Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദീക് പാണ്ഡ്യ... വെടിക്കെട്ട് ബാറ്റിംഗ് വീരന്‍... ഹാട്രിക് സിക്‌സറടിക്കലാണ് മെയിന്‍ ഹോബി!!

കണ്ടാല്‍ കൂട്ടത്തില്‍ ഏറ്റവും മെലിഞ്ഞവന്‍. വിരാട് കോലിയുടെയോ കെ എല്‍ രാഹുലിന്റെയോ പോലെ ഒരു ഫിറ്റ്‌നസ് ഫ്രീക്കിന് ചേര്‍ന്ന ബോഡിഷേപ്പല്ല ഹര്‍ദീക് പാണ്ഡ്യയുടെത്. പക്ഷേ കോല് പോലുള്ള ഈ 23കാരന്‍ അടിക്കുന്ന അടി കണ്ടാല്‍ കോലി പോയിട്ട് സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ പോലും അന്തം വിട്ടുപോകും. പടുകൂറ്റന്‍ സിക്‌സറുകളാണ് ഹര്‍ദീക് പാണ്ഡ്യയുടെ വില്ലോയില്‍ നിന്നും പറക്കുക.

hardik-pandya

വെറുതേ സിക്‌സ് എന്ന് പറഞ്ഞാല്‍ പോര ഹാട്രിക് സിക്‌സറുകള്‍ അതാണ് ഹര്‍ദീക് പാണ്ഡ്യയുടെ ഹോബി. ട്വന്റി 20യില്‍ മാത്രമല്ല ടെസ്റ്റിലും ഏകദിനത്തിലും എല്ലാം ഹാട്രിക് സിക്‌സുകള്‍ പറത്തിയിട്ടുണ്ട് ഹര്‍ദീക് പാണ്ഡ്യ. ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ രണ്ട് വട്ടമാണ് പാണ്ഡ്യ ഹാട്രിക് സിക്‌സറുകള്‍ പായിച്ചത്. പല്ലക്കലെ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ വീണ്ടും ഹാട്രിക് സിക്‌സ്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ചൈന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പാണ്ഡ്യ ഹാട്രിക് സിക്‌സടിച്ചിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ആദം സാംപയ്‌ക്കെതിരെയാണ് പാണ്ഡ്യ ഹാട്രിക് സിക്‌സറുകള്‍ അടിച്ച് കൂട്ടിയത്. സാംപയുടെ പന്തില്‍ തന്നെ പുറത്താകുമ്പോഴേക്കും പാണ്ഡ്യ 66 പന്തില്‍ 5 ഫോറും 5 സിക്‌സും സഹിതം 83 റണ്‍സടിച്ചിരുന്നു. കഴിഞ്ഞില്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17 ഇന്നിംഗ്‌സുകളില്‍ നിന്നായി ഈ വര്‍ഷം 32 സിക്‌സുകളാണ് പാണ്ഡ്യ പറത്തിയിരിക്കുന്നത്. ഇതൊരു ഇന്ത്യന്‍ റെക്കോര്‍ഡാണ്.

Story first published: Monday, September 18, 2017, 15:05 [IST]
Other articles published on Sep 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+