വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരോധികള്‍ കരുതിയിരുന്നോളൂ, ഹര്‍ദിക് പടയൊരുക്കത്തിലാണ്, പരിശീലന ചിത്രങ്ങള്‍ വൈറല്‍

ബംഗളൂരു: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വിശേഷണമുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. ബാറ്റുകൊണ്ട് വെടിക്കെട്ട് സൃഷ്ടിക്കാനും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ ഹര്‍ദിക്കിന് മികവുണ്ട്. എന്നാല്‍ സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേറ്റതും മോശം ഫോം നേരിട്ടതും ഇന്ത്യന്‍ ടീമിലെ താരത്തിന്റെ സ്ഥാനം നഷ്ടമാക്കിയിരിക്കുകയാണ്. ഫിനിഷര്‍ റോളില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യയെ മാറ്റിനിര്‍ത്തിയ ഇന്ത്യ പകരം വെങ്കടേഷ് അയ്യരെ മധ്യനിരയില്‍ ഹര്‍ദിക്കിന് പകരക്കാരനായി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ഈ വര്‍ഷത്തെ ടി20യിലെ മികച്ച അഞ്ച് ബാറ്റിങ് പ്രകടനങ്ങളിതാ, ഒരു ഇന്ത്യന്‍ താരം പോലുമില്ലഈ വര്‍ഷത്തെ ടി20യിലെ മികച്ച അഞ്ച് ബാറ്റിങ് പ്രകടനങ്ങളിതാ, ഒരു ഇന്ത്യന്‍ താരം പോലുമില്ല

1

എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള കഠിന പരിശീലനത്തിലാണ് ഹര്‍ദിക് പാണ്ഡ്യ. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹര്‍ദിക് തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നത്. എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഹര്‍ദിക് നിലവില്‍ ഫിറ്റ്‌നസിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. അതിന്റെ ഭാഗമായുള്ള പരിശീലനങ്ങളാണ് നിലവില്‍ ഹര്‍ദിക് പാണ്ഡ്യ നടത്തുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഹര്‍ദിക് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. പരിശീലനത്തിന്റെ വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ഹര്‍ദിക് ശക്തമായി തിരിച്ചെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ ഹര്‍ദിക്കിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. കാരണം വെങ്കടേഷ് അയ്യര്‍ മിന്നും ഫോമില്‍ കളിക്കവെ ഹര്‍ദിക്കിന് തിരിച്ചുവരാന്‍ അതിലും മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തി വെങ്കടേഷ് കൈയടി നേടിക്കഴിഞ്ഞു. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും വെങ്കടേഷിന്റെ പ്രകടനത്തില്‍ സന്തോഷവാനാണ്. ഈ അവസരത്തില്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഹര്‍ദിക്കിന് തകര്‍പ്പന്‍ പ്രകടനം തന്നെ നടത്തേണ്ടതായുണ്ട്.

2

ഐപിഎല്ലിന്റെ 15ാം സീസണില്‍ പുതിയ തട്ടകം ഹര്‍ദിക്കിന് തേടേണ്ടി വരുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുംബൈ ഇന്ത്യന്‍സ് ഇത്തവണ നിലനിര്‍ത്തിയവരുടെ പട്ടികയില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ലേലത്തില്‍ തിരിച്ചെത്തിക്കാനുള്ള പദ്ധതിയും മുംബൈക്കില്ല. അത് വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സിനോട് സാമൂഹ്യ മാധ്യമത്തിലൂടെ ഹര്‍ദിക് നന്ദി അറിയിക്കുകയും വിടപറയല്‍ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.

ലഭിക്കുന്ന വിവരം അനുസരിച്ച് പുതിയതായി എത്തുന്ന അഹമ്മദാബാദ് ടീമിനൊപ്പമാവും ഹര്‍ദിക് പാണ്ഡ്യ പുതിയ സീസണിലുണ്ടാവുക. മെഗാ ലേലത്തിന് മുമ്പ് മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താനുള്ള അവസരം പുതിയ ടീമുകള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഹര്‍ദിക് പാണ്ഡ്യയുമായി അഹമ്മദാബാദ് ടീം ധാരണയിലെത്തിയതായാണ് ലഭിക്കുന്ന സൂചനകള്‍. എന്തായാലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ തകര്‍പ്പന്‍ പ്രകടനം തന്നെ ഹര്‍ദിക് പാണ്ഡ്യക്ക് നടത്തേണ്ടിവരും.

3

തോളിനേറ്റ പരിക്കാണ് ഹര്‍ദിക്കിന്റെ കരിയറിനെ മാറ്റിമറിച്ചത്. ശസ്ത്രക്രിയ വേണ്ടി വന്നത് ബൗളിങ്ങിനെ ബാധിച്ചു. പുറം വേദന വിട്ടുമാറാതെ വന്നതോടെ ഇടക്കിടെ ഇടവേളയെടുക്കേണ്ട നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. ഹര്‍ദിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങും നഷ്ടമായതോടെ ടീമില്‍ ബാധ്യതയായി മാറി. ടി20 ലോകകപ്പിനുള്ള ടീമിലും ഹര്‍ദിക് പാണ്ഡ്യ ഇടം പിടിച്ചെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തുകയും വലിയ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തു.

2021ല്‍ ആറ് ഏകദിനം കളിച്ച ഹര്‍ദിക് 27.50 ശരാശരിയില്‍ നേടിയത് 165 റണ്‍സാണ്. 11 ടി20യില്‍ നിന്ന് നേടിയതും 165 റണ്‍സ് തന്നെ. വരുന്ന സീസണില്‍ ഹര്‍ദിക്കിന് തിരിച്ചുവരവ് നടത്താനാവുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. 2022 ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിന് മുമ്പായി മികവ് തെളിയിച്ച് ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്ത പക്ഷം അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

Story first published: Sunday, December 19, 2021, 9:48 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X