ടി20യില്‍ സിക്‌സറടി ശീലമാക്കിയവര്‍, ബൗണ്ടറികളേക്കാള്‍ കൂടുതല്‍ സിക്‌സ്; പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം
ടി20 ഫോര്‍മാറ്റ് പൊതുവേ വെടിക്കെട്ട് ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളത്. മാനം മുട്ടെ പറന്ന് പതിക്കുന്ന സിക്‌സറുകളാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുകളുള്ള നിരവധി താരങ്ങള്‍ ഇന്നത്തെ ക്രിക്കറ്റിലുണ്ട്. പ്രധാനമായും വെസ്റ്റ് ഇന്‍ഡീസ് താരങ്ങളാണ് ടി20യിലെ വെടിക്കെട്ട് വീരന്മാര്‍. തങ്ങളുടെ ഉയര്‍ന്ന ശാരീരിക ക്ഷമതയെ ടി20 ഫോര്‍മാറ്റില്‍ ഇവര്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ടി20 യില്‍ ബൗണ്ടറികളേക്കാള്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയ ചില താരങ്ങളുണ്ട്. ടോപ് ഫൈവിനെ പരിചയപ്പെടാം.

കീറോണ്‍ പൊള്ളാര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകനായ കീറോണ്‍ പൊള്ളാര്‍ഡ് ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായിട്ടുള്ള അദ്ദേഹം 81 ടി20യില്‍ നിന്ന് 1278 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസിനായി നേടിയത്. ഇതില്‍ 77 ബൗണ്ടറികള്‍ പറത്തിയപ്പോള്‍ സിക്‌സുകളുടെ എണ്ണം 85 ആണ്. ഒരോവറില്‍ ആറ് പന്തും സിക്‌സര്‍ അടിച്ച താരം കൂടിയാണ് പൊള്ളാര്‍ഡ്. ഐപിഎല്ലിലും അദ്ദേഹം ബൗണ്ടറിയേക്കാള്‍ കൂടുതല്‍ സിക്‌സര്‍ നേടിയെന്നതാണ് ശ്രദ്ധേയം. മുംബൈ ഇന്ത്യന്‍ താരമായ പൊള്ളാര്‍ഡ് 207 ഫോറും 211 സിക്‌സുമാണ് ഐപിഎല്ലില്‍ നേടിയത്.

എവിന്‍ ലെവിസ്
മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് താരമായ എവിന്‍ ലെവിസാണ് രണ്ടാമന്‍. 37 ടി20യില്‍ നിന്ന് 1081 റണ്‍സ് നേടിയ താരം 77 ബൗണ്ടറികള്‍ നേടിയപ്പോള്‍ പറത്തിയ സിക്‌സുകളുടെ എണ്ണം 85 ആണ്. 29കാരനായ താരം വെസ്റ്റ് ഇന്‍ഡീസ് ടീമിലെ സജീവ സാന്നിധ്യമാണ്. കൂടാതെ ഫ്രാഞ്ചൈസി ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 16 ഐപിഎല്ലില്‍ നിന്നായി 36 ഫോറും 26 സിക്‌സുമാണ് ലെവിസ് നേടിയത്.

ആന്‍ഡ്രേ റസല്‍
നിലവിലെ ടി20 ക്രിക്കറ്റര്‍മാരില്‍ ഏറ്റവും താരമൂല്യമുള്ള കളിക്കാരില്‍ ഒരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡ്രേ റസല്‍. ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റും കളിച്ചിട്ടുള്ള അദ്ദേഹം 51 ടി20യില്‍ നിന്ന് നേടിയത് 568 റണ്‍സാണ്. 34 ബൗണ്ടറികള്‍ നേടിയപ്പോള്‍ പറത്തിയത് 45 സിക്‌സ്. 81 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 117 ബൗണ്ടറി നേടിയ താരം 142 സിക്‌സുകളും അക്കൗണ്ടിലാക്കി.

ആല്‍ബി മോര്‍ക്കല്‍
മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ഓള്‍റൗണ്ടറാണ് ആല്‍ബി മോര്‍ക്കല്‍. 50 ടി20കളില്‍ നിന്ന് 572 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 29 ബൗണ്ടറി ഉള്‍പ്പെടുമ്പോള്‍ സിക്‌സുകളുടെ എണ്ണം 39 ആണ്. 91 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആല്‍ബി 61 ബൗണ്ടറിയും 55 സിക്‌സുകളും നേടിയിട്ടുണ്ട്. മധ്യനിരയില്‍ മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമായിരുന്നു ആല്‍ബി മോര്‍ക്കല്‍.

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് അഞ്ചാമന്‍. അസാമാന്യമായി പന്തടിച്ച് പറത്താന്‍ കെല്‍പ്പുള്ള താരം ഇന്ത്യക്കായി 48 ടി20കളില്‍ നിന്ന് നേടിയത് 474 റണ്‍സാണ്. ഇതില്‍ 27 ഫോറും 30 സിക്‌സും ഉള്‍പ്പെടും. ഐപിഎല്ലിലും ബൗണ്ടറിയെക്കാള്‍ കൂടുതല്‍ അദ്ദേഹം സിക്‌സാണ് നേടിയത്. 87 ഐപിഎല്ലില്‍ നിന്നായി 91 ഫോറും 95 സിക്‌സുമാണ് ഹര്‍ദിക് അടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications