വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ഹാര്‍ദിക്കിന്റെ വഴിയടയുന്നു, ഇനി ടീമിലേക്കു പരിഗണിക്കില്ല!- ബിസിസിഐയുടെ വെളിപ്പെടുത്തല്‍

ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഹാര്‍ദിക്കില്ല

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമായിരുന്നു. ന്യൂസിലാന്‍ഡിനെതിരേയുള്ള ഫൈനലിനും തുടര്‍ന്നു ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകള്‍ക്കുമുള്ള ഇന്ത്യന്‍ സംഘത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരിക്കില്‍ നിന്നും മോചിതനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഹാര്‍ദിക് ഇനിയും 100 ശതമാനം ഫിറ്റ്‌നസിലേക്കു എത്തിയിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Hardik Pandya won’t be considered for Test cricket

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ നിശ്ചിത ഓവര്‍ പരമ്പരയില്‍ ഹാര്‍ദിക് കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു. പക്ഷെ അടുത്തിടെ നിര്‍ത്തിവച്ച ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരോവര്‍ പോലും ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നില്ല. ടെസ്റ്റില്‍ തുടര്‍ന്നും ഇന്ത്യന്‍ ടീമിലേക്കു ഹാര്‍ദിക്കിനെ പരിഗണിക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ.

 ബൗള്‍ ചെയ്യാനുള്ള പൊസിഷനല്ല

ബൗള്‍ ചെയ്യാനുള്ള പൊസിഷനല്ല

ഹാര്‍ദിക് ഇപ്പോഴും ബൗള്‍ ചെയ്യാനുള്ള പൊസിഷനല്ല. ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ ടീമിനൊപ്പം നിര്‍ത്തി ബൗളിങില്‍ തയ്യാറെടുപ്പ് നടത്താനുള്ള സെലക്ടര്‍മാരുടെ പരീക്ഷണം അമ്പെ പാളിയിരുന്നു. അതുകൊണ്ടുതന്നെ ഇനി ടെസ്റ്റ് ക്രിക്കറ്റിലേക്കു ഹാര്‍ദിക്കിനെ പരിഗണിക്കില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

 ഹാര്‍ദിക്കിന്റെ ടെസ്റ്റ് കരിയര്‍ തീര്‍ന്നോ?

ഹാര്‍ദിക്കിന്റെ ടെസ്റ്റ് കരിയര്‍ തീര്‍ന്നോ?

നിര്‍ണായകമായ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും തഴയപ്പെട്ടതോടെ ഹാര്‍ദിക്കിന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. 2018ല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ പര്യടനം നടത്തിയപ്പോഴാണ് അദ്ദേഹം അവസാനമായി ടീമിന്റെ ഭാഗമായിരുന്നത്. അതിനു ശേഷം താരത്തിന് ടെസ്റ്റ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടില്ല. പരിക്കുകളും ജോലിഭാരവുമെല്ലാം കാരണം ഹാര്‍ദിക്കിന് ടീമില്‍ ഇടം നഷ്ടമായി.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഹാര്‍ദിക് ബാറ്റ്‌സ്മാന്റെ റോളിലാണ് കളിച്ചത്. പരമ്പരയിലാകെ ഒമ്പതോവറുകള്‍ മാത്രമേ അദ്ദേഹം ബൗള്‍ ചെയ്തുള്ളൂ. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ മാത്രമാണ് ഹാര്‍ദിക് ബൗള്‍ ചെയ്തത്.

 ബൗളിങ് താങ്ങാനാവുന്നില്ല

ബൗളിങ് താങ്ങാനാവുന്നില്ല

ബൗളിങിലെ ഭാരം ഹാര്‍ദിക്കിന് താങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല. നട്ടെല്ലിലെ ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ തോളാണ് അദ്ദേഹത്തെ ബൗള്‍ ചെയ്യുന്നതില്‍ നിന്നും അലട്ടുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചിരുന്നില്ല. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ അദ്ദേഹം ബാറ്റിങിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. മാത്രമല്ല ടെസ്റ്റില്‍ കൂടി കളിപ്പിച്ച് ഹാര്‍ദിക്കിന്റെ ജോലിഭാരം വര്‍ധിപ്പിക്കാനും ബിസിസിഐ ആഗ്രഹിക്കുന്നില്ല.

 ടി20 ലോകകപ്പ് തയ്യാറെടുപ്പ്

ടി20 ലോകകപ്പ് തയ്യാറെടുപ്പ്

ഐസിസിയുടെ ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ്. ബൗളിങിലേക്കു സ്വയം തള്ളിവിടുകയാണെങ്കില്‍ താന്‍ ദുര്‍ബലനാണെന്നു ഹാര്‍ദിക് മനസ്സിലാക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ബാറ്റിങിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ടീം മാനേജ്‌മെന്റ് ഇതു മനസ്സിലാക്കുകയും ടി20 ലോകകപ്പിനു തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം നല്‍കുകയും ചെയ്യുകയാണ്. ഇതു വളരെ മികച്ച ഫോമിലേക്കു എത്താന്‍ ഹാര്‍ദിക്കിനെ സഹായിക്കുകയും ചെയ്യും. മല്‍സരത്തിന്റെ സാഹചര്യം കൂടി അനുസരിച്ചായിരിക്കും ലോകകപ്പില്‍ അദ്ദേഹത്തെ ഉപയോഗിക്കുകയെന്നും ബിസിസിഐ വൃത്തങ്ങള്‍ വിശദമാക്കി.

 ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം

ലോക ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവി അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ.
സ്റ്റാന്റ്‌ബൈ താരങ്ങള്‍- അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, അവേശ് ഖാന്‍, അര്‍സാന്‍ നാഗ്വാസ്വല്ല.

Story first published: Saturday, May 8, 2021, 11:08 [IST]
Other articles published on May 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X