Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറില്‍ അഞ്ചും തോറ്റു; ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ കോച്ച് മഹേല ജയവര്‍ദ്ധനെ

മുംബൈ: ഇക്കുറി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ശനിദശയാണ്. ആറില്‍ അഞ്ച് മത്സരങ്ങളും തോറ്റുനില്‍ക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ള യുവതാരങ്ങളുടെ നേര്‍ക്കാണ് കോച്ച് മഹേല ജയവര്‍ദ്ധനെ രോഷം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിര്‍ടീമിന്റെ 119 റണ്‍ ചേസ് ചെയ്ത മുംബൈക്കാര്‍ 18.5 ഓവറില്‍ 87 റണ്ണിന് എല്ലാവരും പുറത്തായിരുന്നു. ഓപ്പണര്‍ സൂര്യകുമാര്‍ യാദവും (34), ക്രുണാല്‍ പാണ്ഡ്യയും (24) മാത്രമാണ് രണ്ടക്കം കടന്നത്. 31 റണ്ണിന് തോറ്റ് അഞ്ചാമത്തെ തോല്‍വിയും ഏറ്റുവാങ്ങിയതോടെയാണ് കോച്ച് കലിപ്പിലായത്.

ഹാര്‍ദിക് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ കഠിനാധ്വാനം ചെയ്‌തെങ്കില്‍ മാത്രമേ കാര്യങ്ങള്‍ രക്ഷപ്പെടൂവെന്ന് ജയവര്‍ദ്ധനെ വ്യക്തമാക്കി. എല്ലാ വര്‍ഷവും ഒരു പോലെ ബാറ്റ് ചെയ്യാന്‍ കഴിയില്ല, താരങ്ങള്‍ക്ക് കഴിവുണ്ടെന്ന പേരില്‍ മാത്രം നിലനില്‍ക്കാനും കഴിയില്ല, ജയവര്‍ദ്ധനെ ഓര്‍മ്മിപ്പിച്ചു. കളിയില്‍ നയിക്കുക, ചിന്തിക്കുക അത് മാത്രമാണ് ചെയ്യേണ്ടത്. അന്താരാഷ്ട്ര ബൗളര്‍മാര്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നു. ഇതില്‍ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കണം, അല്ലെങ്കില്‍ സ്ഥിരതയോടെ നിലനില്‍ക്കാന്‍ കഴിയില്ലെന്നും മുംബൈ ഇന്ത്യന്‍സ് കോച്ച് ഓര്‍മ്മിപ്പിച്ചു.

hardikpandya

ഹൈദരാബാദിന്റെ 119 റണ്‍ ചേസ് ചെയ്യാന്‍ സാധിക്കാതെ പോയതിന്റെ കുറ്റം മുഴുവന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വര്‍ കുമാറില്ലാതെയാണ് ഹൈദരാബാദ് എത്തിയത്. ബാറ്റ്‌സ്മാന്‍മാര്‍ തല ഉപയോഗിച്ചല്ല കളിച്ചത്. പ്രധാന ബൗളര്‍മാര്‍ക്കെതിരെ സൂക്ഷിച്ച് കളിച്ച് ചില ബൗളര്‍മാരെ തെരഞ്ഞുപിടിച്ച് അക്രമിക്കാന്‍ കഴിയും. ഭുവി ഇല്ലാത്തതിനാല്‍ യുവ ബൗളിംഗ് താരങ്ങളായിരുന്നു എതിരാളികള്‍ക്ക് ഉണ്ടായിരുന്നത്. ഇതിന്റെ ആനുകൂല്യം മുതലാക്കാന്‍ കഴിയാതെ പോയി, ഇത് വളരെ മോശവുമായി, ജയവര്‍ദ്ധനെ വ്യക്തമാക്കി.

ഹൈദരാബാദ് സണ്‍റൈസേഴ്‌സിനായി തിളങ്ങുന്ന പോരാട്ടമാണ് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ കാഴ്ചവെച്ചത്. തന്റെ വേഗത്തിലുള്ള സ്പിന്‍ ആക്ഷന്‍ തന്നെയാണ് കാര്യങ്ങള്‍ രക്ഷിച്ചതെന്ന് ഖാന്‍ കരുതുന്നു. ചെറിയ സ്‌കോറില്‍ പുറത്തായിട്ടും ബൗളര്‍മാരുടെ ചിറകിലേറിയാണ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് സീസണിലെ നാലാം വിജയം കൈപ്പിടിയിലൊതുക്കിയത്.

Story first published: Thursday, April 26, 2018, 9:15 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+