പാണ്ഡ്യയ്ക്ക് വീണ്ടും കിട്ടി ഉഗ്രന്‍ പണി; വമ്പന്മാരുടെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നും പുറത്താക്കി
മുംബൈ: സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി. മുംബൈയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ്ബായ ഖര്‍ ജിംഖാനയിലെ പാണ്ഡ്യയുടെ അംഗത്വം റദ്ദാക്കി. പ്രമുഖ കായിക താരങ്ങള്‍ക്ക് ബഹുമതിയായി നല്‍കുന്ന അംഗത്വമാണിത്. പാണ്ഡ്യയ്ക്ക് നേരത്തെ മൂന്നുവര്‍ഷത്തേക്ക് അംഗത്വം നല്‍കിയിരുന്നു.
സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള പാണ്ഡ്യയുടെ പരാമര്‍ശം ഏറെ വിവാദമായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അംഗത്വം റദ്ദാക്കണമെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നതായി ക്ലബ്ബ് അംഗങ്ങള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് മാനേജിങ് കമ്മറ്റി യോഗം ചേരുകയും പാണ്ഡ്യയെ പുറത്താക്കാനുള്ള തീരുമാനമെടുക്കുകയുമായിരുന്നു.

സച്ചിനുള്‍പ്പെടെയുള്ളവര്‍ ക്ലബ്ബില്‍ അംഗങ്ങള്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ, സൈന നേവാള്‍ തുടങ്ങിയ പ്രമുഖര്‍ക്ക് നേരത്തെ ക്ലബ്ബ് അംഗത്വം നല്‍കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തിന് പാണ്ഡ്യയ്ക്ക് പല ഭാഗത്തുനിന്നും തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഷേവിങ് ഉത്പന്നങ്ങളുടെ കമ്പനിയായ ജില്ലറ്റ് പാണ്ഡ്യയുമായുള്ള കരാര്‍ നേരത്തെ റദ്ദാക്കിയിരുന്നു.

ബിസിസിഐയോട് ക്ഷമാപണം നടത്തി
വിവാദ പരാമര്‍ശത്തില്‍ കെഎല്‍ രാഹുലും പാണ്ഡ്യയും ബിസിസിഐയോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഇരുവര്‍ക്കും നല്‍കിയ കാരണംകാണിക്കല്‍ മറുപടിയിലാണ് നിരുപാധികം മാപ്പു പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്നതിനിടെ ഇരുവരോടും നാട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. താത്കാലിക സസ്‌പെന്‍ഷന്‍ ലഭിച്ച രണ്ടു കളിക്കാരും ഇപ്പോള്‍ ടീമിനൊപ്പമില്ല.

തെറ്റു പറ്റി, ആവര്‍ത്തിക്കില്ലെന്ന് താരങ്ങള്‍
ടെലിവിഷന്‍ പരിപാടിയിലെ അഭിമുഖത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കളിക്കാര്‍ പറഞ്ഞതോടെ ഇവര്‍ ടീമിലേക്ക് തിരിച്ചുവന്നേക്കും. കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

പാര്‍ട്ടികളില്‍ സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു
നൈറ്റ് പാര്‍ട്ടികളിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വെളിപ്പെടുത്തിയിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചതെന്നും താരം പറഞ്ഞു. പാണ്ഡ്യ സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.

ഒരു സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍
നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്‌ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഖേദപ്രകടനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി ആവശ്യമാണെന്ന് ബിസിസിഐയില്‍ ആവശ്യം ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications