പാണ്ഡ്യയ്ക്ക് പരിക്കേറ്റതായി സൂചന; ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പില്‍ ആശങ്ക
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാകുമെന്ന് കരുതപ്പെടുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതായി സൂചന. നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു പാണ്ഡ്യയുടെ കൈത്തണ്ടയില്‍ പന്തുകൊണ്ടത്. ഇതേതുടര്‍ന്ന് താരം പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങി. എന്നാല്‍, ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ പാണ്ഡ്യ കളിക്കുമെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മറ്റ് ഓള്‍റൗണ്ടര്‍മാരായ കേദാര്‍ ജാദവും വിജയ് ശങ്കറും പരിക്കിന്റെ പിടിയിലാണ്. ആദ്യ സന്നാഹ മത്സരത്തില്‍ കളിക്കാതിരുന്ന ജാദവ് രണ്ടാം മത്സരത്തിലും കളിക്കുന്നില്ല. വിജയ് ശങ്കറിന് ആദ്യ സന്നാഹ മത്സരവും നഷ്ടമായിരുന്നു. പാണ്ഡ്യയ്ക്കും പരിക്കേറ്റന്ന അഭ്യൂഹം പടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ന്നു. എന്നാല്‍, പരിക്ക് കാര്യമുള്ളതല്ലെന്നാണ് ഫിസിയോയുടെ പരിശോധനയില്‍ തെളിഞ്ഞത്.
ആദ്യ പരിശീലന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ ജയിച്ച് ആത്മവിശ്വാസത്തോടെ ലോകകപ്പിനിറങ്ങാനാണ് ടീമിന്റെ ശ്രമം. കൂടുതല്‍ പരിശീലന മത്സരമില്ലെങ്കിലും ആദ്യ മത്സരം ജൂണ്‍ 5ന് മാത്രമായതിനാല്‍ ഇന്ത്യയ്ക്ക് നെറ്റ്‌സില്‍ പരിശീലനത്തിന് സമയംലഭിക്കും. ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications