്‌സ് 3, റണ്‍സ് 210, ഫിഫ്റ്റി 2, വിക്കറ്റ് 1)
ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയുടെ താരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് 10ല്‍ 10ഉം ഒരാള്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹമാണ്. ബാറ്റ്‌സ്മാന്റെ റോളിലാണ് ഹാര്‍ദിക് ഈ പരമ്പരയില്‍ കളിച്ചത്. അത് അദ്ദേഹം ഭംഗിയായി നിറവേറ്റുകയും ചെയ്തു. രണ്ടാം ഏകദിനത്തില്‍ കോലി ബൗള്‍ ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ ഒരു വിക്കറ്റെടുത്ത് ഹാര്‍ദിക് ഈ ദൗത്യവും വിജയകരമാക്കി.

 രവീന്ദ്ര ജഡേജ 7 (ഇന്നിങ്‌സ് 3, റണ്‍സ് 115, ഫിഫ്റ്റി 1, വിക്കറ്റ് 1)

രവീന്ദ്ര ജഡേജ 7 (ഇന്നിങ്‌സ് 3, റണ്‍സ് 115, ഫിഫ്റ്റി 1, വിക്കറ്റ് 1)

ഏതു ഫോര്‍മാറ്റിലും ആശ്രയിക്കാവുന്ന താരമാണ് താനെന്നു രവീന്ദ്ര ജഡേജ ഈ പരമ്പരയില്‍ വീണ്ടും അടിവരയിട്ടു. ബൗളിങില്‍ യഥാര്‍ഥ ഫോമിലേക്കുയര്‍ന്നില്ലെങ്കിലും ബാറ്റിങില്‍ അദ്ദേഹം തിളങ്ങി. മൂന്നാം ഏകദിനത്തില്‍ ഹാര്‍ദിക്കിനൊപ്പം അപരാജിതമായ ആറാം വിക്കറ്റില്‍ ജഡേജ നേടിയ സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു.

ജസ്പ്രീത് ബുംറ 7 (മല്‍സരം 3, വിക്കറ്റ് 4)
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അത്ര മികച്ച പ്രകടനം നടത്തിയില്ലെങ്കിലും അവസാന മല്‍സരത്തില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി. മൂന്നാം ഏകദിനത്തില്‍ രണ്ടു വിക്കറ്റുകളെടുത്ത അദ്ദേഹം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

മുഹമ്മദ് ഷമി 7 (മല്‍സരം 2, വിക്കറ്റ് 4)
ആദ്യ രണ്ടു മല്‍സരങ്ങളിലുമാണ് മുഹമ്മദ് ഷമിയെ ഇന്ത്യ കളിപ്പിച്ചത്. ബൗളര്‍മാര്‍ മല്‍സരിച്ച് റണ്‍സ് വഴങ്ങിയ ഈ മല്‍സരങ്ങളില്‍ ഷമിയും റണ്‍സ് വിട്ടുകൊടുത്തു. എങ്കിലും നാലു വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു. അവസാന ഏകദിനത്തില്‍ ഷമിക്കു ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു.

ശര്‍ദ്ദുല്‍ താക്കൂര്‍ 8 (മല്‍സരം 1, വിക്കറ്റ് 3)

ശര്‍ദ്ദുല്‍ താക്കൂര്‍ 8 (മല്‍സരം 1, വിക്കറ്റ് 3)

ടീമിലെ ഫസ്റ്റ് ചോയ്‌സ് പേസറല്ലെങ്കിലും മൂന്നാം ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ശര്‍ദ്ദുല്‍ താക്കൂര്‍ അത് നന്നായി വിനിയോഗിച്ചു. മൂന്നു വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. റണ്‍ചേസില്‍ ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കാന്‍ ഇതു ഇന്ത്യയെ സഹായിക്കുകയും ചെയ്തു.

നവദീപ് സെയ്‌നി 2 (മല്‍സരം 2, വിക്കറ്റ് 1)
ഇന്ത്യന്‍ നിരയില്‍ ഏറ്റവും കുറവ് റേറ്റിങ് പോയിന്റ് ലഭിക്കുക പേസര്‍ നവദീപ് സെയ്‌നിക്കായിരിക്കും. മികച്ച വേഗത്തില്‍ പന്തെറിയാന്‍ സെയ്‌നിക്കായെങ്കിലും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ അനായാസം റണ്‍സ് വാരിക്കൂട്ടി.

യുസ്വേന്ദ്ര ചഹല്‍ 3 (മല്‍സരം 2, വിക്കറ്റ് 1)
ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ മറക്കാനാഗ്രഹിക്കുന്ന ഏകദിന പരമ്പരയായിരിക്കും ഇത്. പിച്ചില്‍ നിന്നും കാര്യമായ സ്പിന്നിന്റെ ആനുകൂല്യവും അദ്ദേഹത്തിനു ലഭിച്ചില്ല. ഇതേ തുടര്‍ന്ന് അവസാന ഏകദിനത്തില്‍ ചഹലിനെ ഇന്ത്യ ഒഴിവാക്കുകയും ചെയ്തു.

കുല്‍ദീപ് യാദവ് 3 (മല്‍സരം 1, വിക്കറ്റ് 1)
നീണ്ട ഇടവേളയ്ക്കു ശേഷമാണ് കുല്‍ദീപ് യാദവ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയത്. ചഹലിന്റെ പകരക്കാരായിട്ടായിരുന്നു ഇത്. മോശമല്ലാത്ത പ്രകടനം കുല്‍ദീപ് ഈ മല്‍സരത്തില്‍ കാഴ്ചവച്ചു.

ടി നടരാജന്‍ 3 (മല്‍സരം 1, വിക്കറ്റ് 2)
തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു ഇത്. മൂന്നാം ഏകദിനത്തില്‍ കളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടക്കത്തില്‍ വിക്കറ്റെടുത്ത നടരാജന്‍ മോശല്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചെങ്കിലും മധ്യഓവറുകളില്‍ നല്ല തല്ലുവാങ്ങി. എന്നാല്‍ ഡെത്ത് ഓവറില്‍ ശക്തമായി തിരിച്ചുവന്ന അദ്ദേഹം ഒരു വിക്കറ്റ് കൂടി നേടുകയും ചെയ്തു.

Story first published: Friday, December 4, 2020, 19:35 [IST]
Other articles published on Dec 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X