Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക്, സസ്‌പെന്‍ഷന്‍, വീണ്ടും പരിക്ക്!! പാണ്ഡ്യക്ക് തിരിച്ചടി, ഓസീസിനെതിരേയില്ല

ഹര്‍ദിക് പാണ്ഡ്യ പിന്‍മാറി | Oneindia Malayalam
1

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ നിന്നും ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് രണ്ട് ടി20കളില്‍ നിന്നും അതിനു ശേഷമുള്ള അഞ്ച് ഏകദിനങ്ങളില്‍ നിന്നും പാണ്ഡ്യയുടെ പിന്‍മാറ്റം. പകരക്കാരമായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. നടുവേദനയെത്തുടര്‍ന്നാണ് പാണ്ഡ്യ പരമ്പരയില്‍ നിന്നും പിന്‍മാറിയത്. പരിക്കില്‍ നിന്നും മോചിതനാവുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കണ്ടീഷനിങ് ക്യാംപില്‍ താരം ഈയാഴ്ച എത്തുമെന്ന് ബിസിസിഐ അറിയിച്ചു.

2

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിനിടെയും പാണ്ഡ്യക്കു പരിക്കേറ്റിരുന്നു. തുടര്‍ന്നു കുറച്ചു കാലം കളിക്കളത്തിന് പുറത്തായിരുന്ന അദ്ദേഹം ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു പാണ്ഡ്യയെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷം ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് താരം കളിച്ചത്. പരമ്പരയില്‍ മോശമല്ലാത്ത പ്രകടനവും താരം കാഴ്ച വച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാണ്ഡ്യക്കു വീണ്ടും പരിക്കേറ്റത് ഇന്ത്യയെ ആശങ്കലിയാക്കുന്നുണ്ട്.

ഇന്ത്യന്‍ ഏകദിന ടീം: വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, റിഷഭ് പന്ത്, സിദ്ധാര്‍ഥ് കൗള്‍, ലോകേഷ് രാഹുല്‍

Story first published: Thursday, February 21, 2019, 15:31 [IST]
Other articles published on Feb 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+