ഹർദീക് പാണ്ഡ്യയെ ക്ലീൻ ബൗൾഡാക്കി ബോളിവുഡ് സുന്ദരി പരിണീതി ചോപ്ര.. വാട്ട് ഈസ് കുക്കിങ്??
ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള ക്രഷ് പുതിയ കാര്യമൊന്നുമല്ല. വിവിയൻ റിച്ചാർഡ്സ് മുതൽ വിരാട് കോലി വരെയുള്ള സൂപ്പർ സ്റ്റാർ ക്രിക്കറ്റുകൾക്ക് ബോളിവുഡിൽ നിന്നും കൂട്ടുകാരികളെ കിട്ടിയിട്ടുണ്ട്. ഈയടുത്ത കാലത്ത് ഹർഭജൻ സിംഗ് ഗീത ബസ്രയെയും യുവരാജ് സിംഗ് ഹസൽ കീച്ചിനെയും വിവാഹം ചെയ്തത് വരെ നീളുന്ന ഈ പ്രണയകഥകൾ. ഇന്ത്യൻ നായകൻ വിരാട് കോലിയും നടി അനുഷ്ക ശർമയും തമ്മിലുള്ള അടുപ്പവും ഒരു രഹസ്യമല്ല.

മുംബൈ ഇന്ത്യൻസിൻറെയും ടീം ഇന്ത്യയുടെയും സ്റ്റാർ ഓള്‍റൗണ്ടറായ ഹർദീക് പാണ്ഡ്യയ്ക്കുമുണ്ടായിരുന്നു ഒരു ക്രഷ്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനോടായിരുന്നു പാണ്ഡ്യയുടെ ക്രഷ്. എന്നാൽ ഇക്കാര്യം ദീപികയോട് തുറന്നുപറഞ്ഞിട്ടുണ്ടോ എന്ന കാര്യം പോലും പാണ്ഡ്യ പുറത്താരോടും പറഞ്ഞില്ല. ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തി നിൽക്കുന്ന ദീപികയല്ല ഈ കഥയിലെ നായിക എന്തായാലും.
ബോളിവുഡ് സുന്ദരിയായ പരിണീതി ചോപ്രയും ഹർദീക് പാണ്ഡ്യയുമാണ് ട്വിറ്ററിൽ രസകരമായ ഒരു സംഭാഷണത്തിൽ ഏർപ്പെട്ടത്. പെർഫെക്ട് പാർട്ണർക്കൊപ്പം പെർഫെക്ട് റൈഡ് കഴിഞ്ഞ ചിത്രമിട്ട പരിണീതിയോട് മറ്റൊരു ക്രിക്കറ്റ് - സിനിമാ ബന്ധത്തിന്റെ തുടക്കമാണോ എന്നായിരുന്നു പാണ്ഡ്യയുടെ ചോദ്യം. എന്നാൽ ഉത്തരം ചിത്രത്തിൽ തന്നെയുണ്ട് എന്ന മറുപടിയിലൂടെ വെടിക്കെട്ട് ബാറ്റ്സ്മാനെ ബോളിവുഡ് സുന്ദരി ക്ലീൻ ബൗൾഡാക്കിക്കളഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications