വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സംഹാരതാണ്ഡവമാടി ഹാര്‍ദിക് പാണ്ഡ്യ, 37 പന്തില്‍ സെഞ്ച്വറി

മുംബൈ: നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള തീവ്രയത്‌നത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ. പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും കാരണം അഞ്ചു മാസത്തിലേറെ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നു. ഇക്കാലയളവിലാണ് ശിവം ദൂബെ പാണ്ഡ്യയുടെ സ്ഥാനത്ത് ടീമില്‍ വന്നതും. എന്തായാലും പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ദൂബെയുടെ കാര്യം അനിശ്ചിതത്വത്തിലാവും.

Hardik Pandya Scored A 37 Ball Hundred On His Comeback From Injury | Oneindia Malayalam
സംഹാരതാണ്ഡവം

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ കളിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷെ ഫിറ്റ്‌നെസ് വെല്ലുവിളിയായി. ഇതിനെത്തുടര്‍ന്ന് താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി. നിലവില്‍ മുബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന ഡിവൈ പാട്ടില്‍ ട്വന്റി-20 ടൂര്‍ണമെന്റില്‍ 'സംഹാരതാണ്ഡവം' ആടുകയാണ് ഇദ്ദേഹം.

സെഞ്ച്വറി

ആദ്യ മത്സരത്തില്‍ 25 പന്തില്‍ 38 റണ്‍സടിച്ച് കയ്യടി നേടിയ പാണ്ഡ്യ, ചൊവാഴ്ച്ച 37 പന്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചു. ടൂര്‍ണമെന്റില്‍ റിലയന്‍സ് വണ്‍ ടീമിന് വേണ്ടിയാണ് ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും ടീമിലുണ്ട്. സിഎജിക്ക് എതിരെ പാണ്ഡ്യ ബാറ്റു ചെയ്യാന്‍ ഇറങ്ങുമ്പോള്‍ രണ്ടിന് 45 റണ്‍സെന്ന നിലയിലായിരുന്നു ടീം.

Most Read: കോലിയുടെ പെരുമാറ്റം അതിരുവിട്ടോ? വിമര്‍ശകര്‍ ഇത് കൂടി അറിയണം... പ്രതികരിച്ചത് സോത്തി

പത്തു സിക്സറുകൾ

ക്രീസില്‍ താരം കൊടുങ്കാറ്റായി ആഞ്ഞുവീശിയതോടെ ബൗളര്‍മാര്‍ നാമാവശേഷമായി. 37 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ പാണ്ഡ്യയ്ക്ക് നൂറു കടക്കാന്‍. സെഞ്ച്വറി തികച്ചതാകട്ടെ, പടുകൂറ്റന്‍ സിക്‌സര്‍ പായിച്ചും. പത്തു സിക്‌സറുകളുടെ അകമ്പടിയോടെയാണ് ഹാര്‍ദിക് പാണ്ഡ്യ ക്രീസില്‍ നിറഞ്ഞാടിയത്. എന്നാല്‍ സെഞ്ച്വറിക്ക് പിന്നാലെ താരം പുറത്തായി. 39 പന്തില്‍ 105 റണ്‍സാണ് ചൊവാഴ്ച്ചത്തെ മത്സരത്തില്‍ പാണ്ഡ്യ കുറിച്ചത്. സ്‌ട്രൈക്ക് റേറ്റ് 269.23!

ഫിറ്റ് നെസ്

എട്ടു ബൗണ്ടറികളും ഇദ്ദേഹത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സില്‍ ആരാധകര്‍ കണ്ടു. ഹാര്‍ദിക് പാണ്ഡ്യയുടെ സെഞ്ച്വറി മികവില്‍ നിശ്ചിത ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ 252 റണ്‍സാണ് റിലയന്‍സ് വണ്‍ ടീം അടിച്ചെടുത്തത്. 88 പന്തില്‍ 51 റണ്‍സ് നേടിയ അന്‍മോല്‍പ്രീത് സിങ്ങും ടീമിനായി തിളങ്ങി. എന്തായാലും പാണ്ഡ്യ ഫിറ്റ്‌നെസ് വീണ്ടെടുത്ത കാര്യം ഏതാണ്ടു ഉറപ്പായിക്കഴിഞ്ഞു.

Most Read: ന്യൂസിലാന്‍ഡില്‍ ഈ 2 പേര്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ തകര്‍ത്തേനെ! ചൂണ്ടിക്കാട്ടി മഞ്ജരേക്കര്‍

മാര്‍ച്ച് 29 -ന് ആരംഭിക്കുന്ന ഐപിഎല്‍ മാമാങ്കത്തിന് താരം സജ്ജമാണ്. ഇതേസമയം, മാര്‍ച്ച് 12 -ന് നടക്കാനിരിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഹാര്‍ദിക് പാണ്ഡ്യയെ സെലക്ടര്‍മാര്‍ പരിഗണിക്കുമോയെന്ന കാര്യം കണ്ടറിയണം.

Image Source: Twitter

Story first published: Wednesday, March 4, 2020, 10:25 [IST]
Other articles published on Mar 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X