IND vs ENG: 300 നേടാന്‍ മുന്‍നിര വേണ്ട! ഭുവി മാജിക്- മൂന്നാമങ്കത്തില്‍ ഇന്ത്യയുടെ പോസിറ്റീവുകള്‍

ത്രില്ലിങ് വിജയത്തോടെയാണ് ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ മൂന്നാമങ്കവും ഏകദിന പരമ്പരയും ഇന്ത്യ പോക്കറ്റിലാക്കിയത്. ഇംഗ്ലണ്ടിന്റെ വാലറ്റനിരയുടെ പോരാട്ടവീര്യം ഒരു ഘട്ടത്തില്‍ ഇന്ത്യയെ വിറപ്പിച്ചിരുന്നു. അനായാസം ജയിക്കുമെന്നു കരുതിയ ഇടത്തു നിന്നും ഇന്ത്യ കളി തോല്‍ക്കുമോയന്നു പോലും ആരാധകര്‍ ഭയപ്പെടുകയും ചെയ്തു. എങ്കിലും ഇംഗ്ലണ്ടിനെ കഷ്ടിച്ച് മറികടന്ന് കളിയില്‍ ജയിച്ചുകയറാന്‍ ഇന്ത്യക്കു കഴിഞ്ഞു.

ഫീല്‍ഡിങില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരുപാട് പിഴവുകള്‍ ഈ മല്‍സരത്തില്‍ കണ്ടു. പ്രത്യേകിച്ചും മധ്യ ഓവറുകള്‍ മുതല്‍ ഡെത്ത് ഓവറുകള്‍ വരെയായിരുന്നു ഇത്. നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടത്. റണ്ണൗട്ടിനുള്ള പല അവസരങ്ങളും താരങ്ങള്‍ നഷ്ടപ്പെടുത്തി. എങ്കിലും ചില പോസിറ്റീവായ കാര്യങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് മൂന്നാം ഏകദിനത്തില്‍ കാണാനായിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു നനോക്കാം.

ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ്

ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ്

പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് ഒരോവര്‍ പോലും ബൗള്‍ ചെയ്യിക്കാതിരുന്നതിനെക്കുറിച്ചു പലരും ചോദ്യം ചെയ്തിരുന്നു. പ്രത്യേകിച്ചും രണ്ടാം ഏകദിനത്തില്‍ ആറാം ബൗളറായി ഹാര്‍ദിക്കിനെ ബൗള്‍ ചെയ്യിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജോലി ഭാരം കുറയ്ക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നായിരുന്നു വിരാട് കോലിയുടെ വിശദീകരണം.

എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ഹാര്‍ദിക്കിനെക്കൊണ്ട് ഇന്ത്യ ബൗള്‍ ചെയ്യിച്ചത് വലിയ പോസിറ്റീവ് തന്നെയാണ്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഒമ്പതോവറില്‍ 48 റണ്‍സ് മാത്രമേ താരം വിട്ടുകൊടുത്തുള്ളൂ. ഹാര്‍ദിക്കിന്റെ പ്രകടനം തീര്‍ച്ചയായും ഇന്ത്യക്കു നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. ബാറ്റിങിനൊപ്പം അദ്ദേഹത്തെ ഇനി ബൗളിങിലും ഉപയോഗിക്കാമെന്നത് ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും.

പഴയ ഭുവിയുടെ തിരിച്ചുവരവ്

പഴയ ഭുവിയുടെ തിരിച്ചുവരവ്

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ മുന്‍നിര ബൗളര്‍മാരുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് പരിക്കു ഭേദമായി തിരിച്ചെത്തിയ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിന് ഇന്ത്യ നല്‍കിയത്. അത് ടീം പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച രീതിയില്‍ നിര്‍വഹിക്കാനും ഭുവിക്കു കഴിഞ്ഞു. മൂന്നാം ഏകദിനത്തില്‍ മാത്രമല്ല പരമ്പരയിലൂടനീളം ഉജ്ജ്വലമായാണ് അദ്ദേഹം ബൗള്‍ ചെയ്തത്.

മൂന്നാം ഏകദിനത്തില്‍ ആദ്യ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യക്കു രണ്ടു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ ഭുവിക്കു കഴിഞ്ഞു. ആദ്യ ഓവറില്‍ ജാസണ്‍ റോയിയെയും അടുത്ത ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയെയും അദ്ദേഹം പുറത്താക്കി. ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ ഏറ്റവും മിടുക്കനായ ബൗളറെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ഭുവി ഈ മല്‍സരത്തിലും പ്രതീക്ഷ തെറ്റിച്ചില്ല. ഈ പ്രകടനത്തോടെ ടി20 ലോകകപ്പില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം. ഇനി ബുംറ, ഷമി എന്നിവര്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ ബൗളിങ് ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി മാറുമെന്നതില്‍ സംശയമില്ല.

മുന്‍നിരയില്ലാതെ 300ന് മുകളില്‍ റണ്‍സ്

മുന്‍നിരയില്ലാതെ 300ന് മുകളില്‍ റണ്‍സ്

മുന്‍നിര ബാറ്റിങ് നിരയുടെ ഭാഗത്തു നിന്നും വലിയ സംഭാവന ലഭിക്കാതിരുന്നിട്ടും മൂന്നാം ഏകദിനത്തില്‍ 300ന് മുകളില്‍ അടിച്ചെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞുവെന്നത് വലിയ പോസിറ്റീവുകളിലൊന്നാണ്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ജോടി 103 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യക്കു തുടരെ നാലു വിക്കറ്റുകള്‍ നഷ്ടമായി. 25ാം ഓവറിലെത്തിയപ്പോള്‍ ഇന്ത്യ നാലിന് 157 റണ്‍സെന്ന നിലയിലായിരുന്നു. രോഹിത് (37), ധവാന്‍ (67), വിരാട് കോലി (7) കെഎല്‍ രാഹുല്‍ (7) എന്നിവരെല്ലാം ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയിരുന്നു.

റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു അപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. പകുതി ഓവറുകള്‍ ഇനിയും ബാക്കിനില്‍ക്കെ ഇന്ത്യ തകരുമോയെന്ന് ആരാധകര്‍ ആശങ്കപ്പെട്ട സന്ദര്‍ഭമായിരുന്നു ഇത്. എന്നാല്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടുമായി പന്ത്-ഹാര്‍ദിക് ജോടി ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. 256ല്‍ വച്ചാണ് പന്ത് പുറത്തായത്. പന്ത് 78ഉം ഹാര്‍ദിക് 64ഉം റണ്‍സ് നേടി. ശര്‍ദ്ദുല്‍ ഠാക്കൂര്‍ (30), ക്രുനാല്‍ പാണ്ഡ്യ (25) എന്നിവരുടെ സംഭാവനകളും ഇന്ത്യയെ 329ലെത്തിക്കുന്നതില്‍ നിര്‍ണായകമായി. വലിയ ടോട്ടല്‍ നേടാന്‍ മുന്‍നിരയുടെ സംഭാവനയില്ലാതെ തന്നെ തങ്ങള്‍ക്കു സാധിക്കുമെന്ന് ഈ മല്‍സരത്തിലൂടെ ഇന്ത്യ കാണിച്ചുതന്നു. മധ്യനിരയുടെ കരുത്ത് തന്നെയാണ് ഇതു അടിവരയിടുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, March 29, 2021, 12:29 [IST]
Other articles published on Mar 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X