വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോറ്റെങ്കിലും ഹര്‍ദിക്കിന് റെക്കോര്‍ഡ്, അതിവേഗം 1000 റണ്‍സ് പിന്നിട്ടു, ഇനി വെടിക്കെട്ട് വീരന്മാര്‍ക്കൊപ്പം

By Vaisakhan MK

കാന്‍ബറ: ഇന്ത്യ ആദ്യ ഏകദിനത്തില്‍ ഗംഭീര തോല്‍വി തന്നെ നേരിട്ടിരിക്കുകയാണ്. പക്ഷേ ഗംഭീരമായൊരു റെക്കോര്‍ഡ് ഇത്തവണ ഇന്ത്യയിലെ വെടിക്കെട്ട് താരം സ്വന്തമാക്കി. ഹര്‍ദിക് പാണ്ഡ്യാണ് ആ താരം. മത്സരത്തില്‍ 90 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയതും പാണ്ഡ്യയായിരുന്നു. അതിവേഗം ആയിരം റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലാണ് പാണ്ഡ്യ ഇടംപിടിച്ചിരിക്കുന്നത്. 857 പന്തിലാണ് പാണ്ഡ്യ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആയിരം റണ്‍സ് തികച്ചത്.

Hardik Pandya goes past 1000 runs in a top innings against Australia | Oneindia Malayalam
1

ഓസീസിനെതിരെ കൗണ്ടര്‍ അറ്റാക്കിംഗാണ് താരം പുറത്തെടുത്തത്. പാണ്ഡ്യ 76 പന്തില്‍ 90 റണ്‍സടിച്ചു. നാല് പടുകൂറ്റന്‍ സിക്‌സറും ഏഴ് ബൗണ്ടറികളുമാണ് പിറന്നത്. നാലിന് 101 എന്ന നിലയില്‍ ഇന്ത്യ പതറി നില്‍ക്കുമ്പോഴാണ് പാണ്ഡ്യ ക്രീസിലെത്തിയത്. ശിഖര്‍ ധവാനൊപ്പം 128 റണ്‍സിന്റെ കൂട്ടുകെട്ട് ഇവര്‍ ഉണ്ടാക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യക്ക് ജയസാധ്യത നിലനിര്‍ത്തിയതും പാണ്ഡ്യയുടെ ബാറ്റിംഗായിരുന്നു. അതേസമയം പാണ്ഡ്യക്ക് മുമ്പ് നാല് താരങ്ങളാണ് അതിവേഗം ആയിരം റണ്‍സ് തികച്ചത്. അഞ്ചാം സ്ഥാനത്താണ് ഹര്‍ദിക്കിന്റെ സ്ഥാനം.

ആേ്രന്ദ റസ്സലാണ് അതിവേഗം ആയിരം റണ്‍സ് തികച്ച താരങ്ങളില്‍ ഒന്നാമതുള്ളത്. 767 പന്തുകളില്‍ നിന്നായിരുന്നു നേട്ടം. ലൂക്ക് റോഞ്ചി 807 പന്തുകളില്‍ നിന്ന് ഇത്രയും റണ്‍സ് തികച്ച് രണ്ടാം സ്ഥാനത്തുണ്ട്. പാകിസ്താന്റെ ഷാഹിദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 834 പന്തുകളില്‍ നിന്നാണ് അഫ്രീദി ആയിരം റണ്‍സ് തികച്ചത്. നാലാം സ്ഥാനത്ത് കോറി ആന്‍ഡേഴ്‌സണാണ്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടറായ ആന്‍ഡേഴ്‌സണ്‍ 854 പന്തുകളില്‍ നിന്നാണ് നേട്ടം കൈവരിച്ചത്. അതേസമയം ഓള്‍റൗണ്ടറായ പാണ്ഡ്യ ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.

തിരിച്ചുവരവ് വന്‍ ആഘോഷമാക്കുകയും ചെയ്തു താരം. അതേസമയം ഇന്ത്യന്‍ ടീമില്‍ ബാറ്റ്‌സ്മാന്‍ മാത്രമായിട്ടാണ് പാണ്ഡ്യ കളിക്കുന്നത്. പരിക്ക് കാരണം പന്തെറിയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. 31 പന്തിലാണ് പാണ്ഡ്യ അര്‍ധ സെഞ്ച്വറി കുറിച്ചത്. ഓപ്പണിംഗില്‍ ഇറങ്ങിയ ധവാന്‍ അപ്പോഴും ഫിഫ്റ്റി അടിച്ചിരുന്നില്ല. ഓസീസ് സ്പിന്നര്‍ ആദം സാമ്പയെ നന്നായി കൈകാര്യം ചെയ്തിരുന്നു പാണ്ഡ്യ. മാക്‌സ്‌വെല്ലിനെതിരെ രണ്ട് പടുകൂറ്റന്‍ സിക്‌സറുകളും പറത്തി. നേരത്തെ സ്റ്റീവന്‍ സ്മിത്തിന്റെയും ആരോണ്‍ ഫിഞ്ചിന്റെയും സെഞ്ച്വറികളാണ് ഓസീസിനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്.

Story first published: Saturday, November 28, 2020, 20:57 [IST]
Other articles published on Nov 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X