Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയില്‍ ഒപ്പമുള്ള ആ സുന്ദരി ആര്.. ഹര്‍ദീക് പാണ്ഡ്യ പറയുന്നു!

ഹര്‍ദീക് പാണ്ഡ്യയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സംഭവം. അതിപ്പോള്‍ കളിക്കളത്തില്‍ ആയാലും പുറത്തായാലും അതേ. ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പര നേടിയ ശേഷം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞത് പരമ്പരയുടെ ഏറ്റവും വലിയ നേട്ടം ഹര്‍ദീക് പാണ്ഡ്യയാണ് എന്നാണ്. കോച്ച് രവി ശാസ്ത്രിക്കുമില്ല ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായം. രണ്ട് കളിയില്‍ മാന്‍ ഓഫ് ദ മാച്ചായ ഹര്‍ദീക് പാണ്ഡ്യ മാന്‍ ഓഫ് ദ സീരിസുമായി.

pandya

കളിക്കളത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഹര്‍ദീക് പാണ്ഡ്യ തന്നെയാണ് താരം. ഹര്‍ദീക് പാണ്ഡ്യയും ഒരു പെണ്‍കുട്ടിയും ഒരുമിച്ചുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാണ് ഈ പെണ്‍കുട്ടി എന്നായി ഇതോടെ ആരാധകരുടെ ചോദ്യം. അവസാനം ആ മിസ്റ്ററി ഗേള്‍ മറ്റാരുമല്ല തന്റെ സഹോദരിയാണ് എന്ന് പറഞ്ഞ് ഹര്‍ദീക് പാണ്ഡ്യ തന്നെ രംഗത്ത് വരേണ്ടിവന്നു ബഹളങ്ങള്‍ ഒന്ന് അവസാനിക്കാന്‍.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമിലെ ഹര്‍ദീക് പാണ്ഡ്യ ഒഫീഷ്യല്‍ എന്ന ഫാന്‍ പേജില്‍ ഹര്‍ദീക് പാണ്ഡ്യയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതേക്കുറിച്ച് വന്ന പത്രവാര്‍ത്ത റീട്വീറ്റ് ചെയ്താണ് ട്വിറ്ററില്‍ ഹര്‍ദീക് പാണ്ഡ്യ മിസ്റ്ററി സോള്‍വായി എന്ന് അറിയിച്ചത്. ആരാധകരും വലിയ ആവേശത്തോടെയാണ് പാണ്ഡ്യയുടെ ട്വീറ്റ് ആഘോഷിക്കുന്നത്. നിങ്ങളുടെ ഏറ്റവും മികച്ച ഷോട്ട് എന്ന് ചിലര്‍ പറയുന്നു. മൂവായിരത്തി അഞ്ഞൂറിലധികം റീ ട്വീറ്റുകളും പതിനൊന്നായിരത്തിലധികം ലൈക്കുകളുമാണ് ഈ ട്വീറ്റിന് കിട്ടിയത്.

Story first published: Tuesday, October 3, 2017, 14:09 [IST]
Other articles published on Oct 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+