Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ നിരയിലെ ആ താരം ലാന്‍സ് ക്ലൂസ്‌നറെ പോലെ, ഓസ്‌ട്രേലിയ വിറച്ച് പോയെന്ന് സ്റ്റീവ് വോ

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചത് ഒരു തുറുപ്പുച്ചീട്ടാണെന്ന് സ്റ്റീവ് വോ. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ആ താരം. ഈ ലോകകപ്പില്‍ പാണ്ഡ്യയായിരിക്കും തിളങ്ങി നില്‍ക്കുക. ഇന്ത്യന്‍ നിരയിലെ ലാന്‍സ് ക്ലൂസ്‌നറാണ് ഹര്‍ദിക് പാണ്ഡ്യ. 1999ലെ ലോകകപ്പില്‍ ക്ലൂസ്‌നര്‍ തകര്‍ത്തടിച്ചത് പോലെയുള്ള ക്ലീന്‍ ഹിറ്റിംഗാണ് പാണ്ഡ്യയുടെ ബാറ്റില്‍ നിന്ന് വരുന്നതെന്നും സ്റ്റീവ് വോ പറഞ്ഞു.

1

ഹര്‍ദിക്കിന്റെ ക്ലീന്‍ ഹിറ്റിംഗില്‍ ഓസ്‌ട്രേലിയ വിറച്ച് പോയി. ഓസ്‌ട്രേലിയ എന്നല്ല എതിരാളിയായി ഏത് ടീം വന്നാലും പാണ്ഡ്യയുടെ വമ്പനടികള്‍ അവരെ ഞെട്ടിക്കും. ഒരു ക്യാപ്റ്റനും ഹര്‍ദിക്കിനെ തടയാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും സ്റ്റീവ് വോ പറയുന്നു. ഓസ്‌ട്രേലിയക്കെതിരെ 27 പന്തില്‍ 48 റണ്‍സാണ് ഹര്‍ദിക് അടിച്ചത്. ഹര്‍ദിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തുന്നതില്‍ നിര്‍ണായകമായത്.

ഹര്‍ദിക്കിന്റെ ആ ഇന്നിംഗ്‌സ് എതിരാളികളുടെ നെഞ്ച് പിളര്‍ത്തുന്നതാണ്. എതിര്‍ ടീമുകളില്‍ ഭയം കൊണ്ടുവരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ പാണ്ഡ്യക്ക് ഇന്നിംഗ്‌സുകള്‍ ഫിനിഷ് ചെയ്യാനാവും. ഒരു ക്യാപ്റ്റന് പോലും പാണ്ഡ്യയുടെ ഷോട്ടുകളെ പ്രതിരോധിക്കാനാനാവില്ലെന്നും സ്റ്റീവ് വോ പറയുന്നു. 1999ലെ ലോകകപ്പില്‍ സ്റ്റീവ് വോയുടെ ഓസ്‌ട്രേലിയന്‍ നിരയ്‌ക്കെതിരെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു ക്ലൂസ്‌നര്‍ കാഴ്ച്ചവെച്ചത്. നിര്‍ഭാഗ്യം കാരണം ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിലേക്ക് മുന്നേറാനായില്ല.

അതേസമയം ഇന്ത്യയോട് തോറ്റെന്ന് കരുതി ഓസ്‌ട്രേലിയ നിരാശരാകേണ്ട കാര്യമില്ലെന്ന് സ്റ്റീവ് വോ പറഞ്ഞു. ഓസീസിന് സെമി ഫൈനലിലേക്ക് മുന്നേറാനാവും. ചെറിയ മാറ്റം മാത്രം ടീമില്‍ വരുത്തിയാല്‍ മതി. ബൗളിംഗ് നിര അച്ചടക്കത്തോടെ എറിയണം. ഫീല്‍ഡിംഗിലും പിഴവുണ്ടാകാന്‍ പാടില്ലെന്നും വോ പറഞ്ഞു. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയും മഹേന്ദ്ര സിംഗ് ധോണിയും മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും സ്റ്റീവ് വോ പറഞ്ഞു.

Story first published: Tuesday, June 11, 2019, 17:36 [IST]
Other articles published on Jun 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+