ഹർദീക് പാണ്ഡ്യയ്ക്ക് ദീപിക പദുക്കോണിനോട് മാരക ക്രഷ്.. എന്നിട്ടെന്തുണ്ടായി? ഐപിഎൽ വണ്ടർ ബോയ് പറയുന്നു
ഐ പി എൽ പത്താം സീസണിലെ വണ്ടർ ബോയ്സിൽ ഒരാളാണ് ഹർദീക് പാണ്ഡ്യ. തകർപ്പൻ ബാറ്റിംഗ്. അധികമൊന്നും പന്തെറിഞ്ഞില്ലെങ്കിലും പന്ത് കൊണ്ടും ഉപകാരി. ഫീൽഡിങാണെങ്കിൽ പിന്നെ പറയാനും ഇല്ല. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ ചാന്ച്യന്മാരാക്കിയതിൽ ഹർദീക് പാണ്ഡ്യയ്ക്കും വ്യക്തമായ പങ്കുണ്ട്.
പുനെയ്ക്കെതിരായ മത്സരത്തിൽ അശോക് ദിണ്ഡയെ ഒരോവറിൽ നാല് സിക്സും ഒരു ഫോറും അടിച്ച് തുടങ്ങിയ ഹർദീക് പാണ്ഡ്യ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് പറയുകയാണ്. ബി സി സി ഐയാണ് ഹർദീകിന്റെ ഈ വീഡിയോ പുറത്ത് വിട്ടത്. ഐ പി എല്ലിൽ സെൻസേഷനായി മാറിയ പാണ്ഡ്യ ബ്രദേഴ്സിലെ അനിയൻ പാണ്ഡ്യയുടെ ഇഷ്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

ദീപികയോട് മാരക ക്രഷ്
ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനോടുള്ള ക്രഷാണ് ഹർദീക് പാണ്ഡ്യ തുറന്നുപറഞ്ഞതില്‍ ഏറ്റവും രസകരമായ കാര്യം. എന്നാൽ ഇക്കാര്യം ദീപികയോട് തുറന്നുപറഞ്ഞിട്ടുണ്ടോ എന്ന കാര്യം ഹർദീക് പറഞ്ഞുമില്ല. ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തി നിൽക്കുകയാണ് ദീപികയുടെ പ്രശസ്തി. ഹർദീകാകട്ടെ ഐ പി എൽ വഴി ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായിക്കഴിഞ്ഞു.

മുംബൈയിലെ വാങ്കഡേ
ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഇഷ്ടപ്പെട്ട ഗ്രൗണ്ട് ഏതാണ്. ഉത്തരം സിംപിൾ. ഐ പി എല്ലിലെ ഹോം ഗ്രൗണ്ടായ മുംബൈ വാങ്കഡേയാണ് ഹർദീകിന് ഇഷ്ടപ്പെട്ട ഗ്രൗണ്ട്. ഈ സീസണിൽ വാങ്കഡേയിൽ വെച്ച് കൊൽക്കത്തയ്ക്കെതിരെ മുംബൈ അവിശ്വസനീയമായ വിജയം നേടിയപ്പോൾ ഹർദീക് സംഭാവന ചെയ്തത് 11 പന്തിൽ പുറത്താകാതെ 29 റൺസാണ്.

വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ ഇഷ്ടം
ക്രിക്കറ്റ് കളിയല്ലെങ്കിൽ പിന്നെന്താണ് കൂടുതൽ ഇഷ്ടം.. വാട്സ് ആപ്പിൽ ദീര്‍ഘനേരം ചാറ്റ് ചെയ്യലാണ് ഹർദീക് പാണ്ഡ്യയ്ക്ക് ഇഷ്ടം. ഏറ്റവും ഇഷ്ടപ്പെട്ട മൊബൈൽ ആപ്പും വാട്സ് ആപ്പ് തന്നെ. എന്നാൽ ആരോടാണ് ഈ നീളം കൂടിയ ചാറ്റുകൾ എന്ന കാര്യം അനിയൻ പാണ്ഡ്യ പറയുന്നില്ല.

ഈ പേര് വലിയ ഇഷ്ടം
ഹർദീക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ - ഐ പി എൽ ക്രിക്കറ്റിലെ സെൻസേഷനായി മാറിക്കഴിഞ്ഞു ഈ സഹോദരങ്ങൾ. ഗുജറാത്തിലെ ബറോഡയിൽ നിന്നുള്ള സാധാരണ കുടുംബത്തിലെ അംഗങ്ങളാണ് രണ്ടുപേരും. ക്രുനാലെന്നും ഹർദീകെന്നും പേര് കേൾക്കുമ്പോൾ അത്ഭുതപ്പെടുന്നവരുണ്ട്. എന്നാൽ ഹര്‍ദീകിന് വലിയ ഇഷ്ടമാണ് ഈ പേര്. പേര് മാറ്റുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് ഹർദീക് പറയുന്നു.

ഐ പി എല്ലിൽ ഇത് വരെ
കരുത്തരായ മുംബൈ ഇന്ത്യൻസിന് വേണ്ടി മൂന്ന് സീസണുകളാണ് ഹർദീക് പാണ്ഡ്യ കളിച്ചത്. ഈ സീസണിലെ 17 കളികളിലും പാണ്ഡ്യ ഫസ്റ്റ് ഇലവനിൽ തന്നെ ഇറങ്ങി. 156 സ്ട്രൈക്ക് റേറ്റിൽ 250 റൺസും 6 വിക്കറ്റുകളുമാണ് പാണ്ഡ്യ ഈ സീസണിൽ മുംബൈയ്ക്ക് വേണ്ടി നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications