ട്വിറ്ററിലൂടെ അധിക്ഷേപിച്ചു; ഹര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ നിയമ നടപടി
മുംബൈ: ട്വിറ്ററിലൂടെ നടത്തിയ കമന്റിന്റെ പേരില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ നിയമ നടപടി. ഡോ. ബിആര്‍ അംബേദ്കറെ അധിക്ഷേപിച്ചെന്ന കുറ്റം ചുമത്തി പാണ്ഡ്യയ്‌ക്കെതിരെ കേസെടുക്കാന്‍ ജോധ്പൂര്‍ എസ് സി എസ്ടി കോടതി ഉത്തവിട്ടു. ഡിആര്‍ മേഘ വാള്‍ എന്ന അഭിഭാഷന്റെ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.
കഴിഞ്ഞ ഡിസംബര്‍ 26ന് ആയിരുന്നു പാണ്ഡ്യ കേസിന് ആധാരമായ ട്വീറ്റ് നടത്തുന്നത്. 'ഏത് അംബേദ്കര്‍? ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ ആണോ അതോ സംവരണത്തിന്റെ രോഗം ഇന്ത്യയില്‍ പടര്‍ത്തിയ അംബേദ്കര്‍ ആണോ' എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. ഇത് ജനുവരിയിലാണ് തന്റെ ശ്രദ്ധയില്‍പെട്ടതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

രാഷ്ട്രീയ ഭീം സേനാ അംഗം കൂടിയാണ് ഹര്‍ജിക്കാരനായ മേഘ്‌വാള്‍. ട്വീറ്റിലൂടെ പാണ്ഡ്യ അംബേദ്കറെ അധിക്ഷേപിച്ചെന്ന് അദ്ദേഹം ആരോപിക്കുന്നു. ദളിതരുടെ വികാരം വ്രണപ്പെടുത്തുന്ന ഇത്തരം കമന്റുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം വാദിച്ചു. സംഭവത്തില്‍ കോടതി ഉത്തരവ് ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അതേസമയം, ഹര്‍ദിക് പാണ്ഡ്യ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications