For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സമയം പാഴാക്കാതെ തിരിച്ചുവരും: ഹാര്‍ദ്ദിക് പാണ്ഡ്യ

ലണ്ടന്‍: 'സമയമൊട്ടും കളയാതെ ഞാന്‍ തിരിച്ചുവരും', ലണ്ടനില്‍ ശസ്ത്രക്രിയക്ക് ശേഷം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ശനിയാഴ്ച്ച ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. പെട്ടെന്നുതന്നെ സുഖം പ്രാപിക്കും. സമയമൊട്ടും പാഴാക്കാതെ ക്രിക്കറ്റില്‍ തിരിച്ചെത്തുമെന്ന് പാണ്ഡ്യ അറിയിച്ചു.

ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയ്ക്കിടെയാണ് ഹാര്‍ദ്ദിക്കിന് പരുക്കേറ്റത്. തുടര്‍ന്ന് ബുധനാഴ്ച്ച ശസ്ത്രക്രിയക്കായി താരം യുകെയിലെത്തി. 2018 -ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയും 2019 ലോകകപ്പിനിടയിലും ഹാര്‍ദ്ദിക്കിനെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ ഹാര്‍ദ്ദിക്ക് ഉള്‍പ്പെട്ടിരുന്നില്ല.

സമയം പാഴാക്കാതെ തിരിച്ചുവരും: ഹാര്‍ദ്ദിക് പാണ്ഡ്യ

ഇതേസമയം, നവംബര്‍ മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് ട്വന്റി-20 പരമ്പര താരത്തിന് നഷ്ടപ്പെടും. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന 2020 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക പോരാളിയാകും ഹാര്‍ദ്ദിക്. കരിയറില്‍ ഇതുവരെ 11 ടെസ്റ്റുകളും 54 ഏകദിനങ്ങളും 40 ട്വന്റി-20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Story first published: Wednesday, October 9, 2019, 14:29 [IST]
Other articles published on Oct 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+