Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക് പാണ്ഡ്യ ബെന്‍ സ്റ്റോക്ക്‌സിനെ കണ്ട് പഠിക്കണമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം

ഹാര്‍ദിക് ബെന്‍ സ്റ്റോക്ക്‌സിനെ കണ്ട് പഠിക്കണം | Oneindia Malayalam

ലണ്ടന്‍: ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ഇയാന്‍ ചാപ്പല്‍. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹാര്‍ദിക് നിറംമങ്ങിയിരുന്നു. ഇതേക്കുറിച്ച് സംസാരിക്കവെയാണ് ചാപ്പലിന്റെ ഉപദേശം.

സീം ബൗളിങ് ഓള്‍റൗണ്ടറെ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമം ഇനിയും ഫലവത്തായിട്ടില്ലെന്ന് ചാപ്പല്‍ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ അച്ചടക്കത്തോടെ പന്തെറിയേണ്ടത് എങ്ങിനെയെന്ന് പഠിക്കേണ്ടിയിരിക്കുന്നു. പാണ്ഡ്യയ്ക്ക് കഴിവുണ്ടെങ്കിലും മികവിലേക്കുയര്‍ന്നിട്ടില്ല. പന്തേറില്‍ സ്റ്റോക്ക്‌സില്‍നിന്നും ഹാര്‍ദിക്കിന് പഠിക്കാനുണ്ടെന്നും തന്റെ കോളത്തിലൂടെ അദ്ദേഹം സൂചിപ്പിച്ചു.

hardikpandya

എഡ്ജ്ബാസ്റ്റണില്‍ വിരാട് കോലിയുടെ പ്രകടനത്തെ ചാപ്പല്‍ അഭിനന്ദിച്ചു. 1938ലെ സ്റ്റാന്‍ മക്കബെയുടെ ഇന്നിങ്‌സുമായാണ് കോലിയുടെ ഇന്നിങ്‌സിനെ താരതമ്യം ചെയ്തത്. ആഷസിലെ അന്നത്തെ ഡബിള്‍ സെഞ്ച്വറിയെ അന്ന് ക്യാപ്റ്റനായിരുന്ന ഡോണ്‍ ബ്രാഡ്മാന്‍ പോലും അഭിനന്ദിച്ചിരുന്നു. ഇനിയൊരിക്കലും ഇത്തരമൊരു ഇന്നിങ്‌സ് കാണാനാകില്ലെന്നായിരുന്നു ബ്രാഡ്മാന്റെ പ്രതികരണം.

ഇന്ത്യയും ഇംഗ്ലണ്ടും സ്ലിപ്പ് ഫീല്‍ഡിങ് മോശമായിരുന്നു. കളിക്കാര്‍ സ്ലിപ്പില്‍ അടുത്തടുത്ത് നിന്നതാണ് ക്യാച്ചുകള്‍ വിട്ടുകളയാന്‍ കാരണമായത്. ആരാണ് ക്യാച്ചെടുക്കേണ്ടെതെന്ന കണ്‍ഫ്യൂഷന്‍ കളിക്കാര്‍ക്ക് വിനയായി. സാം കുറന്റെയും സ്റ്റോക്ക്‌സിന്റെ ബൗളിങ്ങിനെയും അദ്ദേഹം പുകഴ്ത്തി. വ്യത്യസ്തമായ ബൗളിങ് നിര ഇംഗ്ലണ്ടിന്റെ കരുത്താണെന്നും ചാപ്പല്‍ വിലയിരുത്തി.

Story first published: Monday, August 6, 2018, 16:42 [IST]
Other articles published on Aug 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+